Updated on: 15 March, 2019 12:46 PM IST

ഒരു 40 , 45 വയസ്സാകാതെ നമ്മൾ മലയാളികൾ വ്യായാമത്തെ കുറിച്ച് ആലോചിക്കാറേയില്ലായിരുന്നു എന്നാൽ ഇന്ന് വ്യായാമം ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. പ്രഭാത സവാരിയാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ജീവിത ശൈലീരോഗങ്ങൾക്ക് അടിമപ്പെടുന്നവരാണ് വ്യായാമം ചെയ്യുന്നവരിൽ കൂടുതലും എന്നതാണ് അത്ഭുതപെടുത്തുന്ന കാര്യം. വ്യായാമം ചെയ്യുന്നത് രോഗം വരാതിരിക്കാൻ കൂടിയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഏതുപ്രായക്കാർക്കും ചെയ്യരുന്ന ഒരു സിമ്പിൾ വ്യായാമമാണ് നടത്തം. വളരെ കുറച്ചു മാത്രം എനർജി ആവശ്യമുള്ള നടത്തം തന്നെയാണ് ശരീരത്തിന് ഉത്തമം . ഇത് ആരോഗ്യം ഉണ്ടാക്കിയെടുക്കാനും അത് നിലനിർത്തിക്കൊണ്ടു പോകാനും സഹായിക്കും .ദിവസവും രാവിലെ 1 മണിക്കൂര്‍ നടത്തം ശീലിക്കുക. പ്രഭാത സവാരി ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉന്മേഷം നല്‍കും.



പ്രഭാത സവാരി ശീലമാക്കുന്നവർ ചില കാര്യങ്ങൾ ശ്രദിക്കേണ്ടതുണ്ട്. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം കാര്യങ്ങള്‍ ക്രമീകരിക്കുക എന്നതാണ്. പ്രഭാത സവാരിക്ക് പോകുമ്പോൾ ഒരു ഷൂ ധരിക്കാൻ ശ്രമിക്കുക കാരണം പ്രമേഹ രോഗികളിൽ മറ്റും കാലിലുണ്ടാകുന്ന മുറിവുകൾ ഗുരുതരമാകാതിരിക്കാൻ ആണിത്. പൊതു വഴികളിൽ നടക്കുന്നവർ വാഹനങ്ങൾ ഓടിത്തുടങ്ങുന്നതിന് മുൻപേ നടത്തം തുടങ്ങുന്നത് വാഹനങ്ങൾ പുറത്തുവിടുന്ന പുകയും മാലിന്യങ്ങളും ഒഴിവാക്കി ശുദ്ധവായു ശ്വസിക്കാൻ സഹായിക്കും.

എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർ നടക്കാൻ പോകുമ്പോൾ ഒരു ചെറിയ ബോട്ടിൽ വെള്ളം കയ്യിലോ പോക്കറ്റിലോ കരുതുന്നത് നല്ലതാണു. അല്ലെങ്കിൽ നടന് വന്നയുടൻ കുറച്ചു വെള്ളം കുടിക്കുന്നത് വിയര്പ്പുമൂലമുണ്ടാകുന്ന നിര്ജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. ഹൃദയാരോഗ്യം കാക്കാൻ നടപ്പിനെക്കാൾ നല്ല വ്യായാമം വേറെയില്ല. ഏതൊരു ശരീര പ്രകൃതി ഉള്ളവർക്കും നടപ്പു നല്ലൊരു വ്യായാമമാണ്. മനസിനും നടപ്പു ഗുണം ചെയ്യും വിഷാദം ഡിപ്രഷൻ എന്നിവ കുറയ്ക്കാൻ ദിവസവും 30 മിനിറ്റുള്ള നടപ്പു സഹായിക്കും.

English Summary: importance of morning walk for health
Published on: 15 March 2019, 12:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now