Updated on: 6 November, 2023 4:57 PM IST
Neem can cure most skin problems

ചർമ്മം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. അത് സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ പലതും ചെയ്യാറുണ്ട്. എന്നാൽ ഒരുപാട് പണം മുടക്കി ബ്യൂട്ടി പാർലറുകളിൽ പോയി ചെയ്യുന്നതിനും, ഫേസ് ക്രീമുകളും ഉപയോഗിക്കുന്നതിന് പകരമായി വീടുകളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരുപാട് ചർമ്മ സംരക്ഷണ ഉത്പന്നങ്ങളുണ്ട്. അതിലൊന്നാണ് വേപ്പ്. വേപ്പിന് അതിശയകരമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ, മിക്കവാറും എല്ലാ ചർമ്മ പ്രശ്നങ്ങൾക്കും ഇത് ഫലപ്രദമാണ്.

മുഖക്കുരു, കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവ ചികിത്സിക്കാൻ വേപ്പ് കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കുന്നു, മാത്രമല്ല എണ്ണമയമുള്ള ചർമ്മത്തിനും ഇത് ഉപയോഗിക്കാമെന്നതാണ്. നമുക്ക് അവ ഫേസ് സെറം, ഫേസ് പാക്ക്, ഫേസ് സ്‌ക്രബ് എന്നിവയുടെ രൂപത്തിൽ ഉപയോഗിക്കാം. വേപ്പിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇത് വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. വേപ്പിൻ്റെ എല്ലാ ഭാഗങ്ങൾക്കും ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് ചർമ്മം തിളങ്ങുന്നതിന് സഹായിക്കുന്നു.

വേപ്പ് കൊണ്ടുള്ള ഫേസ് പായ്ക്കുകൾ

1. വേപ്പില, കറ്റാർ വാഴ ഫേസ് പാക്ക്

ഒരു പാത്രത്തിൽ വേപ്പിൻ പൊടി ഒരു ടേബിൾ സ്പൂൺ എടുക്കുക, അല്ലെങ്കിൽ നീം ഇല അരച്ച് എടുത്തത്. കറ്റാർവാഴ എടുത്ത് ജെൽ എടുക്കുക, ഇത് രണ്ടും കൂടി പേസ്റ്റ് രൂപത്തിലാക്കുക, കുരുക്കളും പാടുകളും മാറ്റുന്നതിന് ഈ പേസ്റ്റ് ഒരു ഫേസ് പാക്ക് ആക്കി ഉപയോഗിക്കാവുന്നതാണ്.

2. എണ്ണമയമുള്ള ചർമ്മത്തിന് വേപ്പും മുള്ട്ടാണി മിട്ടിയും

ഒരു പാത്രത്തിലേക്ക് വേപ്പിൻ്റെ പൊടിയോ അല്ലെങ്കിൽ വേപ്പില പേസ്റ്റ് ആക്കിയതോ എടുക്കുക, ഇതിൻ്റെ തുല്യ അളവിലേക്ക് മുൾട്ടാണി മിട്ടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഈ പായ്ക്ക് അനുയോജ്യമാണ്. ഈ പായ്ക്ക് അധിക എണ്ണ നീക്കം ചെയ്യുകയും മുഖക്കുരു ചികിത്സിക്കുകയും മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.

3. ചർമ്മത്തിലെ കറുത്ത പാടുകൾക്ക് വേപ്പ്- കുകുംബർ

ഒരു കുക്കുമ്പർ എടുക്കുക, പുറം തൊലി നീക്കം ചെയ്യുക. ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. വേപ്പിൻ പൊടിയിൽ കുക്കുമ്പർ ജ്യൂസ് ചേർത്ത് നന്നായി ഇളക്കുക, ഫേസ് പാക്ക് ആയി പുരട്ടുക. പാടുകളും കറുത്ത പാടുകളും വളരെ ഫലപ്രദമായി മായ്ക്കാൻ ഈ പായ്ക്ക് സഹായിക്കുന്നു.

4. പിഗ്മെൻ്റേഷൻ വേപ്പും തൈരും ഫേസ് പാക്ക്

ഒരു കപ്പിൽ ഒരു ടേബിൾ സ്പൂൺ വേപ്പിലപ്പൊടി എടുക്കുക. യോജിപ്പിക്കാൻ ആവശ്യത്തിന് തൈര് ചേർക്കുക, മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കി ഫേസ് പാക്ക് ആയി പുരട്ടുക. വരണ്ട ചർമ്മമുള്ള ആളുകൾക്ക് ഈ പായ്ക്ക് അനുയോജ്യമാണ്, ഇത് പിഗ്മെന്റേഷൻ വളരെ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കുന്നു.

5. വേപ്പ്, തുളസി, മഞ്ഞൾ എന്നിവയുടെ ഫേസ് പാക്ക്

ഒരു പാത്രത്തിൽ വേപ്പിലപ്പൊടി, തുളസിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ തുല്യ അളവിൽ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. അവസാനം ആവശ്യത്തിന് അരി വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മമുള്ള ആളുകൾക്ക് ഈ പായ്ക്ക് ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചുണ്ടിന് മുകളിലെ രോമം ഇല്ലാതാക്കാൻ എന്ത് ചെയ്യണം?

English Summary: Neem can cure most skin problems
Published on: 06 November 2023, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now