Updated on: 25 March, 2022 9:54 AM IST
Keratin treatment can be done at home to grow and protect the hair well -

നിങ്ങൾ എപ്പോഴെങ്കിലും ഒരു കെരാറ്റിൻ ട്രീറ്റ്മെന്റ് നടത്തിയിട്ടുണ്ടൊ, എങ്കിൽ അതിനുശേഷം നിങ്ങളുടെ മുടിക്ക് എത്രമാത്രം സുഖമുണ്ടെന്ന് നിങ്ങൾക്കറിയാം. എന്നാൽ ഈ ചികിത്സകൾ പൊതുവെ ചെലവേറിയതാണ്, എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് വളരെ നല്ലതാണെന്ന് നിങ്ങൾക്ക് പ്രത്യേകം പറഞ്ഞ് തരേണ്ടല്ലൊ,  ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാവെള്ളം കുടിക്കാൻ മാത്രമല്ല; പിന്നെയോ, അറിയാം എന്തൊക്കെ ചെയ്യാമെന്ന്

നിങ്ങളുടെ മുടി മിനുസപ്പെടുത്താനും സ്‌ട്രെയ്‌റ്റൻ ചെയ്യാനും നിങ്ങൾക്ക് ചെലവ് കുറഞ്ഞ മാർഗം വേണമെങ്കിൽ, നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് കെരാറ്റിൻ ചികിത്സകൾ ഇതാ.

ഫലം കാണുന്നതിന് ഈ ചികിത്സകൾ പതിവായി ചെയ്യേണ്ടത് പ്രധാനമാണ്.


തേങ്ങാപ്പാലും ചെമ്പരത്തി ഹെയർ പാക്കും

തേങ്ങാപ്പാലിൽ പ്രോട്ടീൻ ധാരാളമുണ്ട്, കൂടാതെ ചെമ്പരത്തി അമിനോ ആസിഡുകളാൽ സമ്പന്നമാണ്. ഇവ രണ്ടും നിങ്ങളുടെ മുടിയെ നന്നായി പോഷിപ്പിക്കുന്നു. തേങ്ങാപ്പാൽ, ചെമ്പരത്തി പൊടി, തൈര്, തേൻ, കറ്റാർ വാഴ ജെൽ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുടിയിൽ പുരട്ടി 30-40 മിനിറ്റ് വിടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ഈ കെരാറ്റിൻ ഹെയർ മാസ്ക് വരൾച്ചയെ ചെറുക്കുകയും അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു.

മുട്ടയുടെ മഞ്ഞക്കരു, തേൻ, ബദാം എണ്ണ

ഒരു പാത്രത്തിൽ ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടേബിൾസ്പൂൺ തേൻ, ഒരു ടേബിൾസ്പൂൺ ബദാം ഓയിൽ എന്നിവ കലർത്തി നന്നായി യോജിപ്പിക്കുക. മാസ്ക് മുടിയിൽ തുല്യമായി പുരട്ടി 20 മിനിറ്റ് വിടുക. തണുത്ത വെള്ളത്തിൽ കഴുകി കളയുക, തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ മാസ്ക് ആവർത്തിക്കുക.  

ബന്ധപ്പെട്ട വാർത്തകൾ: മുടികൊഴിച്ചിൽ പൂർണമായും മാറ്റുന്നതിന് ഉള്ളി നീര് മതി: എങ്ങനെ ഉപയോഗിക്കാം

ഫ്ളാക്സ് സീഡ് ഹെയർ മാസ്ക്

ഫ്ളാക്സ് സീഡുകൾക്ക് നിങ്ങളുടെ മുടി വളരെ മിനുസമാർന്നതാക്കും.ഒരു പാത്രത്തിൽ ചണവിത്ത്, വെള്ളം, മേത്തിപ്പൊടി എന്നിവ കലർത്തി രാത്രി മുഴുവൻ വെക്കുക. അടുത്ത ദിവസം, ഇത് നന്നായി പൊടിക്കുക, ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കുക, ഈ പേസ്റ്റ് നിങ്ങളുടെ തലയിലും മുടിയിലും വേരു മുതൽ അറ്റം വരെ പുരട്ടുക. 30-40 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ബന്ധപ്പെട്ട വാർത്തകൾ:കാപ്പി ഇഷ്ടമല്ലേ? എങ്കിൽ ഈ ആരോഗ്യഗുണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം

English Summary: Keratin treatment can be done at home to grow and protect the hair well -
Published on: 24 March 2022, 11:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now