കറ്റാർ വാഴയുടെ ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും എല്ലാവർക്കും അറിയുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിനും കറ്റാർവാഴ മികച്ചതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാൻ ഏറെ നല്ലതാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാർവാഴയ്ക്ക് മറ്റ് പല ആരോഗ്യഗുണങ്ങൾ കൂടിയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കറ്റാര്‍വാഴ ഔഷധങ്ങളുടെ കലവറ
കറ്റാര്‍വാഴയിലും മറ്റു സസ്യങ്ങളിലുള്ളതുപോലെ പലയിനങ്ങളുണ്ട്. ഇതില്‍ പലതും വംശനാശഭീഷണി നേരിടുന്നതുമാണ്. കറ്റാര്‍വാഴയുടെ നിരവധി ഇനങ്ങള്‍ ആഫ്രിക്കയിലും പരിസര പ്രദേശങ്ങളിലും ധാരാളമായി വളരുന്നു. വരള്‍ച്ചയെ അതിജീവിക്കാനും ചൂട് കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് വളരാനുമുള്ള കഴിവാണ് ഈ ചെടിയെ മറ്റ് ഔഷധസസ്യങ്ങളില്‍ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. വീട്ടിനകത്തും പുറത്തും വളര്‍ത്താവുന്ന ചിലയിനം കറ്റാർ വാഴകൾ പരിചയപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: നാട്ടിൻപുറത്തെ ഔഷധസസ്യങ്ങളിൽ പ്രധാനി -കാട്ടുപടവലം
* സ്‌പൈറല്‍ അലോ: വളരെ ആകര്‍ഷകമായ ഇനത്തില്‍പ്പെട്ടതാണ് ഇത്. സ്‌പൈറല്‍ ആകൃതിയിലുള്ള ഇലകളാണ് പ്രത്യേകത. വളരെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഇനത്തില്‍പ്പെട്ട ചെടിയാണിത്. പൂര്‍ണവളര്‍ച്ചയെത്തിയ ചെടികളില്‍ മനോഹരമായ പൂക്കളുണ്ടാകും.
* ഫാന്‍ അലോ: ഫാനിനോട് സാദ്യശ്യമുള്ള ഇലകളാണ് ഇവയ്ക്ക്. പക്ഷികളെയും തേനീച്ചകളെയും പൂന്തോട്ടത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള കറ്റാര്‍വാഴയാണിത്. ഇതും വംശനാശത്തിന്റെ വക്കിലെത്തിയതിനാല്‍ സംരക്ഷിച്ച് വളര്‍ത്തുന്ന ഇനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഔഷധസസ്യങ്ങളിൽ മുഖ്യൻ :എന്നാൽ കുറുന്തോട്ടിക്ക് ക്ഷാമം
* സുഡാന്‍ അലോ: സാധാരണ നമുക്ക് ചിരപരിചിതമായ കറ്റാര്‍വാഴയെപ്പോലെ തന്നെ നീര് വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കവുന്നതാണ്. വളരെ പെട്ടെന്ന് വളരുന്ന ഇതില്‍ പൂക്കളുണ്ടാകുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യാറുണ്ട്.
* സ്റ്റോണ്‍ അലോ: ആകര്‍ഷകമായ രണ്ടുനിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ഈ ഇനം രണ്ട് അടിയോളം പൊക്കത്തില്‍ വളരാറുണ്ട്. പാറകളുള്ള സ്ഥലത്ത് വളരുന്ന ഇനമായതുകൊണ്ടാണ് ഈ പേര് തന്നെ കിട്ടിയത്. മധ്യവേനല്‍ സമയത്താണ് പൂക്കളുണ്ടാകുന്നത്. പൂന്തോട്ടത്തില്‍ ഈ ഇനം വെച്ചുപിടിപ്പിച്ചാല്‍ മനോഹരമായ ഉദ്യാനം സ്വന്തമാക്കാം. ഈ ഇനത്തില്‍ നിന്നും ലഭിക്കുന്ന ജ്യൂസും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കാം.
* കേപ് അലോ: കയ്പുരസമുള്ള ഇനമാണിത്. ഇത് വയറിലെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കി ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. സാധാരണ സൗന്ദര്യവര്‍ധകവസ്തുക്കളില്‍ ഉപയോഗിക്കുന്ന അതേ തരത്തിലുള്ള ജ്യൂസ് തന്നെ ഇതില്‍ നിന്നും ലഭിക്കും.