കാലാവസ്ഥയും ചൂടും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ധാരാളം ഭക്ഷണങ്ങളും, ആരോഗ്യകരവും ഉന്മേഷദായകവുമായ വേനൽക്കാല പാനീയങ്ങളും, കഴിച്ച് സ്വയം ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വേനൽക്കാലത്ത് നിങ്ങളുടെ പാനീയങ്ങളിൽ ചേർക്കാൻ നാരങ്ങ ഒരു മികച്ച പഴമാണ്.
തണ്ണിമത്തൻ, നാരങ്ങ
ഈ തണ്ണിമത്തൻ, നാരങ്ങ വെള്ളം വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുകയും വയറിന് ആശ്വാസം നൽകുകയും ചെയ്യും. ഈ ഉന്മേഷദായക പാനീയം നിങ്ങളുടെ ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളെ നിറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം
വിത്ത് നീക്കം ചെയ്ത നല്ല ഫ്രഷ് തണ്ണിമത്തൻ നന്നായി അടിച്ചെടുക്കുക. ജ്യൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. ഐസ് ക്യൂബുകൾ, പഞ്ചസാര സിറപ്പ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
തണ്ണിമത്തൻ കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് നന്നായി തണുപ്പിച്ച ശേഷം വിളമ്പുക.
ഷിക്കാഞ്ചി
വൈറ്റമിൻ സി അടങ്ങിയ ഷിക്കാഞ്ചി വേനൽക്കാലത്ത് ഉന്മേഷദായകമായ പാനീയമാണ്.
നാരങ്ങാനീരും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത ഈ പാനീയം എരിവും പുളിയുമുള്ളതും ആണ്, ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
തയ്യാറാക്കുന്ന വിധം
ഒരു ജഗ്ഗിൽ വെള്ളം, പഞ്ചസാര ചേർത്ത വെള്ളം, നാരങ്ങ നീര്, കറുത്ത ഉപ്പ്, വറുത്ത ജീരകം, എന്നിവ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം അരിച്ചെടുക്കുക. ഐസ് ക്യൂബുകൾ ചേർത്ത് പുതിനയിലയും നാരങ്ങ കഷ്ണങ്ങളും കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ :തണ്ണിമത്തൻ അമിതമായാൽ പാർശ്വഫലങ്ങൾ ഉറപ്പ്
പുതിന ഇഞ്ചി നാരങ്ങാവെള്ളം
പാർട്ടികളിലും ഒത്തുചേരലുകളിലും പ്രിയപ്പെട്ട അതിഥികൾക്ക് വിളമ്പാൻ അനുയോജ്യമായ വേനൽക്കാല പാനീയമാണ് ഈ പുതിന ഇഞ്ചി നാരങ്ങാവെള്ളം.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ പഞ്ചസാര പാനി, ഇഞ്ചി കഷ്ണങ്ങൾ, പുതിനയില എന്നിവ ചേർത്ത് 30 സെക്കൻഡ് തിളപ്പിക്കുക. സിറപ്പ് 10-15 മിനിറ്റ് തണുപ്പിച്ച് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. കുറച്ച് ഐസ് ക്യൂബുകൾ, നാരങ്ങ നീര്, നാരങ്ങ കഷ്ണങ്ങൾ, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക. തണുപ്പിച്ച് വിളമ്പുക.
വിർജിൻ മോജിറ്റോ
ഏറ്റവും പ്രചാരമുള്ള നോൺ-ആൽക്കഹോൾ ഡ്രിങ്കുകളിലൊന്നായ വിർജിൻ മോജിറ്റോ പുതിനയുടെയും നാരങ്ങയുടെയും ടേസ്റ്റിൽ നിങ്ങളുടെ ആരോഗ്യത്തെ ഉൻമേഷമാക്കുകയും അത് വീണ്ടും കുടിക്കാൻ തോന്നുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ക്ലബ് സോഡ ഒഴിക്കുക, അതിൽ ഐസ് ക്യൂബുകൾ ചേർക്കുക. ഇതിലേക്ക് തുളസിയില ചതച്ചത് ചേർത്ത് നന്നായി ഇളക്കുക. സോഡ മിശ്രിതത്തിലേക്ക് നാരങ്ങ നീര്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ലായനി ചേർത്ത് വീണ്ടും ഇളക്കുക.
നാരങ്ങ കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച ശേഷം വിളമ്പുക.
ബന്ധപ്പെട്ട വാർത്തകൾ :നാരങ്ങാ കൃഷി, ലക്ഷങ്ങൾ ആദായം; അറിയേണ്ടതെല്ലാം
പൈനാപ്പിൾ നാരങ്ങാവെള്ളം
ഈ പൈനാപ്പിൾ നാരങ്ങാവെള്ളം നിങ്ങൾക്ക് മികച്ച ഉഷ്ണമേഖലാ വൈബുകൾ നൽകും. ഇത് വളരെ ഉന്മേഷദായകവും മധുരവും എരിവുള്ളതുമാണ്, കൂടാതെ പതിവ് നാരങ്ങാവെള്ളത്തിന് രസകരമായ ഒരു ട്വിസ്റ്റ് നൽക്കുന്നു.
തയ്യാറാക്കുന്ന വിധം
മൂന്ന് കപ്പ് ഫ്രഷ് പൈനാപ്പിൾ ക്യൂബുകൾ മിക്‌സ് ചെയ്ത് ജ്യൂസ് അരിച്ചെടുക്കുക. നാരങ്ങ നീര്, പൈനാപ്പിൾ ജ്യൂസ്, പഞ്ചസാര സിറപ്പ്, തണുത്ത വെള്ളം എന്നിവയ്‌ക്കൊപ്പം ഒരു ഗ്ലാസിലേക്ക് കുറച്ച് ഐസ് ക്യൂബുകൾ ചേർത്ത് നന്നായി ഇളക്കുക. പൈനാപ്പിൾ കഷണങ്ങൾ കൊണ്ട് അലങ്കരിച്ച് ആസ്വദിക്കൂ.