ഭക്ഷണങ്ങൾ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് അല്ലെ? എന്നാൽ ഇതേ ഭക്ഷണങ്ങൾ തന്നെ ചിലവർക്ക് അനാരോഗ്യത്തിനും കാരണമാകാറുണ്ട്.
അരി ഭക്ഷണങ്ങൾ എന്നത് പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും എന്നാണ് പറയുന്നത്. എന്നാൽ അത്തരത്തിലുള്ളവർക്ക് ഗോതമ്പ് ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് പ്രമേഹ ബാധിതരായി ഇരിക്കുന്നവർ ഗോതമ്പ് ഉപയോഗിക്കുന്നത് ധാരാളമാണ്. രാത്രികളിലാണ് ചപ്പാത്തി അധികവും കഴിക്കാറുള്ളത്. എന്നാൽ അങ്ങനെ ഉപയോഗിക്കുന്നവർക്ക് ഇത് ഫലപ്രദമാണോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഇത് പ്രമേഹത്തിനെ നിയന്ത്രിക്കാൻ സഹായിക്കുമോ?
കാർബോഹൈഡ്രേറ്റുകളാണ് പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നത്. ഇത്തരത്തിലുള്ള കാർബോഹൈഡ്രേറ്റുകൾ അരി ഭക്ഷണത്തിൽ കൂടുതലാണ് എന്നത് കൊണ്ടാണ് ഈ ഭക്ഷണം ഒഴിവാക്കുന്നത്. എന്നാൽ അരിയും ഗോതമ്പും തമ്മിൽ കാര്യമായി ഒരു തരത്തിലുമുള്ള വ്യത്യാസം ഇല്ല എന്നതാണ് സത്യം. അരിയിൽ കാർബോ അളവ് 75 ആണെങ്കിൽ, ഗോതമ്പിൽ ഇത് 72 ആണ്. അത് കൊണ്ട് തന്നെ ഇത് പ്രേമേഹത്തിന് കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാറില്ല.
രക്തത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് പെട്ടെന്ന് ഉയരുന്ന തോത് ആയ ഗ്ലൈസെമിക്ക് ഇൻഡെക്സ് ഗോഗമ്പിന് അരിയേക്കാൾ കുറവാണ്. എന്നാൽ അരി കഴച്ചാൽ ഇത് പെട്ടെന്ന് ഉയരും. എന്നാൽ ചപ്പാത്തി അമിതമായി കഴിച്ചാലും ഇത് ഉയരും എന്നത് കൊണ്ട് തന്നെ മിതമായ രീതിയിൽ ചപ്പാത്തി കഴിക്കാൻ ശുപാർശ ചെയ്യുന്നു. അതായത് ദിനവും 2 അല്ലെങ്കിൽ 3.
ഗോതമ്പിനേക്കാൾ നല്ലത് ഏതാണ് എന്ന് അറിയാമോ?
മില്ലെറ്റ്/ റാഗി
മില്ലെറ്റ് എന്ന് പറയുന്ന റാഗി പ്രമേഹത്തിന് വളരെ നല്ലതാണ്. ഇത് കുട്ടികൾക്ക് കൊടുക്കുന്നതിലാണ് അറിയപ്പെടുന്നത് എങ്കിലും മുതിർന്നവർക്കും ഇത് വളരെ നല്ലതാണ്. ഇതിലെ നാരുകളും പോഷകങ്ങളും എല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ദോശ, ഇഡ്ഡലി, എന്നിവ പോലെയുള്ള പലഹാരങ്ങളാക്കി കഴിക്കാവുന്നതാണ്.
ഗുണങ്ങൾ എന്താണ്
ഇതിൽ ധാരാളമായി നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് പ്രമേഹത്തിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ചപ്പാത്തി എന്ന് പറയുന്നത് പതുക്കെ ദഹിക്കുന്ന ഭക്ഷണമാണ് ഇത്തരത്തിലുള്ള ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ, ഇത് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഇതൊന്നും തന്നെ അമിതമായി കഴിക്കുന്നത് കൊണ്ട് യാതോരു വിധത്തിലുമുള്ള പ്രയോജനമുണ്ടാകില്ല.
അത് കൊണ്ട് തന്നെ ഭക്ഷണങ്ങൾ എന്ത് തന്നെയായാലും മിതമായി കഴിക്കാൻ ശ്രദ്ധിക്കുക....
പ്രമേഹക്കാർക്ക് ഒരു തരത്തിലും പറ്റാത്ത ഭക്ഷണമാണ് മൈദ എന്ന് പറയുന്നത്. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം (നാരുകൾ നീക്കി) പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള പ്രക്രിയകൾ കാരണം ഇത് പ്രമേഹ സാധ്യത കൂട്ടുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ചപ്പാത്തി സോഫ്റ്റ് ആകാൻ ഈ വിദ്യ പ്രയോഗിക്കാം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.