Updated on: 22 March, 2024 12:52 AM IST
How to protect hair in summer

ചൂടുകാലത്ത് ശരീരത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പോലെ തന്നെ ചർമ്മത്തിനും മുടിയ്ക്കും ഉണ്ടാകാം. മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഇക്കാലത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാം. ശരിയായ ഭക്ഷണക്രമവും കൂടുതൽ വെള്ളം കുടിക്കുന്നതും ഇങ്ങനെയുള്ള പ്രശ്‌നങ്ങൾക്ക് ചെയ്യാവുന്നതാണ്. 

വേനൽക്കാലത്ത് മുടിയിൽ കൂടുതലായി പൊടി വരാൻ സാധ്യതയുള്ളതുകൊണ്ട് ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡർ ചേർന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിനു പകരം സാധാരണ വെള്ളം മാത്രമേ മുടി കഴുകാൻ ഉപയോഗിക്കാവൂ.

വെളിച്ചെണ്ണ , ഒലീവ് ഓയിൽ, അവോക്കാഡോ എന്നി ഓയിലുകൾ ചൂടാക്കി ഉപയോഗിക്കാം.  ഇവയെല്ലാം മുടിക്കുള്ളിലേക്ക് എളുപ്പം ഇറങ്ങിചെല്ലും. പതിവുപോലെ തന്നെ മുടി ഷാംപൂ ചെയ്യാം. ഓയിൽ നല്ലതുപോലെ മുടിയിൽ മസാജു ചെയ്യുക. തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയിൽ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയിൽ ഷവർ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനിൽ നിന്നും സംരക്ഷണം നൽകും.

മുടി അഴക് നലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. കൂടുതൽ വെള്ളം കുടിക്കുന്നതും പഴവർഗങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നതും മുടിയെ കൂടുതൽ ഉറപ്പുള്ളതാക്കുന്നു.

കഠിനമായ വേനൽ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ മുടി കോട്ടൺ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതാണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാൻ കാരണമാകുന്നു. രാത്രിയിൽ മുടിയിൽ കണ്ടീഷണറുകളും മറ്റും ഉപയോഗിക്കുക. കണ്ടീഷണറുകൾ പുരട്ടി ടവൽ കൊണ്ട് രാത്രി മുഴുവൻ കെട്ടി വയ്ക്കാം.

വേനൽക്കാലത്ത് മുടി ഷോർട്ടായി സൂക്ഷിക്കുന്നത് നല്ലതാണ്. മുടിയുടെ കേടുവന്ന ഭാഗങ്ങൾ ആദ്യം വെട്ടിയൊതുക്കണം. വേനൽകാലത്ത് കഴിവതും മുടിയുടെ നീളം കുറയ്ക്കുന്നതാണ് നല്ലത്. മുടിക്കുണ്ടായ ഒട്ടേറെ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ ഷോർട്ട് ഹെയർ സഹായിക്കും.

English Summary: How to protect hair in summer
Published on: 22 March 2024, 12:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now