ശരീരഭാരം കുറയ്ക്കുന്നത് പോലെ തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ് ശരീരഭാരം കൂട്ടുന്നതും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളെന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ടോ അത്പോലെ തന്നെ ശരീരഭാരം കൂട്ടുന്നതിനും ചെയ്യണം, ഭക്ഷണത്തിൻ്റെ കാര്യത്തിലും വ്യായാമത്തിൻ്റെ കാര്യത്തിലും എല്ലാം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുക എന്നാൽ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതോ ശരീരഭാരം കൂട്ടുക എന്നാൽ ഭക്ഷണം അമിതമായി കഴിക്കുക എന്നോ അല്ല. നിങ്ങൾ അങ്ങനെയാണ് ചിന്തിച്ച് വച്ചിരിക്കുന്നത് എങ്കിൽ അത് തെറ്റിദ്ധാരണയാണ്.
ശരീരഭാരം കൂട്ടുന്നതിന് എന്ത് ചെയ്യണം?
സപ്ലിമെന്റുകൾ കഴിക്കുന്നത് നല്ലതോ?
"തൽക്ഷണ" ശരീരഭാരം വർദ്ധിപ്പിക്കുകയും കൃത്രിമ സപ്ലിമെന്റുകൾ വിൽക്കുകയും ചെയ്യുന്ന വ്യാജ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ കെണിയിൽ നിരവധി ആളുകൾ വീഴാറുണ്ട്. അത് ആരോഗ്യത്തിന് എത്രമാത്രം ഹാനികരമാണെന്ന് നിങ്ങൾക്ക് അറിയാമോ? അത്കൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു സപ്ലിമെൻ്റും കഴിക്കാൻ പാടില്ല. ശരീരഭാരം വർദ്ധിപ്പിക്കുന്ന പൊടികൾ, ഗുളികകൾ, എന്നിവ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ചിട്ടില്ല, മാത്രമല്ല അവയുടെ ഭാരം സംബന്ധിച്ച് ശാസ്ത്രീയ പിന്തുണയില്ല. അതിന്പകരം, പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിച്ച് കലോറി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
വ്യായാമം ഒഴിവാക്കേണ്ടതുണ്ടോ?
ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാര്യം ദൈനംദിന വ്യായാമം ഒഴിവാക്കുക എന്നതാണെന്നാണ് വിശ്വാസം എന്നാൽ ഇത് പ്രവർത്തിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെ വേണം പറയാൻ... ശാരീരിക വ്യായാമമുറകളില്ലാത്ത ജീവിതശൈലി അമിതവണ്ണത്തെ മാത്രമല്ല, ഉയർന്ന രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ, പ്രമേഹം, ശ്വസന പ്രശ്‌നങ്ങൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളെയും ക്ഷണിച്ചുവരുത്തും. അത്കൊണ്ട് തന്നെ അതിനാൽ വ്യായാമം ഉപേക്ഷിക്കുന്നത് ഒരിക്കലും ശുപാർശ ചെയ്യുന്നില്ല.
അമിതമായി ഭക്ഷണം കഴിക്കുന്നത്
മറ്റൊരു പൊതു വിശ്വാസമാണ് അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടുന്നതിന് സഹായിക്കും എന്ന്. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും എന്നാൽ അത് ആരോഗ്യകരമായിരിക്കില്ല. അനാരോഗ്യകരമായിരിക്കും, മാത്രമല്ല ഇത് അമിതവണ്ണത്തിനും കാരണമാകും. ശരീരഭാരം നിയന്ത്രിക്കുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഒരു ഡയറ്റീഷ്യനെ സമീപിക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. അതിന് അനുസരിച്ച് നിങ്ങളുടെ ഭക്ഷണക്രമങ്ങൾ മാറ്റുക. പൊരുത്തക്കേട് സ്ഥിരതയില്ലാതെ പിന്തുടരുന്ന എന്തും നിങ്ങളെ ആദ്യ ഘട്ടത്തിലേക്ക് തിരികെ കൊണ്ടുവരും. അർത്ഥം, നിങ്ങൾ ശരീരഭാരം കൂട്ടുന്ന ഭക്ഷണക്രമത്തിലാണെങ്കിൽ, ഇടവേളകളില്ലാതെ ഭക്ഷണം കഴിക്കുക. പ്രത്യേകിച്ചും രാവിലേയും രാത്രികളിലേയും ഭക്ഷണം ഒഴിവാക്കാതെ ഇരിക്കുക.
ശരീരഭാരം കൂട്ടാനാണെങ്കിൽ നിങ്ങൾക്ക് വേണ്ടത് ക്ഷമയാണ് ഒരു രാത്രി കൊണ്ടോ അല്ലെങ്കിൽ ഒരാഴ്ച്ച കൊണ്ടോ ശരീരഭാരം കൂടും എന്ന് വിചാരിച്ചിരിക്കുകയാണെങ്കിൽ അത് തെറ്റിദ്ധാരണ മാത്രമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം നിയന്ത്രിക്കാനും മുലപ്പാൽ വർധിപ്പിക്കുന്നതിനും റാഗി!