കണ്ണിലെ കുരു എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. കൺപോളയിൽ കുരുക്കളോ അല്ലെങ്കിൽ തടിപ്പ് എന്നിങ്ങനെയാണ് ഇതിനെ കാണപ്പെടുന്നത്. ഇതിൻ്റെ കാരണം കണ്ണിൻ്റെ അണുബാധയാണ്. ഇത് മതിയായി ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ച്ചയേ പോലും ഇത് ബാധിക്കുന്നു. കണ്ണിലെ ഇൻഫക്ഷനാണ് ഇതിന് കാരണം.
കണ്ണിലെ കുരു വേദനയുണ്ടാക്കുന്നതും അത് പിന്നീട് കാഴ്ച്ചയെ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനെ നിങ്ങൾ അമിതമായി പേടിക്കേണ്ടതില്ല, കാരണം ഫലപ്രദമായ ചികിത്സകൾ കൊണ്ട് ഇതിനെ ഭേതമാക്കാൻ സാധിക്കും. ചിലപ്പോൾ ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ട് നിൽക്കും.
എന്താണ് കാരണം?
കൺപീലിയുടെ ചുവട്ടിലുള്ള സീബ്രഗ്രന്ഥികളുടെ സ്രവതടസ്സമാണ് കൺകുരുവിന് പ്രധാനകാരണമായി പറയുന്നത്. കണ്ണ് വൃത്തിയായി സൂക്ഷിക്കാത്തതും, തലയിലെ താരൻ, പരിസര മലിനീകരണം എന്നിവ കണ്ണിലെ കുരുവിന് കാരണമാകാറുണ്ട്, മാത്രമല്ല പോഷകാഹാരക്കുറവും ഇതിന് കാരണമായി വന്നേക്കാം. ചില സാഹചര്യങ്ങളിൽ പലപ്പോഴും കൺകുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
എന്തൊക്കെയാണ് ലക്ഷണങ്ങൾ
• കൺപോളയിൽ കാണപ്പെടുന്ന കരു
• കൺപോള വീങ്ങുന്നു
• ചുവപ്പ് നിറം, ചൊറിച്ചിൽ
• കാഴ്ച്ച മങ്ങി
• കണ്ണിൽ നിന്ന് നീരിറ്റുക
എങ്ങനെയൊക്കെ പ്രതിരോധിക്കാം?
കണ്ണിനെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും അല്ലെങ്കിൽ പുറത്ത് പോയിട്ട് വന്നാൽ കണ്ണ് ശുദ്ധമായ വെള്ളത്തിൽ കഴുകേണ്ടത് അത്യാവശ്യമാണ്. ഇത് കണ്ണിൽ അടങ്ങിയിരിക്കുന്ന മലിനീകരണത്തെ ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
പേരയില
പേരയില ഉപയോഗിച്ച് കണ്ണിലെ കുരുവിനെ പ്രതിരോധിക്കാം. പേരയില വെള്ളത്തിലിട്ട് തിളപ്പിച്ച് കോട്ടൻ മുക്കി കണ്ണിന് മുകളിൽ അൽപ്പ സമയത്തിന് ശേഷം മാറ്റാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിലെ കുരു അകറ്റുന്നതിനെ സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്
കണ്ണിന് കുരുവിന് മറ്റൊരു പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇത് ചെറിയ കഷ്ണമാക്കി കണ്ണിന് മുകളിൽ വെക്കുക. ഇത് കണ്ണിലെ കുരു മാറ്റുന്നതിന് സഹായിക്കുന്നു.
സവാള
കൺകുരുവിന് നല്ലൊരു പ്രതിരോധ മാർഗമാണ് സവാള. സവാള അരിയുക, അതിൽ നിന്ന് കഷ്ണം എടുത്ത് കണ്ണിന് മുകളിൽ വെക്കുക. ഇങ്ങനെ ചെയ്യുന്നത് കണ്ണിലെ കുരു അകറ്റുന്നതിനെ സഹായിക്കുന്നു.
ടീ ബാഗ്
ടീ ബാഗ് ഉപയോഗിച്ചും കണ്ണിലെ കുരു കളയാവുന്നതാണ്. ടീ ബാഗ് ചൂടാക്കി കണ്ണിന് മുകളിൽ വെക്കാം. എല്ലാ ദിവസവും ഇത് ചെയ്യാവുന്നതാണ്.
ഇരട്ടി മധുരം
ഇരട്ടി മധുരം തേനിൽ അരച്ച് കണ്ണിൽ പുരട്ടുന്നത് കൺകുരു മാറാൻ സഹായിക്കുന്നു.
മല്ലി വെള്ളം
മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണിന് വളരെ നല്ലതാണ്. മാത്രമല്ല ഇത് കൺകുരു ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
കറ്റാർ വാഴ
കറ്റാർ വാഴയുടെ നീര് കണ്ണിന് ചുറ്റും പുരട്ടി അൽപ്പസമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സുന്ദരമായ ചർമ്മത്തിന്, വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ബോഡി ഓയിലുകൾ