Updated on: 11 September, 2021 5:44 PM IST
Kidney Stone

മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍ ഇന്ന് പല ആള്‍ക്കാരും നേരിടുന്ന ഒരു പ്രശ്നമാണ്. ഏകദേശം അഞ്ചു മുതല്‍ പത്ത് ശതമാനം വരെ ജനങ്ങളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് മൂത്രത്തില്‍ കല്ല്. വൃക്കയിലുണ്ടാകുന്ന ഖര രൂപത്തില്‍ കാണപ്പെടുന്ന വസ്തുവാണ് മൂത്രത്തില്‍ കല്ല്. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് പലപ്പോഴും വൃക്കയിലെ കല്ലുകള്‍ അധികമാക്കുന്നു. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങളില്‍ പലപ്പോഴും മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത കൂടുതല്‍ ആണ്. മൂത്രത്തില്‍ കല്ല് എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കില്‍ ഇല്ലാതാക്കാം എന്നത് പലര്‍ക്കും അറിയില്ല. ദിവസവും നിറയെ വെള്ളം കുടിച്ചാല്‍ മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാം. ദിവസവും ഏകദേശം നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഇതിന്റെ അളവ് കൂട്ടണം. വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങള്‍, ശരീരത്തിലെ കാല്‍സ്യത്തിലെ തോത് നിയന്ത്രിക്കുന്ന പാരാതൈറോയിഡ് ഗ്രന്ഥിയുടെ അസുഖങ്ങള്‍, ചില വിറ്റാമിനുകളുടെ അഭാവം, ജനിതക കാരണങ്ങള്‍ എന്നിവ മൂലവും മൂത്രത്തില്‍ കല്ലു വരാം.

 

അതി കഠിനമായ വേദന, മൂത്ര തടസ്സം, ഛര്‍ദി, മൂത്രത്തില്‍ രക്തം, നടുവിലും വയറിലും വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രത്തിന് നിറ വ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വേദന കൂടുമ്പോഴോ അല്ലെങ്കില്‍ വൃക്കയുടെ നാശത്തിന്റെ ലക്ഷങ്ങള്‍ കാണിക്കുമ്പോഴോ ആണ് പലരും ഡോക്ടറിനെ കാണുന്നത്. മൂത്രം ഒഴുകി നിറയുന്ന വൃക്കയിലെ പെല്‍വിസില്‍ നിന്നു മൂത്രവാഹിനിക്കുഴലുകളിലേക്കു നീങ്ങുമ്പോഴാണ് ഈ വേദന അനുഭവപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ക്ക് പുറമെ മൂത്ര പരിശോധന, എക്സ്റേ സ്‌കാനിങ് മുതലായവയിലൂടെ രോഗനിര്‍ണയം നടത്താം. മൂത്ര പരിശോധനയിലൂടെ മൂത്രത്തിലെ പഴുപ്പിന്റെ സാന്നിധ്യവും കണ്ടു പിടിയ്ക്കാം.

എന്നാല്‍ മൂത്രത്തില്‍ കല്ല് വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം: ധാരാളം വെള്ളം കുടിക്കുക വേനല്‍ക്കാലത്തു രണ്ടര ലിറ്റര്‍ വരെ കുടിക്കാം. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക. ഭക്ഷണത്തില്‍ പ്രോട്ടീന്‍, ഉപ്പ് എന്നിവയുടെ അളവ് കുറയ്ക്കുക, കൃത്രിമ ശീതള പാനീയങ്ങള്‍ ഒഴിവാക്കുക. നാരങ്ങാ വെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കുടിക്കുക. നാരങ്ങായില്‍ മൂത്രക്കല്ല് അലിയാന്‍ സഹായിക്കുന്ന സിട്രേറ്റ് അടങ്ങിയിരിക്കുന്നു. പാല്‍, യോഗര്‍ട്ട്, ഐസ് ക്രീം, ചീസ് തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ

"കല്ലുരുക്കി"യെന്ന നാടൻ സസ്യത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മൂത്രത്തിൽ കല്ല് മാറണമെങ്കിൽ ഈ സസ്യം ഉപയോഗപ്പെടുത്താം

ജീരകവെള്ളം പതിവായി കുടിച്ചാൽ പല രോഗങ്ങളേയും അകറ്റാം

English Summary: Kidney Stone Reason and how to reduce
Published on: 11 September 2021, 05:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now