ബദാം പോലുള്ള ഡ്രൈ നട്‌സുകൾക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പ്രോട്ടീന്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. ഇതുകൂടാതെ ചർമ്മ സംരക്ഷണത്തിനും ബദാം നല്ലതാണ്.
മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പ്രായം കൂടുമ്പോൾ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നു. അതിനാൽ ഈ സമയത്ത് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷ ആവശ്യമാണ്. ചർമ്മ സംരക്ഷണത്തിന് ഭക്ഷണം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ബദാം.
ബന്ധപ്പെട്ട വാർത്തകൾ: കുതിർത്ത ബദാം കഴിച്ചാൽ ഗുണം ഇരട്ടി
ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം ദിവസവും കഴിക്കുന്നത് ഫലപ്രദമാണ്. ആന്‍റി-ഏജിംഗ് ഘടകങ്ങള്‍ ബദാമിൽ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇതിനുള്ള കാരണം. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമ്മത്തിനും ആരോഗ്യത്തിനും ഗ്രീൻ ടീയുടെ അത്ഭുതകരമായ ഗുണങ്ങൾ
നിത്യേന ബദാം കഴിക്കുന്നതിലൂടെ വരണ്ട ചര്‍മ്മ പ്രശ്നത്തില്‍ നിന്നും മോചനം നേടാം. ബദാമിൽ വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.
പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ സ്വാഭാവികമായി തിളക്കും ഈ സസ്യങ്ങൾ
എക്സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ള വരണ്ട ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ ബദാം ഓയിൽ മികച്ചതാണ്. പതിവായി ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും പ്രായമാകുന്നതിന്റെ ചുളിവുകൾ അകറ്റുകയും ചെയ്യുന്നു.