Updated on: 14 September, 2022 8:57 AM IST
News addiction can affect mental and physical health - study

ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ എന്ന ജേണലിലെ പഠനപ്രകാരം ഇടയ്ക്കിടെ വാര്‍ത്തകള്‍ അറിയാനുള്ള  അമിത ആസക്തി സമ്മര്‍ദ്ദം, ഉൽകണ്ഠ, ശാരീരിക രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കാം.  കോവിഡ് മഹാമാരി പോലെയുള്ള ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ കേൾക്കുമ്പോൾ പലരുടെയും ഉന്മേഷം കുറയുകയും വിഷമമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഈ പഠനത്തില്‍ പറയുന്നു. എപ്പോഴും ഇങ്ങനെയുള്ള  വാര്‍ത്തകൾ കണ്ടുകൊണ്ടിരിക്കുന്നത് ചിലരില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഈ പുതിയ കണ്ടെത്തലുകള്‍ കാണിക്കുന്നത് ഇത്തരത്തിലുള്ളവര്‍ക്ക് വാര്‍ത്തകള്‍ അറിയാനുള്ള ആസക്തി  കൂടും എന്നാണ്.

ഇങ്ങനെ സ്ഥിരമായി വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഉൽകണ്ഠയും സമ്മർദ്ദവും വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്ക് ഒരു മോശ സ്വഭാവം രൂപപ്പെട്ടേക്കാം. തുടര്‍ന്ന് അവര്‍ വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും 24 മണിക്കൂറും അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യും. 

ബന്ധപ്പെട്ട വാർത്തകൾ: ഈ കൊറോണ വ്യാപന സമയത്ത് മാനസികാരോഗ്യം എങ്ങനെ നിലനിർത്താം?

വാര്‍ത്തകളോടുള്ള ആസക്തിയെ കുറിച്ച് പഠിക്കാന്‍, മക്ലാഫ്ലിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഡോ. മെലിസ ഗോട്ലീബും ഡോ.ഡെവിന്‍ മില്‍സും യുഎസിലെ 1,100 മുതിര്‍ന്ന ആളുകളില്‍ ഒരു ഓണ്‍ലൈന്‍ സര്‍വേ നടത്തുകയും അതില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയും ചെയ്തു.  വാര്‍ത്തകളില്‍ പലപ്പോഴും മുഴുകാറുണ്ടോയെന്നും ആ സമയങ്ങളില്‍ ചുറ്റുമുള്ള ലോകത്തെ മറക്കാറുണ്ടോയെന്നും സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചു. വാര്‍ത്ത വായിക്കുന്നതും കാണുന്നതും നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നും വാര്‍ത്തകള്‍ വായിക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ തങ്ങള്‍ പലപ്പോഴും സ്‌കൂളിലോ ജോലിസ്ഥലത്തോ ശ്രദ്ധിക്കാറില്ലെന്നും അവര്‍ പറഞ്ഞു.

സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം, ശാരീരിക പ്രശ്‌നങ്ങള്‍, ഏകാഗ്രത കുറവ് എന്നിവ അനുഭവിച്ചുണ്ടോ എന്നും സര്‍വേയില്‍ പങ്കെടുത്തവരോട് ആരാഞ്ഞിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 16.5% ആളുകളും ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തി. അത്തരം വ്യക്തികള്‍ പതിവായി വാര്‍ത്തകളില്‍ മുഴുകുകയും വാര്‍ത്തകള്‍ അവരുടെ ചിന്തകളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇത് കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കുന്ന സമയം കുറയ്ക്കുകയും ജോലിയിലോ സ്‌കൂളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടാക്കുകയും അസ്വസ്ഥതയ്ക്കും ഉറക്കക്കുറവിനും കാരണമാകുകയും ചെയ്തുവെന്നും പഠനത്തില്‍ കണ്ടെത്തി.

വാര്‍ത്താ ഉപഭോഗം കൂടുതലുള്ള ആളുകള്‍ക്ക് മാനസികവും ശാരീരികവുമായ അസുഖങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. കഴിഞ്ഞ ഒരു മാസമായി സര്‍വേയില്‍ പങ്കെടുത്ത 73.6% പേരിലും മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്തകളുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ആളുകളെ സഹായിക്കുന്നതിന് മാധ്യമ സാക്ഷരതാ ക്യാമ്പെയ്നുകളുടെ ആവശ്യമുണ്ടെന്നും കണ്ടെത്തലുകള്‍ പറയുന്നു.

English Summary: News addiction can affect mental and physical health - study
Published on: 14 September 2022, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now