കൊവിഡ്-19 ന്റെ വരവോടെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഒന്നാണ് മാസ്കുകൾ. പല നിറങ്ങളിൽ പല ഗ്രെയ്‌ഡിൽ ഇന്ന് മാസ്കുകൾ ലഭ്യമാണ്. വസ്ത്രത്തിന് ഇണങ്ങുന്ന മാസ്കുകൾ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആണ്. പക്ഷെ ഒരു പ്രശ്നമുണ്ട്. കണ്ണട ഉപയോഗിക്കുന്നവർക്ക് തലവേദനയാണ് ഈ മാസ്ക്. പ്രധാന പ്രശ്നം മാസ്ക് ധരിച്ചതിന് ശേഷം കണ്ണട ഉപയോഗിക്കുമ്പോൾ കണ്ണടയ്ക്കുള്ളിൽ നിശ്വാസത്തിന്റെ മൂടൽ നിറയുകയും കാഴ്ച മങ്ങുകയും ചെയ്യും എന്നതാണ്. കണ്ണട ധരിക്കുന്ന പലർക്കും അതുകൊണ്ട് തന്നെ 'മാസ്ക് കാലം' എങ്ങനെയെങ്കിലും കഴിഞ്ഞാൽ മതി എന്നാണ്.
പക്ഷെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു ഡോക്ടർ. Dr Daniel M. Heiferman ആണ് ഒരു സിംപിൾ ഐഡിയയുമായെത്തിരിക്കുന്നത്. വേണ്ടത് ആകെ ഒരു band aid മാത്രം. ചെറിയ മുറിവുകളും മറ്റും വരുമ്പോൾ നാം ഉപയോഗിക്കാറുള്ള band aid തന്നെ. മാസ്ക് ശരിയായി ധരിച്ച ശേഷം മുകൾഭാഗവും മൂക്കും തമ്മിലുള്ള ഭാഗം ഒരു band aid ഉപയോഗിച്ച് ഒട്ടിക്കുക. പിന്നീട് കണ്ണട വച്ച് നോക്കൂ, ഗ്ലാസിൽ മൂടൽ മഞ്ഞുപോലെ വന്നു കാഴ്ചയ്ക്ക് മങ്ങലേൽക്കില്ല. മാസ്ക് മുഖത്ത് നിന്നും മാറില്ല എന്നതും (കൂടുതൽ സുരക്ഷ), കണ്ണട താഴെ വീഴാതിരിക്കാൻ ഒരു പ്ലാറ്റ്‌ഫോം പോലെ band aid നിൽക്കും എന്നുള്ളതും ഒപ്പമുള്ള പ്രയോജനങ്ങൾ ആണ്.
“കണ്ണടയിൽ മഞ്ഞ് മൂടുകയും മൂക്കിന് മുകളിൽ മാസ്ക് നിലനിർത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, സിമ്പിളായി ഒരു band aid വാങ്ങുക. മാസ്ക് ധരിച്ച ശേഷം band aid ഒട്ടിക്കുക. ഫലപ്രാപ്തിയിൽ നിങ്ങൾക്ക് അത്ഭുതം തോന്നും," Dr Daniel M. Heiferman, twitter ൽ ചിത്രസഹിതം കുറിച്ചു. ഇക്കാര്യം പങ്കിടാൻ മറക്കണ്ട എന്നും പരമാവധി പേരിൽ എത്തിക്കുകയും അതുവഴി ധാരാളം പേർക്ക് ഉപകാരപ്പെടുകയും ചെയ്യട്ടെ എന്ന് Daniel ഉത്ബോധിപ്പിക്കുന്നുണ്ട്.
നവംബർ 12 ന് പുറത്തുവന്ന പോസ്റ്റ് ഇതിനകം 1.3 ലക്ഷത്തിലധികം ലൈക്കുകളും ധാരാളം tweet കളും നേടി മുന്നേറുകയാണ്.
#krishijagran #kerala #covid19 #mask #spectacles #remedies