കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് കാന്താരി മുളക്. കറികളിലും മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലുമായാണ് ഇത് ഉപയോഗിക്കുന്നത്, ധാരാളം ഔഷദ മൂല്യമുള്ള കാന്താരി മുളകിൽ വിറ്റാമിനുകൾ എ, ബി, സി, ഇ എന്നിവയും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
കാന്താരിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾക്ക് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, മറ്റ് ഹൃദയ രോഗങ്ങൾ എന്നിവ കുറയ്ക്കാൻ കാന്താരിക്ക് കഴിവുണ്ട്. കറികളിൽ പച്ചമുളകിന് പകരം നിങ്ങൾക്ക് കാന്താരി ഉപയോഗിക്കാവുന്നതാണ്.
കാന്താരി മുളകുകൊണ്ടുള്ള ചില ഭക്ഷണ പാചകക്കുറിപ്പുകൾ നിങ്ങൾക്ക് ഇവിടെ നിന്ന് പരിശോധിക്കാം.
കാന്താരി മുളക് ചമ്മന്തി
കാന്താരി മുളകു ചമ്മന്തിയുടെ കൂടെ പുഴുങ്ങിയ മരച്ചീനി, കാച്ചിൽ, ചേമ്പ് എന്നിവയൊക്കെ ഒരു അടിപൊളി കോമ്പോ ആണ്. കേരളീയർ ഈ കോമ്പിനേഷൻ ഇഷ്ടപ്പെടുന്നു, ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഫ്രഷ് കാന്താരി മുളക്, ചെറിയ ഉള്ളി അല്ലെങ്കിൽ വെളുത്തുള്ളി, ഉപ്പ്, വെളിച്ചെണ്ണ, ഒരു നുള്ള് പുളി എന്നിവയാണ് പ്രധാന ചേരുവകൾ.
കാന്താരി മുളക് ചെറിയ ഉള്ളിയോ വെളുത്തുള്ളിയോ ചേർത്ത് ചതച്ച് ഉപ്പും പുളിയും ചേർത്ത് ഇളക്കുക. ഈ മിശ്രിതത്തിലേക്ക് നിങ്ങൾക്ക് 1 സ്പൂൺ വെളിച്ചെണ്ണ ചേർക്കാം. വെളിച്ചെണ്ണ കാന്താരി മുളകിന്റെ എരിവ് പ്രഭാവം കുറയ്ക്കും, നിങ്ങൾക്ക് ഇത് വേവിച്ച മരച്ചീനി, അരി എന്നിവയുടെ കൂടെ വിളമ്പാം. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു, ഈ പാചകക്കുറിപ്പിൽ നിന്ന് വെളിച്ചെണ്ണ ചേർക്കുന്നതിനുള്ള അവസാന ഘട്ടം നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ് എരിവ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ...
സംഭാരം - മോരും വെള്ളം
ഇതൊരു പരമ്പരാഗത കേരള പാനീയമാണ്, കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് നല്ലതാണ്. കാന്താരി മുളകും തൈരുമാണ് മോരും വെള്ളം ഉണ്ടാക്കാനുള്ള പ്രധാന ഇനം. തൈര്, കാന്താരി മുളക് അല്ലെങ്കിൽ പച്ചമുളക്, വെള്ളം, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവയാണ് രുചികരമായ സംഭാരം ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ. ഇഞ്ചിയും കാന്താരി മുളകും ചതച്ച്, തൈരിൽ വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഉപ്പും കാന്താരി മുളകു/ഇഞ്ചി പേസ്റ്റും ചേർത്ത് ഇളക്കി രുചികരമായ സംഭാരം അല്ലെങ്കിൽ മോരും വെള്ളം ആസ്വദിക്കൂ.
ഇത് മികച്ചൊരു ദാഹശമനിയും കൂടിയാണ്. നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് പതിവായി നിങ്ങൾക്ക് കുടിക്കാവുന്നതാണ്, പക്ഷേ വെണ്ണ ഇല്ലാതെ തൈര് മാത്രം ഉപയോഗിക്കാൻ ഓർമ്മിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: Health Tips: അകാലനര ഇനി പേടിക്കണ്ട; തൈരും ഉണക്കമുന്തിരിയും മാത്രം മതി