Updated on: 17 March, 2022 5:01 PM IST
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുതെന്ന് പറയുന്നത് വെറുതെയല്ല; മറവി കൂട്ടണ്ട

ശരീരത്തിന് ആന്തരികമായും മാനസികമായും ആരോഗ്യം ലഭിക്കണമെങ്കിൽ അതിൽ പ്രഭാതഭക്ഷണം വലിയ പങ്ക് വഹിക്കാറുണ്ടെന്നാണ് പറയുന്നത്. അത് ശരീരഘടന വരുത്തുന്നതിൽ മാത്രമല്ല, നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പോലും നിർണായക സ്വാധീനമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബ്രേക്ക് ഫാസ്റ്റിൽ നിർബന്ധമാക്കേണ്ടതാണ് ഈ വിഭവങ്ങൾ

കാരണം, മറ്റൊന്നുമല്ല പ്രഭാത ഭക്ഷണത്തെ നിങ്ങൾ മറന്നാൽ, തലച്ചോറ് നിങ്ങളെയും മറക്കുമെന്നത് തന്നെയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ഏതാനും ഗവേഷണ പ്രബന്ധങ്ങൾ വ്യക്തമാക്കുന്നത് പ്രഭാതഭക്ഷണം പതിവായി കഴിച്ചാൽ മറവിരോഗം (Dementia) ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും എന്നതാണ്.

ചെറുപ്പത്തിൽ ചുരുങ്ങിയ മറവി ലക്ഷണങ്ങൾ ആയിരിക്കും പ്രകടമാകുക. എന്നാൽ 60കളില്‍ എത്തുമ്പോൾ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ വർധിച്ച് കാണപ്പെടും. മോശം ജീവിതശൈലി, കൃത്യമല്ലാത്ത ഭക്ഷണരീതി, കായിക പ്രവര്‍ത്തനങ്ങളുടെയും വ്യായാമത്തിന്റെയും അഭാവം, എന്നിവയെല്ലാം മറവിയെ ബാധിക്കുന്നു. ഇത് 60 വയസാകുമ്പോൾ വലിയ ആഘാതമാകുന്നു.

എന്താണ് ഡിമെന്‍ഷ്യ (What is dementia?)

ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയാണ് ഡിമെന്‍ഷ്യ എന്നത് കൊണ്ട് അർഥമാക്കുന്നത്. അതായത്, വ്യക്തമായി ചിന്തിക്കാനോ തീരുമാനങ്ങൾ എടുക്കാനോ കഴിയാതെ വരിക എന്ന് പറയാം. ഈ സമയത്ത് വൈജ്ഞാനിക പ്രവര്‍ത്തനം, ചിന്ത, ഓര്‍മ എന്നീ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും

ദിനചൈര്യയെയും മറ്റ് പല പ്രവർത്തനങ്ങളെയും വരെ ഒരുപക്ഷേ ഇത് പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും രോഗിയെ ഡിമെൻഷ്യ നയിച്ചേക്കാം. ഇന്ത്യയിലെ കണക്കുകൾ പറയുന്നത് വർഷംപ്രതി കോടിക്കണക്കിന് ആളുകളെ ഡിമെന്‍ഷ്യ ബാധിക്കുന്നുവെന്നും ഇവരുടെ ഓർമശക്തിയ്ക്ക് കോട്ടം തട്ടുന്നുമെന്നുമാണ്.

പ്രതിവിധി ഇപ്പോൾ തുടങ്ങാം… (Let's start now )

ഡിമെൻഷ്യയിൽ നിന്ന് പരിഹാരം കാണാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണത്തെ ഒരിക്കലും അവഗണിക്കരുത്. ഡയറ്റിങ്ങിന്റെ പേരിൽ പ്രാതൽ കഴിക്കാതിരുന്നാൽ അത് നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: തടി ചുരുക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ സൂക്ഷിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ഡിമെന്‍ഷ്യ നാലിരട്ടി കൂടുതൽ ഉണ്ടാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. അതുപോലെ ഉപ്പ് ഉപഭോഗം കൃത്യമല്ലാത്തവരിലും 2.5 മടങ്ങ് രോഗനിർണയ സാധ്യത കൂടുതലാണ്.
പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിക്കുന്നവരിൽ ഡിമെന്‍ഷ്യ രോഗം കണ്ടെത്തുന്നത് 2.7 മടങ്ങ് കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. അതിനാൽ തന്നെ സമീകൃതാഹാരമാണ് ഡയറ്റിങ്ങിലേക്ക് ചേർക്കേണ്ടത്.
അതായത്,പ്രഭാതഭക്ഷണത്തിൽ തീർച്ചയായും നിങ്ങൾ മുട്ട, തെര്, കറുത്ത കടല, പോഹ തുടങ്ങിയവ ശീലമാക്കുക. കൂടാതെ, വെറും വയറ്റിൽ പഴങ്ങൾ കഴിയ്ക്കാതെ പ്രഭാത ഭക്ഷണത്തിനൊപ്പവും ശേഷവും അവ ഉൾപ്പെടുത്തുക. ഇങ്ങനെ ചിട്ടയായ ആഹാരക്രമത്തിലൂടെ നിങ്ങൾക്ക് ആരോഗ്യം ഉറപ്പാക്കാം.

English Summary: If You Avoid Breakfast, You Will Have More Chances Of Getting Memory Loss
Published on: 17 March 2022, 04:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now