ഭക്ഷണത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എണ്ണ ആണ്. എണ്ണ ഇല്ലാത്ത ഒരു കറി നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല അല്ലെ? എന്നാൽ ആ എണ്ണയിൽ മായം കലർന്നാലോ? അത് ശരീരത്തിനും, ആരോഗ്യത്തിനും ഭയങ്കരമായി ദോഷം ചെയ്യും. ഇങ്ങനെ പതിവായി ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ജീവനെത്തന്നെ അപകടകരമായി ബാധിക്കും.
പല കമ്പനികളും മെറ്റ്നിൽ യെല്ലോ പോലുള്ള ഒരു നിറം അല്ലെങ്കിൽ ട്രൈ-ഓർത്തോ-ക്രെസിൽ-ഫോസ്ഫേറ്റ് (TOCP) പോലുള്ള രാസ സംയുക്തങ്ങൾ പാചക എണ്ണയിൽ അധികമായി ഉപയോഗിക്കുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് എണ്ണയുടെ ഗുണനിലവാരം പരിശോധിച്ച് മായം കലർന്ന എണ്ണ ആണോ എന്ന് കണ്ടുപിടിക്കാനാകും.
എണ്ണയുടെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?
മെറ്റ്നിൽ യെല്ലോ പോലുള്ള ഏതെങ്കിലും നിറം പാചക എണ്ണയിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങൾക്ക് കണ്ടെത്താനാകും. FSSAI പറയുന്നതനുസരിച്ച്, ഒരു ടെസ്റ്റ് ട്യൂബിൽ ഏകദേശം 1 മില്ലി എണ്ണ ഒഴിച്ച് ഏകദേശം 4 മില്ലി വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ 2 മില്ലി മിശ്രിതം മറ്റൊരു ട്യൂബിൽ ഒഴിക്കുക, തുടർന്ന് 2 മില്ലി സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. മായം കലർന്ന എണ്ണ ആണെങ്കിൽ എണ്ണയുടെ മുകളിലെ പാളിയുടെ നിറം മാറും. ഇനി ശുദ്ധമായ എണ്ണ ആണെങ്കിൽ നിറം മാറുകയുമില്ല.
ഇനി അങ്ങനെ അല്ലെങ്കിൽ വേറെ രീതിയിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
ഒരു ഗ്ലാസില്‍ പകുതിയോളം വെളിച്ചെണ്ണ എടുക്കുക. ശേഷം 30 മിനിട്ട് നേരം ഫ്രിഡ്ജില്‍ വയ്‌ക്കുക എന്നാൽ ഇത് ഫ്രീസറിൽ വെയ്ക്കരുത്. അര മണിക്കൂറിനു ശേഷം ഗ്ലാസ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കുക. മുഴുവന്‍ എണ്ണയും തണുത്ത് കട്ടിയായി ഇരിക്കുകയാണെങ്കില്‍ അതില്‍ മായമില്ല. അതേസമയം കുറച്ച് എണ്ണ കട്ടി പിടിക്കാതെ മുകളില്‍ ദ്രാവക രൂപത്തില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് മായം കലര്‍ന്ന വെളിച്ചെണ്ണയാണ്. ഇങ്ങനെ രണ്ടു രീതിയിൽ നിങ്ങൾക്ക് എണ്ണയിൽ മായം കലർന്നിട്ടുണ്ടോഎന്ന് പരീക്ഷിച്ച് ഉറപ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ
ഔഷധപ്രാധാന്യമുള്ള എണ്ണ ലഭ്യമാക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്യുന്ന വിധം.
ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും, സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസര്‍കോഡ്