Updated on: 5 April, 2023 8:42 PM IST
How to wash your face properly

മുഖ സംരക്ഷണത്തിനും, മുഖ സൗന്ദര്യത്തിനും ആദ്യം ചെയ്യേണ്ടത് മുഖം വൃത്തിയാക്കി വെക്കുക എന്നതാണ്.  അതിനാൽ മുഖം കഴുകി വൃത്തിയാക്കി വയ്‌ക്കേണ്ടത് അനിവാര്യമാണ്. മുഖത്തെ അഴുക്കുകളും പൊടികളും നീക്കി ചർമ്മത്തെ വൃത്തിയായി സൂക്ഷിക്കാൻ മുഖം കഴുകേണ്ടത് നിർബന്ധമാണ്. അതിന് സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്‌ക്കേണ്ടത്.

ക്ലെൻസർ തെരെഞ്ഞെടുക്കുമ്പോൾ

ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് നല്ലതുതന്നെയാണ്, പക്ഷെ അവരവരുടെ ചർമ്മത്തിന് യോജിച്ച ക്ലെൻസർ വേണം തെരഞ്ഞെടുക്കാൻ.  എല്ലാ ക്ലെൻസറുകളും മുഖത്തെ ചർമ്മത്തിന് യോജിച്ചതായിരിക്കില്ല.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തിന് തിളക്കം നൽകുന്ന കുക്കുമ്പർ

മുഖം കഴുകുമ്പോൾ

കുറെ സമയമെടുത്ത് മുഖം വൃത്തിയാക്കുന്നത് ഉചിതമല്ല.  എന്നാൽ പെട്ടെന്ന് കഴുകുന്നതും ചർമ്മത്തിന് വേണ്ട ഫലം നൽകില്ല. കുറഞ്ഞത് 60 സെക്കന്റെങ്കിലും മുഖം കഴുകേണ്ടതുണ്ട്. ക്ലെൻസറിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകുന്നില്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. നെറ്റി, മൂക്ക്, കവിൾ തുടങ്ങിയ ഭാഗങ്ങൾ കൂടുതൽ സമയമെടുത്ത് കഴുകണം.

ചൂടുവെള്ളമോ തണുത്ത വെള്ളമോ

ചൂട് വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തിന് ദോഷകരമാണ്. ഇത് ചർമ്മത്തിന്റെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുഖം വരണ്ടതാക്കുകയും ചെയ്യും. അതുപോലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും വിപരീത ഫലം ചെയ്യും. ഇത് മുഖത്തെ അഴുക്ക് നീക്കാനോ അധികമുള്ള എണ്ണമയം കളയാനോ സഹായിക്കില്ല.

എക്‌ഫോലിയേറ്റിംഗ്, ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കാനും ആരോഗ്യം നൽകാനും മികച്ച മാർഗമാണെങ്കിലും അതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായ എക്‌ഫോലിയേറ്റിംഗ് ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ കാരണമാകും. ആഴ്ച്ചയിൽ രണ്ടോ മൂന്നോ എക്‌ഫോലിയേഷൻ ചെയ്യുന്നതാണ് ഉത്തമം. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള എക്സഫോലിയേറ്റർ വേണം തിരഞ്ഞെടുക്കാൻ.

ക്ലെൻസർ നന്നായി കഴുകി കളയുക എന്നതാണ് മറ്റൊരു കാര്യം. ചർമത്തിൽ ക്ലെൻസറിന്റെ അംശങ്ങൾ അവശേഷിക്കുന്നത് സുശിരങ്ങൾ അടയാനും മുഖത്ത് കുരുകളും പാടുകളും ഉണ്ടാകാനും കാരണമാകും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to wash your face properly
Published on: 05 April 2023, 08:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now