നറുനീണ്ടി എന്ന പേര് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. ജ്യൂസ് ബാറുകളിലും റോഡരികിലെ പാനീയ വില്പനക്കാരുടെ എല്ലാം ബോർഡിൽ നറുനീണ്ടി സർബത്ത്, നറുനീണ്ടി പാൽ സർബത്തു തുടങ്ങിയ പേരുകൾ ഇല്ലാതിരിക്കില്ല. ഹൃദ്യമായ സുഗന്ധമാണ് നറുനീണ്ടിക്കിഴങ്ങിന് ഉള്ളത്. പാനീയങ്ങൾക്കു ആ ഗന്ധം ഉള്ളതായി ഇവയോടുള്ള ആകര്ഷണത്തിനു കാരണം . ഇന്ത്യയിലും സമീപരാജ്യങ്ങളിലും ഇവ കണ്ടുവരുന്നു. പടർന്ന് വളരുന്ന നറുനീണ്ടിഒരു വള്ളിച്ചെടിയാണ്. ഇതിൻ്റെ വള്ളികൾക്ക് പച്ചകലർന്ന തവിട്ടുനിറമാണ്. വള്ളികൾ നേർത്തതും വേരുകൾ നല്ല കനമുള്ളതുമാണ്. നറുനണ്ടി, നന്നാറി. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് ഔഷധഗുണമുള്ളതാണ്. സരസപരില, ശാരിബ എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു.
സർബത്ത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിനുപരിയായി നറുനീണ്ടി നിരവധി ആയുർവേദ മരുന്നുകളിലും ഉപയോഗിച്ച് വരുന്നു.നറുനണ്ടി സര്‍ബത്ത് ശരീരതാപം കുറയ്ക്കുന്നതും,രക്ത ശുദ്ധിയുണ്ടാക്കുന്ന തുമാണ്.ഇതിൻ്റെ കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്.നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു, എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചൂട് എന്നിവക്ക് ശമനം ലഭിക്കും.
നറുനീണ്ടിയുടെ വർധിച്ചു വരുന്ന ഉപയോഗം പരിഗണിച്ചു ഇത് കൃഷി ചെയ്യുന്നത് കർഷകർക്ക് ഗുണകരമാണ്. വേര് ആണ് നടീൽ വസ്തു. വേരുകൾ മുറിച്ചു പോളിത്തീൻ ബാഗുകളിൽ ആക്കി വച്ചാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മുളച്ചു തുടങ്ങും. പിന്നീട് തവാരണകൾക്കുള്ളിൽ നട്ടുകൊടുത്താൽ മതിയാകും. ആവശ്യത്തിന് ജൈവവളം ചേർക്കണം .പടര്‍ന്നു വളരുന്നതിനു സൗകര്യമൊരുക്കണം ഒന്നരവര്‍ഷംകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വിളവെടുക്കാം. വിളവെടുത്ത കിഴങ്ങുകൾ പച്ചയായിട്ടോ ഉണക്കിയെടുത്തോ വിപണിയിൽ എത്തിച്ചാൽ നല്ല വില ലഭിക്കും.