Updated on: 23 March, 2019 12:53 PM IST
മാങ്ങ എക്കാലവും നമ്മുടെ ദൗർബല്യമാണ് പച്ചയോ, ചെനച്ചതോ , പഴുത്തതോ ഏതുമാകട്ടെ പല രീതികളിൽ  രുചിയോടെ  ആഹാരമാക്കാൻ  മലയാളികളെ കഴിഞ്ഞേ വേറെ ആളുള്ളൂ. ജനുവരിമുതൽ ആരംഭിക്കുന്ന മാങ്ങാക്കാലം ജൂൺ ജൂലൈ മാസം വരെ നമുക്ക് സമൃദ്ധമായി വിളവുതരും. പഴുത്ത മാങ്ങ ഉപയോഗിച്ച്  മാങ്ങാ പൾപ്പ് , മാങ്ങാത്തെര , സ്ക്വാഷ് , ജാം, കാൻഡി  എന്നിങ്ങനെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി സൂക്ഷിക്കാൻ നമുക്ക് അറിയാം. എന്നാൽ പച്ചമാങ്ങ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനും സീസൺ അല്ലാത്ത സമയത് ഉപയോഗിക്കാനും നമുക്ക് പരിചയം പോരാ. ഇങ്ങനെ പച്ചമാങ്ങ സൂക്ഷിച്ചു വച്ചാൽ നല്ല സമയത്തു മാങ്ങാ കറികളോ, അച്ചാറോ, ചമ്മന്തിയോ കഴിക്കാൻ തോന്നിയാൽ വലിയ വിലകൊടുത്തു വാങ്ങേണ്ടതില്ല . ഇപ്രകാരം മാങ്ങ സൂക്ഷിച്ചു വയ്ക്കാൻ ഒരു രീതി ഇതാ.
 
ഇതിനായി നല്ല മൂപ്പെത്തിയ  പച്ചമാങ്ങ തെരഞ്ഞെടുത്തു തൊലി കളഞ്ഞു കഷ്ണങ്ങളായി മുറിക്കുക. ഏതു മാങ്ങയും ഉപയോഗിക്കാം എന്നാൽ  മൂവാണ്ടൻ മാങ്ങയാണ് കൂടുതൽ നല്ലത്. ഒരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വിനാഗിരിയും ഒരു ടേബിൾസ്പൂൺ പഞ്ചസാരയൂം കലർത്തിയ വെള്ളത്തിൽ അരിഞ്ഞുവെച്ച മാങ്ങ മൂടിക്കിടക്കുന്ന വിധത്തിൽ അഞ്ചു മിനിറ്റു മുക്കിവയ്ക്കുക. അതിനു ശേഷം മാങ്ങാകഷണങ്ങളിലെ വെള്ളം മുഴുവൻ തോർത്തികളഞ്ഞു മാങ്ങാ കഷണങ്ങൾ ഒട്ടിച്ചേരാത്ത വിധത്തിൽ പരന്ന പാത്രത്തിൽ  ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കുക. ഈ കഷണങ്ങൾ ഒരു പ്ലാസ്റ്റിക് ടിന്നിലോ കവറിലോ ആക്കി ഫ്രീസറിൽ സൂക്ഷിച്ചുവച്ചാൽ ഒരു വർഷത്തോളം നല്ല പച്ച മാങ്ങയുടെ സ്വാദ് ആസ്വദിക്കാം 
English Summary: how to store green mango for a long time
Published on: 22 March 2019, 03:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now