Updated on: 16 August, 2022 1:42 PM IST
Mint leaves for dark circles and skin beauty

സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കണ്ണുകളും അതിന് ചുറ്റുമുള്ള ഭാഗങ്ങളും. എന്നാൽ പലർക്കും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ( Dark Circles ) വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് വരാവുന്നതാണ്. ഉറക്കമില്ലായ്മ, അലർജി, മാനസിക പ്രശ്നങ്ങൾ, വിഷാദ രോഗം, കൂടുതലായി ഫോൺ അല്ലെങ്കിൽ സിസ്റ്റം നോക്കുന്നത് ഒക്കെ തന്നെയും ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുപ്പ് വരുന്നതിന് കാരണമാകുന്നു.

ഇത് മാറ്റുന്നതിന് വേണ്ടി വിപണികളിൽ ലഭ്യമായ പല തരത്തിലുള്ള നിരവധി ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിലുള്ള കോസ്മെറ്റിക്ക് ഉത്പ്പന്നനങ്ങൾ ഉപയോഗിക്കുന്നതിന് പകരം നിങ്ങൾക്ക് പ്രകൃതി ദത്തമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

അത്തരത്തിൽ ഒന്നാണ് പുതനയില, വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള പുതനയില ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും, പനി, ജലദോഷം എന്നിവ പോലുള്ള അസുഖങ്ങൾ അകറ്റുന്നതിനും വളരെ നല്ലതാണ്.

കണ്ണിന് കറുപ്പ് വരുന്നത് മാത്രമല്ല, മുഖക്കുരുവിനും, വരണ്ട ചർമ്മത്തിനും ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം?

കണ്ണിന് താഴെയുള്ള കറുത്ത പാടിന്:

  • പുതിനയിലയുടെ നീര് എടുത്ത് ദിവസവും കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുക. പരമാവധി 15 മിനിറ്റ് എങ്കിലും വെക്കേണ്ടതാണ്. ഇതിന് ശേഷം ചെറിയ ചൂട് വെള്ളത്തിൽ കഴുകി കളയുക. ഇത് കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ മാറ്റുന്നതിന് സഹായിക്കുന്നു.

  • മഞ്ഞൾപ്പൊടി, ചെറുപയർ പൊടി, പുതിന നീര് എന്നിവ മിക്സ് ചെയ്ത് ദിവസേന കണ്ണിന് താഴെ ഇടുക, ചെറുചൂട് വെള്ളത്തിലോ അല്ലെങ്കിൽ തണുത്ത വെള്ളത്തിലോ മുഖം നന്നായി കഴുകുക. നിങ്ങൾ ഇത് ദിവസേന ഉപയോഗിക്കുകയാണെങ്കിൽ ആഴ്ച്ചകൾ കൊണ്ട് തന്നെ നിങ്ങൾക്ക് മാറ്റങ്ങൾ കാണാൻ സാധിക്കും.

  • പുതിന നീര്, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് കണ്ണിന് താഴെ മസാജ് ചെയ്യുന്നതും കറുത്ത പാടുകൾ മാറ്റുന്നതിന് നല്ലതാണ്.

വരണ്ട ചർമ്മത്തിന് :

പുതിനയിലയുടെ നീരും അൽപ്പം നാരങ്ങാ നീരും കൂടി ചേർത്ത് ദിവസേന 10 മിനിറ്റ് മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ മാറുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് വരണ്ട ചർമ്മത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

  • കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഒരു പരിധി വരെ മാറ്റുന്നതിന് ചില കാര്യങ്ങൾ ചെയ്ത് കൊണ്ട് സാധിക്കും.

  • നന്നായി ഉറങ്ങുന്നത് വഴി കണ്ണിന് താഴെയുള്ള അല്ലെങ്കിൽ ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാനാകും. ഉറക്കത്തിൻ്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. ദിവസേന കുറഞ്ഞത് 7 അല്ലെങ്കിൽ 8 മണിക്കൂർ ഉറങ്ങുക.

  • ഉറങ്ങുന്നതിന് മുമ്പായി ആൽമണ്ട് ഓയിൽ പുരട്ടുക

  • ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് തണുത്ത വെള്ളത്തിൽ തുണി മുക്കി കണ്ണിന് മുകളിൽ വെക്കാവുന്നതാണ്.

ടീ ബാഗുകൾ ഉപയോഗിക്കുന്നത് വല്ലതാണ്. ടീ ബാഗ് ഫ്രിഡ്ജിൽ വെച്ച് ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം.
ശ്രദ്ധിക്കുക: ഹെർബൽ ടീ ബാഗുകൾ ഉപയോഗിക്കരുത്.

ബന്ധപ്പെട്ട വാർത്തകൾ : ചപ്പാത്തി പ്രമേഹക്കാർക്ക് നല്ലതാണാ? എന്താണ് വാസ്തവം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Mint leaves for dark circles and skin beauty
Published on: 16 August 2022, 01:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now