ദന്താരോഗ്യം സംരക്ഷിക്കാൻ രാവിലെയും രാത്രിയും പല്ല് തേയ്ക്കുന്നത് നല്ലതാണ്. ആഹാരത്തിന് അരമണിക്കൂർ മുമ്പ് എല്ലാവരും നിർബന്ധമായും പല്ല് തേയ്ക്കണം. കൃത്യസമയത്ത് പല്ല് തേച്ചില്ല എങ്കിൽ ബാക്ടീരിയ മൂലം പല്ലിൽ കേട് വരാൻ സാധ്യത വളരെ കൂടുതലാണ് എന്ന് നമുക്ക് അറിയാം. എന്നാലും രാത്രി പല്ല് തേയ്ക്കാൻ മടിയാണ് നമ്മളിൽ പലർക്കും.
ബന്ധപ്പെട്ട വാർത്തകൾ: കാൽപ്പാദങ്ങൾ മനോഹരമാക്കാൻ പപ്പായ സ്ക്രബ്
പല്ലുകളിൽ പ്ലേക് അടിഞ്ഞ് കട്ടിയുള്ള പ്രതലമായി മാറിയാൽ പിന്നെ എത്ര ബ്രഷ് ചെയ്താലും മാറണമെന്നില്ല. മോണകളിലെ വീക്കം, അണുബാധ, രക്തം വരിക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. വായ്ക്കുള്ളിൽ ആസിഡിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും. എന്നാൽ രാത്രി സമയങ്ങളിൽ തുപ്പൽ ഉൽപാദനം കുറവായത് കൊണ്ട് ആസിഡ് പ്രവർത്തനം കൂടുന്നു. കാരണം തുപ്പലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം ആസിഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു. രാത്രിയിൽ ബ്രഷ് ചെയ്യുമ്പോൾ ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈയ്ഡ് ഇത് പ്രതിരോധിച്ച് ആസിഡ് ഉൽപാദനം നിയന്ത്രിക്കുന്നു. ഇതുമൂലം ബാക്ടീരിയ പെരുകുന്നത് തടയാനാകും.
- ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
പരസ്യങ്ങൾ കണ്ട് ഒരിക്കലും ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കരുത്. ഏത് ടൂത്ത് പേസ്റ്റ് തെരഞ്ഞെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ കുറിച്ച് കൃത്യമായ ധാരണ വേണം. എന്നാൽ ടൂത്ത് പേസ്റ്റിന്റെ കവറിന് പുറത്ത് കൊടുത്തിരിക്കുന്ന ലിസ്റ്റിലെ ഘടകങ്ങൾ ശരിയാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല. പല്ലിന് ദോഷകരമായ പല കെമിക്കലുകളും ടൂത്ത് പേസ്റ്റുകളിൽ അടങ്ങാൻ സാധ്യതയുണ്ട്. എന്നാൽ അവ ട്യൂബിന് പുറത്ത് എഴുതാറില്ല. താഴെ പറയുന്ന ഘടകങ്ങൾ ചേർന്ന ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുമ്പോൾ കുറച്ച് ശ്രദ്ധ നൽകുന്നത് നല്ലതായിരിക്കും.
- ഫ്ലോറൈയ്ഡ്
മിക്ക ടൂത്ത് പേസ്റ്റിലും ഫ്ലോറൈയ്ഡ് അടങ്ങിയിട്ടുണ്ട്. വ്യവസായ മാലിന്യങ്ങളുടെ ഉപോൽപന്നമാണ് ശരിക്കും ഫ്ലോറൈയ്ഡ്. ഫ്ലോറൈയ്ഡിന് പകരം കൊക്കോയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന തിയോബ്രോമിൻ, ഡെന്റിൻ എന്നിവ പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
- പ്രൊപ്പലീൻ ഗ്ലൈക്കോൾ
ആൾക്കഹോളിന്റെ വകഭേദമാണ് പ്രൊപ്പലീൻ ഗ്ലൈക്കോൾ. വാർണിഷ്, പെയിന്റ് എന്നിവയിലാണ് സാധാരണ ഇത് കാണപ്പെടുന്നത്. എന്നാൽ ഇത് ഫാർമസ്യൂട്ടിക്കൽ ഗ്രേഡിലാണ് ടൂത്ത് പേസ്റ്റ് നിർമിക്കാൻ ഉപയോഗിക്കുന്നത്.
- സാക്കറിൻ
ടൂത്ത് പേസ്റ്റുകൾക്ക് രുചി നൽകുന്നത് ഈ ഘടകം അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. എന്നാൽ ഇവ യഥാർഥത്തിൽ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണ്.
- പല്ലിന് ദോഷകരമല്ലാത്തവ
പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് നിർമിക്കുന്ന പൽപ്പൊടിയോ ടൂത്ത് പേസ്റ്റോ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബേക്കിംഗ് സോഡ, വെളിച്ചെണ്ണ എന്നിവ പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.