ഭക്ഷണം ഏവർക്കും അത്യാവശ്യമായ ഒരു ഘടകമാണ്. ശരീരത്തെ പിടിച്ച് നിർത്താനും, ആരോഗ്യവാനായി ഇരിക്കാനും ഭക്ഷണം അത്യന്താപേക്ഷിതമാണ്.
എന്നാൽ കൃത്യത ഇല്ലാതെ ഭക്ഷണം കഴിച്ചാൽ അത് അനാരോഗ്യത്തിലേക്ക് നയിക്കുന്നു. രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെയാണ് പ്രധാനമായി ഭക്ഷണം കഴിക്കേണ്ടത്.
എന്നാൽ, രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അതിൻ്റെ കാരണം എന്ന് പറയുന്നത് രാത്രികളിൽ മനുഷ്യൻ ഊർജ്ജപ്രവർത്തനങ്ങളിൽ ഏർപ്പെടാത്തത് കൊണ്ട് തന്നെ അമിതമായ ഭക്ഷണത്തിൻ്റെ ആവശ്യം ഇല്ല, മാത്രമല്ല ഇത് ശരീരത്തിന് ദോഷം ചെയ്യുന്നു.
രാവിലെയും ഉച്ചയ്ക്കും നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ആവശ്യമുള്ള ഊര്‍ജ്ജമായാണ് കാണേണ്ടത്, അത് പോലെ തന്നെ രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് ഏറെ നല്ലത് എന്ത് കൊണ്ടെന്നാൽ ഒരു ദിവത്തേക്ക് വേണ്ട മൊത്തത്തിലുള്ള ഊർജ്ജത്തിന് പ്രഭാത ഭക്ഷണത്തിന് ഏറെ പങ്ക് ഉണ്ട്. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
അത്കൊണ്ട് തന്നെ രാവിലത്തെ ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മാത്രമല്ല ഇത് വെറുതെ കഴിച്ചാൽ പോരാ പ്രോട്ടീൻ കൂടുതൽ ഉള്ള ഭക്ഷണമാണ് കഴിക്കേണ്ടത്.
രാത്രി വൈകി, അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിക്കുന്നതിന് കാരണമാകുന്നു. അതിന് കാരണം രാത്രി ശരീരം വിശ്രമിക്കുന്നില്ല, പകരം പഞ്ചസാരയും ഇന്‍സുലിനും ശരീരത്തില്‍ രാത്രി മുഴുവൻ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇത് പ്രമേഹത്തിന് കാരണമാകുന്നു. ചോറുണ്ണുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുന്നത് ഇത് കൊണ്ടാണ്.
കൊളസ്‌ട്രോള്‍ മെറ്റാബോളിസം പ്രശ്‌നം ഉണ്ടാക്കുന്നതിനും ഇത് കാരണമാക്കുന്നു, വെയിറ്റി കൂട്ടുന്നു. പഠനങ്ങൾ പ്രകാരം രാത്രികളിൽ ഭക്ഷണം കഴിക്കുന്നവർക്ക് ബി.പി സാധ്യതയും കൂടുതലാണ്. രാത്രികളിൽ നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.
ദഹിക്കാത്ത രീതിയില്‍ അത്താഴം കഴിക്കുന്ന ആളുകള്‍ക്ക് ഗ്യാസ്‌ട്രൈറ്റിസ്, അസിഡിറ്റിയുമായി ബന്ധപ്പെട്ട നെഞ്ചുവേദന, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ കണ്ട് വരുന്നുണ്ട്.
മൈഗ്രേൻ സാധ്യത വർധിപ്പിക്കുന്നു. അതിന് കാരണം കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്. ഇത് ഉറക്കക്കുറവിനും കാരണമാകുന്നു.
കഴിച്ച ഉടനെ കിടക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇനി നിങ്ങൾക്ക് വിശക്കുന്നു എങ്കിൽ ഫ്രൂട്ട്‌സ് നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : 20 മിനിറ്റിൽ കുക്കറിൽ അരി വേവിക്കാം, ചോറ് വെന്ത് കുഴയില്ല