Updated on: 17 April, 2020 5:03 PM IST

ഒന്ന് തൊട്ടാൽ ഇലകൾ കൂമ്പി പോകുന്ന ചെടിയാണ് തൊട്ടാവാടി.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒരു ചെടിയാണ് ഇത്.വഴിയരികുകളിലും തെങ്ങിൻ തോപ്പുകളിലും നമുക്ക് തൊട്ടാർ വാടി ചെടികളെ ധാരാളം കാണാം.തൊട്ടാർ വാടികൾ മൂന്ന് തരത്തിൽ കാണാം. ചെറുതൊട്ടാവാടി, ആന തൊട്ടാവാടി, നീർതൊട്ടാർ വാടി എന്നിവയാണ്. ചെറുതൊട്ടാവാടികൾ പറമ്പുകളിൽ സർവ്വസാധാരണയായി നമ്മുക്ക് കാണാം .ആന തൊട്ടാർ വാടികൾ മലപ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് .നമ്മുടെ കുളങ്ങളിലും തോട് വക്കുകളിലും പണ്ട് നീർ തൊട്ടാവാടി ധാരാളം കാണാറുണ്ടായിരുന്നു ഇന്ന് അവയ്ക്ക് വംശനാശം സംഭവിച്ചു . തൊട്ടാവാടി വേരിൽ പത്ത് ശതമാനത്തോളം ടാ നിൻ എന്ന രാസഘടകവും വിത്തിൽ ഗാലക് ട്രോസ് , മന്നോസ് എന്നീ രാസപദാർഥങ്ങളും അടങ്ങിയിട്ടുണ്ട് തൊട്ടാർ വാടിയുടെ തണ്ടുകൾക്ക് ചുവപ്പ് കലർന്ന നിറമാണ് . പൂക്കൾ റോസ് നിറത്തിലുമാണ് . തൊട്ടാർ വാടി ഇലകൾക്ക് കയ്പ്പ് രുചിയാണ് . ധാരാളം ചെറു മുള്ളുകളുള്ള ചെടിയാണ് തൊട്ടാർ വാടി .വിത്തിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്.

പണ്ട് കാലം മുതൽക്കേ തൊട്ടാർ വാടി ഔഷധമായി ഉപയോഗിക്കുന്നു . ശ്വാസതടസത്തിനും ചർമരോഗങ്ങൾക്കും ഔഷധമാണ്‌ തൊട്ടാവാടി.രക്തശുദ്ധി ഉണ്ടാക്കുന്നതിനും തൊട്ടാർ വാടി വളരെ വിശേഷമാണ് .പ്രമേഹ ശമനത്തിനും കുട്ടികളിൽ കാണുന്ന ആസ്തമക്കും തൊട്ടാവാടി ഔഷമായി ഉപയോഗിക്കുന്നു. തൊട്ടാർ വാടി നീര് കരിക്കിൻ വെള്ളത്തിൽ പിഴിഞ്ഞ് കുട്ടികൾക്ക് കൊടുത്താൽ ആസ്തമ ക്ക് കുറവ് വരും .തൊട്ടാർ വാടി സമൂലം എണ്ണകാച്ചി ദേഹത്ത് പുരട്ടുന്നത് ചൊറിക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും നല്ലതാണ് .മുറിവുകളിൽ തൊട്ടാർ വാടി അരച്ച് പുരട്ടുന്നത് മുറിവ് വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും .വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന രക്തസ്രാവം നിൽക്കാൻ തൊണ്ടാർവാടി നീര് ഉപയോഗിക്കാറുണ്ട് .

പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്ക് തൊട്ടാവാടി നല്ലതാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക.ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍‍മുറിവ് ഉണങ്ങുന്നതാണ്. 5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും.

English Summary: Mimosa pudica (touch me not) plant Thottavadi visheshangal
Published on: 17 April 2020, 02:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now