കുട്ടികൾക്കും മുതിർന്നവർക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യം സുസ്ഥിരമാക്കുന്നതിനും ഭക്ഷണം പ്രധാനമാണ്. എന്തെങ്കിലും വാരിവലിച്ച് കഴിക്കാതെ പോഷകപ്രദമായ ആഹാരമാണ് ശീലമാക്കേണ്ടതും. പ്രായഭേദമന്യേ എല്ലാവരും ശീലമാക്കേണ്ട ഭക്ഷണമാണ് മുട്ട. ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ട. ഇത് ആരോഗ്യം നൽകുന്നതിന് അത്യുത്തമമാണെന്ന് പറയുന്നതിനാൽ, മുട്ട പുഴുങ്ങി (Boiled eggs) കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിലിൻ്റെ ആരോഗ്യ ഗുണങ്ങളറിഞ്ഞാൽ എങ്ങനെ കഴിക്കാതിരിക്കും
വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 2, ഫോസ്ഫറസ്, സെലിനിയം, കാൽസ്യം, സിങ്ക് എന്നിവ പുഴുങ്ങിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതേസമയം, വേവിച്ച മുട്ടയിൽ 77 കലോറിയും 5 ഗ്രാം ആരോഗ്യകരമായ കൊഴുപ്പും 6 ഗ്രാം പ്രോട്ടീനും കാണപ്പെടുന്നു. ഇക്കാരണത്താൽ, മുട്ട ഒരു സൂപ്പർഫുഡിനോട് അടുത്ത് നിൽക്കും. പുഴുങ്ങിയ മുട്ടയുടെ ഉപയോഗം ആരോഗ്യത്തിന് എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം.
പുഴുങ്ങിയ മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ (Boiled eggs health benefits)
-
എല്ലുകൾക്ക് ഗുണകരം
പുഴുങ്ങിയ മുട്ട പ്രോട്ടീന്റെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമാണ്. ഇത് എല്ലുകൾക്ക് അത്യധികം ഗുണം ചെയ്യും. ഇതുകൂടാതെ, കുട്ടികളുടെ പല്ലുകൾക്കും പുഴുങ്ങിയ മുട്ട കഴിക്കാവുന്നതാണ്.
-
ശരീരഭാരം കുറയ്ക്കാൻ
പ്രോട്ടീന്റെ നല്ല ഉറവിടമാണ് പുഴുങ്ങിയ മുട്ട. ഇത് കഴിക്കുമ്പോൾ കുറേ നേരത്തേക്ക് വയർ നിറഞ്ഞ പോലെ അനുഭൂതി ഉണ്ടാകും. പുഴുങ്ങിയ മുട്ടയിൽ കലോറി കുറവാണെന്നതിനാലും ശരീരഭാരം കുറയ്ക്കാൻ മുട്ട ഗുണം ചെയ്യും. പുഴുങ്ങിയ മുട്ട വെറുതെ കഴിക്കുന്നതിന് പകരം ചീരയോ പച്ചക്കറികളോ സവാളയോ കൂടി ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
-
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്തുന്നതിന് മുട്ട സഹായിക്കുന്നു. പുഴുങ്ങിയ മുട്ട ശരീരത്തെ കലോറി എരിച്ചുകളയുന്നതിനും സഹായിക്കുന്നു. ഇത് മെറ്റബോളിസത്തിന് ഉത്തേജനം നൽകുന്നതിന് നല്ലതാണ്.
-
നഖങ്ങൾക്കും മുടിക്കും കണ്ണുകൾക്കും ഉത്തമം
വേവിച്ച മുട്ട കഴിക്കുന്നത് കണ്ണിന് അത്യധികം നല്ലതാണ്. ഇതിൽ സൾഫർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടവുമാണ്. മാത്രമല്ല മുടി വളർച്ചയ്ക്കും ആരോഗ്യമുള്ള നഖത്തിനും പുഴുങ്ങിയ മുട്ട കഴിയ്ക്കാം.
-
തലച്ചോറിന്റെ ആരോഗ്യത്തിന്
വെള്ളത്തിൽ ലയിക്കുന്ന കോളിൻ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മസ്തിഷ്കവുമായി ബന്ധിപ്പിച്ചിരിക്കുന്ന സെൽ മെംബ്രൺ നിർമിക്കാൻ ഇത് പ്രവർത്തിക്കുന്നു. പുഴുങ്ങിയ മുട്ട കഴിക്കുന്നത് അതിനാൽ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും ഒന്നോ രണ്ടോ പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പറയാം. എന്നാൽ ഇതിൽ കൂടുതൽ അളവിൽ മുട്ട ദിവസവും കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.