Updated on: 7 March, 2019 12:54 PM IST
നറുനീണ്ടി എന്ന പേര് ഇപ്പോൾ എല്ലാവര്ക്കും സുപരിചിതമാണ് ജ്യൂസ് ബാറുകളിലും റോഡരികിലെ . പാനീയ വില്പനക്കാരുടെ എല്ലാം ബോർഡിൽ നറുനീണ്ടി സർബത്തു നറുനീണ്ടി പാൽ സർബത്തു തുടങ്ങിയ പേരുകൾ  ഇല്ലാതിരിക്കില്ല. ഹൃദ്യമായ സുഗന്ധമാണ് നറുനീണ്ടിക്കിഴങ്ങിന് ഉള്ളത് പാനീയങ്ങൾക്കു ആ ഗന്ധം ഉള്ളതായി ഇവയോടുള്ള ആകര്ഷണത്തിനു കാരണം. ഇന്ത്യയിലും  സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി, വള്ളിച്ചെടിയാണിത്. ഇതിൻ്റെ വള്ളികൾക്ക് പച്ചകലർന്ന തവിട്ടുനിറമാണ്. വള്ളികൾ നേർത്തതും വേരുകൾ നല്ല ഘനമുള്ളതുമാണ്.  നറുനണ്ടി, നന്നാറി. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. സരസപരില, ശാരിബ എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു.

സർബത്ത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിൽ ഉപരിയായി നറുനീണ്ടി നിരവധി ആയുർവേദ മരുന്നുകളിലും ഉപയോഗിച്ച് വരുന്നു.നറുനണ്ടി സര്‍ബത്ത്   ശരീരതാപം  കുറയ്ക്കുന്നതിനും , രക്ത ശുദ്ധിയുണ്ടാക്കുന്നതുമാണ്.നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം.നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു, എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചുടിച്ചില്‍ എന്നിവക്ക്ശമനം ലഭിക്കും.    



നറുനീണ്ടിയുടെ വർധിച്ചു വരുന്ന ആവശ്യം  പരിഗണിച്ചു  ഇത് കൃഷി ചെയ്യുന്നത്  കർഷകർക്ക് ഗുണകരമാണ്. വേര് ആണ് നടീൽ വസ്തു വേരുകൾ മുറിച്ചു പോളിത്തീൻ ബാഗുകളിൽ ആക്കി വച്ചാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മുളച്ചു തുടങ്ങും . പിന്നീട് തവാരണകൾക്കുള്ളിൽ നട്ടുകൊടുത്താണ് മതിയാകും ആവശ്യത്തിന് ജൈവവളം ചേർക്കണം .പടര്‍ന്നു വളരുന്നതിനു സൗകര്യമൊരുക്കണം  ഒന്നരവര്‍ഷംകഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വിളവെടുക്കാം.  വിളവെടുത്ത കിഴങ്ങുകൾ പച്ചയായിട്ടോ ഉണക്കിയെടുത്തോ മാർക്കറ്റിൽ എത്തിച്ചാൽ നല്ല വിലലഭിക്കും.

English Summary: narunindi sarbhatt
Published on: 07 March 2019, 12:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now