മുടികൊഴിച്ചിൽ, മുടി ഡ്രൈ ആയിരിക്കുക തുടങ്ങി മുടിപ്രശ്‌നങ്ങൾ ഇല്ലാത്തവർ ചുരുക്കംപേരെ മാത്രമേ കാണാൻ കഴിയൂ. അതേപോലെ തന്നെ വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരു പ്രശ്‌നമാണ് ചർമ്മപ്രശ്‌നം. മുടി കൊഴിച്ചില്‍, മുടിയുടെ ആരോഗ്യമില്ലായ്മ, ചര്‍മ്മം തൂങ്ങുന്നത്, മുഖക്കുരു, പാടുകള്‍ തുടങ്ങി പതിവായി കേള്‍ക്കുന്ന പരാതികളുടെ നീണ്ട പട്ടിക തന്നെയുണ്ട്.
മിക്ക കേസുകളിലും മുടിയുമായും ചര്‍മ്മവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം വരുന്നത് മോശം ഡയറ്റിന്റെയും മോശം ജീവിതരീതികളുടേയും ഭാഗമായാണ്. ഡയറ്റില്‍ അല്‍പ്പം ശ്രദ്ധിച്ചാൽ ഇക്കാര്യങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. അങ്ങനെ ആത്മവിശ്വാസത്തോടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഇത് മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സൗന്ദര്യത്തിന് ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം
ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുള്ള ബദാമിനെ കുറിച്ചാണ് വിശദമാക്കുന്നത്. ബദാമിനുള്ള ആരോഗ്യഗുണങ്ങള്‍ ഇക്കാലത്ത് ആരോടും പ്രത്യേകം വിശദീകരിക്കേണ്ടതില്ല. മിക്കവര്‍ക്കും ഇതിൻറെ പ്രാധാന്യം ഇപ്പോള്‍ അറിയാവുന്നതാണ്.
ബദാമിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-ഇ ആണ് ചര്‍മ്മത്തിനും മുടിക്കും ഗുണം ചെയ്യുന്നത്. ചര്‍മ്മം മൃദുലവും തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കുന്നു. ഭക്ഷണത്തിലൂടെ ബദാം കഴിക്കുന്നത് കൂടാതെ ബദാമിൻറെ (ആല്‍മണ്ട് ഓയില്‍) ഓയിൽ ചര്‍മ്മത്തിൽ പുരട്ടുന്നതും തിളക്കമാർന്ന ചർമ്മത്തിന് നല്ലതാണ്. ചര്‍മ്മം തൂങ്ങുന്നതും, വരണ്ടുപോകുന്നതും മുഖക്കുരുവും പാടുകളുമുണ്ടാകുന്നതുമെല്ലാം ഒഴിവാക്കാന്‍ ഈ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
മുടി കൊഴിച്ചില്‍ തടയാൻ ബദാം ഒരു പരിധി വരെ ഫലപ്രദമാണ്. ഇവിടെയും ആല്‍മണ്ട് ഓയിലിന് പ്രാധാന്യമുണ്ട്. മുടിയില്‍ ആല്‍മണ്ട് ഓയില്‍ പ്രയോഗിക്കുന്നവര്‍ നിരവധിയാണ് ഇന്ന്. അഴകിനും ആരോഗ്യത്തിനും തന്നെയാണ് ഇത് ഉപകാരപ്പെടുന്നത്. മസാജുകള്‍ക്കും മികച്ച ഓയിലായി ഇത് കണക്കാക്കപ്പെടുന്നു.
ബദാം അളവിലധികം കഴിക്കുന്നത് അമിതമായി കലോറി ശരീരത്തിലെത്താന്‍ കാരണമാകും. 6 മുതല്‍ 8 എണ്ണം വരെയാണ് ദിവസത്തില്‍ കഴിക്കാവുന്ന ബദാമിന്റെ എണ്ണം. ഡയറ്റ് പിന്തുടരുന്നവരാണെങ്കില്‍ ഡയറ്റീഷ്യന്റെ നിര്‍ദ്ദേശത്തോടെ മാത്രം ബദാം ഉള്‍പ്പെടുത്തുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.