ജീരക വെള്ളം സാധാരണയായി കുടിക്കാറാണ് ഉപയോഗിക്കുന്നത് അല്ലെ? അത് പോലെ തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട മസാലക്കൂട്ടുകളിൽ ഒന്നും കൂടിയാണ് ജീരകം. എന്നാൽ നിങ്ങൾക്കറിയാമോ? ഔഷധം മാത്രമല്ല നല്ലൊരു സൌന്ദര്യസംരക്ഷണ ഉൽപ്പന്നം കൂടിയാണ് ജീരകം.
ഇത് ചർമ്മത്തിനും മുടിക്കും ഇത് ഏറെ ഗുണകരമാണ്. ഇത് നല്ലൊരു ഫേസ് പായ്ക്ക് കൂടിയാണിത് ഇത്. ഇത് സൌന്ദര്യം കൂട്ടുന്നതിന് സഹായിക്കും. ഇത് പ്രത്യേകം ചർമ്മങ്ങൾക്ക് മാത്രമല്ല മറിച്ച് എല്ലാ ചർമ്മക്കാർക്കും ഇത് വളരെ ഗുണകരമാണെന്ന് പറയട്ടെ...
ഏതൊക്കെ വിധത്തിലാണ് ജീരകം ചർമ്മ പ്രശ്നങ്ങളെ സഹായിക്കുന്നത്
മുഖക്കുരു കുറയ്ക്കുന്നതിന്
മുഖക്കുരു കുറയ്ക്കുന്നതിന് എല്ലാ പരീക്ഷണങ്ങളും ചെയ്ത് മടുത്തെങ്കിൽ നിങ്ങൾക്ക് ഇത് കൂടി പരീക്ഷിക്കാവുന്നതാണ്. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയതാണ് ജീരകം. അത് കൊണ്ട് തന്നെ ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരികളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിന് വേണ്ടി നിങ്ങൾ അധികം കഷ്ടപ്പെടേണ്ട എന്നതാണ് പ്രത്യേകത.
എങ്ങനെ ഉപയോഗിക്കാം
ജീരകം ഇട്ട് നന്നായി തിളപ്പിച്ച് എടുക്കുക. ഇത് ചൂട് മാറുന്നത് വരെ വെക്കുക, ശേഷം ഈ വെള്ളം കൊണ്ട് തന്നെ മുഖം കഴുകുക. ഇങ്ങനെ ദിവസവും ചെയ്താൽ മുഖക്കുരു വളരെ പെട്ടെന്ന് തന്നെ മാറും. ഇനി ഇതല്ലാതെ നിങ്ങൾക്ക് മഞ്ഞളും ജീരകവും കൂടി നന്നായി അരച്ചെടുത്ത ഫേസ് പായ്ക്ക് ഉണ്ടാക്കി മുഖത്ത് തേക്കുന്നത് മുഖക്കുരു മാറുന്നതിന് മാത്രമല്ല മറിച്ച് മുഖം തിളങ്ങുകയും ചെയ്യുന്നു.
ജീരകവും തൈരും
ജീരകം നന്നായി പൊടിച്ച് തൈരിൽ കലർത്തി എടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് സൺടാൻ, സൺബേൺ നിയന്ത്രിക്കുന്നതിനും ഇത് നല്ലതാണ്. കാരണം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഇത് തൈര്, അതിന് കാരണം അതിൽ അടങ്ങിയിരിക്കുന്ന ലാക്ടിക്ക് ആസിഡാണ്. ഇത് ചുളിവ് ഒഴിവാക്കുന്നതിനും സഹായിക്കുന്നു. സുഷിരങ്ങൾ ചെറുതാക്കാനും മൃതകോശങ്ങൾ നശിപ്പിക്കാവും ഇത് വളരെ നല്ലതാണ്. ഇത് സെബം കോശങ്ങളെ നിയന്ത്രിക്കുന്നു അത്കൊണ്ട് തന്നെ ചർമ്മത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു, മാത്രമല്ല ഇത് ചർമ്മത്തിൻ്റെ ഫ്രഷ്നെസ്സ് നില നിർത്തുന്നു.
മഞ്ഞളും ജീരകപ്പൊടിയും
മഞ്ഞൾപ്പൊടി ചർമ്മത്തിന് വളരെ നല്ലതാണ്, പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് മഞ്ഞൾ നല്ലൊരു ഔഷധമാണ്. പല തരത്തിൽ പലതിൻ്റെ കൂടെ നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരമൊന്നാണ് മഞ്ഞളും ജീരകവും.
എങ്ങനെ ഉപയോഗിക്കാം
തേൻ, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ഉപയോഗിച്ചിട്ടാണ് ഇത് തയ്യാറാക്കേണ്ടത്. 3:1 എന്ന അനുപാതത്തിൽ മഞ്ഞളും ജീരകപ്പൊടിയും എടുക്കാവുന്നതാണ്. ഇതിലേക്ക് കുറച്ച് തേൻ കൂടി ചേർത്ത് നിങ്ങൾക്ക് പേസ്റ്റാക്കി പുരട്ടാവുന്നതാണ്. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്. ഇത് ചർമ്മത്തിന് തിളക്കം മാത്രമല്ല മിനുസവും നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ : കാൽപ്പാദങ്ങൾ മനോഹരമാക്കാൻ പപ്പായ സ്ക്രബ്