ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു പാചക എണ്ണയാണ് കടുകെണ്ണ. പലയിടങ്ങളിലും ഇത് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ എണ്ണ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നു. കടുകെണ്ണ അകാല നര ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളേയും അകറ്റാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് കടുകെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കാം:
മുടിയുടെ അകാല നര ഇല്ലാതാക്കുന്നതിന് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് രോമകൂപങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് കൂടാതെ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ഉത്പാദനം കുറക്കുകയും ചെയ്യുന്നു. ഇത് വഴി ഫ്രീറാഡിക്കലുകള്‍ നിര്‍വീര്യമാവുന്നു. ഇത് അകാല നരയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
കടുകെണ്ണ ഉപയോഗിച്ച് പതിവായി മുടിയില്‍ മസ്സാജ് ചെയ്യുന്നത് രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്നു. മുടി വളര്‍ച്ചയെ ഇത് ഉത്തേജിപ്പിക്കുകയും മുടിക്ക് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കടുകെണ്ണയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാൽ താരൻ പോലുള്ള തലയോട്ടിയിലെ അണുബാധകള്‍ക്ക് പരിഹാരമാണ്.
ഇതിലുള്ള അമിനോ ആസിഡുകളും ധാതുക്കളും മുടിയുടെ ആരോഗ്യത്തിന് എല്ലാ തരത്തിലുള്ള ഗുണങ്ങളുംനല്‍കുന്നു. ഇതിലൂടെ മുടിയുടെ ഘടനയെ ശക്തിപ്പെടുത്തുകയും പൊട്ടുന്നതും അറ്റം പിളരുന്നതും കുറയ്ക്കുകയും ചെയ്യും.
കടുകെണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില ചതച്ചത് ചേര്‍ത്ത മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് രാത്രി തലയില്‍ വെച്ച് രാവിലെ കഴുകിക്കളയുന്നത് ആരോഗ്യമുള്ള മുടിവളരുന്നതിന് നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി കടുകെണ്ണയും നെല്ലിക്കയും ഉപയോഗിക്കാം.