Updated on: 21 March, 2023 10:19 AM IST
Natural hair gels for hair health and beauty; How to make

കെമിക്കൽ അടങ്ങിയിരിക്കുന്ന ഹെയർ സ്‌പ്രേകൾ, ജെൽസ് എന്നിവയുടെ അമിതമായ ഉപയോഗം മൂലം നിങ്ങളുടെ മുടി വരണ്ടതാകാനും കേട് പാടുകൾ സംഭവിക്കുന്നതിനും സാധ്യതകൾ ഏറെയാണ്. ഇത്തരത്തിലുള്ള പ്രശ്നങങ്ങൾ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ ഭവനങ്ങളിൽ നിർമ്മിച്ച ഹെയർ ജെല്ലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

ഇത്തരത്തിലുള്ള ഈ ഹെയർ ജെല്ലുകൾ നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഘടന നിലനിർത്തുന്നതിന് സഹായിക്കുന്നു, മിനുസമാർന്നതും സിൽക്കി ഷൈനും നൽകുന്നു, ഒപ്പം നിങ്ങളുടെ മുടിയെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനും സഹായിക്കുന്നു.

മികച്ച മുടി സംരക്ഷണത്തിനായി ഈ വീട്ടിൽ നിർമ്മിച്ച ജെല്ലുകൾ ഉപയോഗിച്ച് നോക്കാവുന്നതാണ്.

ഫ്ളാക്സ് സീഡ് ഹെയർ ജെൽ

സിങ്ക്, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡുകൾ നിങ്ങളുടെ മുടിയെ സംരക്ഷിക്കുകയും മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു. ഈ പ്രകൃതിദത്ത ഹെയർ ജെൽ നനഞ്ഞ മുടിക്കോ അല്ലെങ്കിൽ സ്റ്റൈലിംഗിനായും ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് ഫ്ളാക്സ് സീഡുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. അടുത്ത ദിവസം രാവിലെ, 30 മിനിറ്റ് തിളപ്പിക്കുക. മിശ്രിതം അരിച്ചെടുത്ത് നിങ്ങളുടെ മുടി സ്റ്റൈൽ ചെയ്യാൻ ഉപയോഗിക്കുക.

കറ്റാർ വാഴ ഹെയർ ജെൽ

കറ്റാർ വാഴ വരണ്ട മുടിക്ക് അത്യുത്തമമാണ്, പോഷണവും ഈർപ്പവും നിലനിർത്തുന്നതിന് ഒപ്പം തന്നെ ഇത് തലയോട്ടിയിലെ അണുബാധകളെ ശമിപ്പിക്കുകയും നിങ്ങളുടെ മുടിയെ പൂർണ്ണമായും ആരോഗ്യവാനായി മാറ്റുകയും ചെയ്യും. ഇത് ഫ്രിസിനെ ഇല്ലാതാക്കുകയും നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ലെവൽ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. പുതിയ കറ്റാർ വാഴ ഇലയിൽ നിന്ന് പൾപ്പ് പുറത്തെടുക്കുക. നാരങ്ങ നീര്, ഏതെങ്കിലും അവശ്യ എണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് ജെൽ മിക്‌സ് ചെയ്യുക, അത് ഉപയോഗിക്കാൻ തയ്യാറാണ്.

ചിയ വിത്തുകൾ ഹെയർ ജെൽ

നാരുകൾ, പ്രോട്ടീൻ, കാൽസ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയാൽ നിറഞ്ഞ ചിയ വിത്തുകൾ നിങ്ങളുടെ തലയോട്ടിയെ ശക്തിപ്പെടുത്തുകയും രോമകൂപങ്ങൾക്ക് ജലാംശം നൽകുകയും ചെയ്യുന്നു. അവ വേഗത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രാത്രിയിൽ ചിയ വിത്തുകൾ 15-20 മിനിറ്റ് തിളപ്പിക്കുക. വെളിച്ചെണ്ണ, തേങ്ങാപ്പാൽ, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം തണുപ്പിച്ച് നനഞ്ഞ മുടിയിൽ ഇഷ്ടാനുസരണം സ്‌റ്റൈൽ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഇത് റഫ്രിജറേറ്ററിലും സൂക്ഷിക്കാം.

ഓട്സ് ഹെയർ ജെൽ

നിങ്ങൾക്ക് ചുരുണ്ട മുടിയും അറ്റം പിളരുന്ന പ്രശ്നവുമുണ്ടെങ്കിൽ ഈ ഓട്‌സ് ഹെയർ ജെൽ നിങ്ങൾക്ക് ഒരു അനുഗ്രഹമാണ്. മുടിയെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്ന ഒലിവ് ഓയിലും ഇതിൽ അടങ്ങിയിട്ടുണ്ട്. വെള്ളവും ഓട്‌സും ചേർത്ത് മിശ്രിതം കട്ടിയാകുന്നതുവരെ തിളപ്പിക്കുക. അടുത്തതായി, ജെല്ലിൽ നിന്ന് ഓട്സ് വേർതിരിക്കുന്നതിന് മിശ്രിതം അരിച്ചെടുക്കുക. ഒലിവ് ഓയിൽ ചേർക്കുക, നന്നായി ഇളക്കുക, അത് ഉപയോഗിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിലോ? വാഴപ്പഴം ഹെയർ മാസ്ക് ഉപയോഗിക്കാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Natural hair gels for hair health and beauty; How to make
Published on: 21 March 2023, 10:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now