ഒലിവ് ഓയിലിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മം ഈർപ്പമുള്ളതായിരിക്കാനും, ചർമ്മത്തിന് പ്രായമേറിയതായി തോന്നാതിരിക്കാനും, സൂര്യപ്രകാശമേൽക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും മറ്റും ഈ ഓയിൽ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഒലിവ് ഓയിൽ ആണോ വെളിച്ചെണ്ണയാണോ ആരോഗ്യത്തിന് നല്ലത്? അറിയാം
ഇതുവഴി ചർമ്മത്തിൻറെ ഇലാസ്തികത നഷ്ട്ടപ്പെടാതെ ചർമ്മത്തെ മൃദുലവും തിളക്കവുമുള്ളതാക്കുന്നു. ഒലിവ് ഓയിൽ ചർമ്മത്തിൽ നേരിട്ടോ, അല്ലെങ്കിൽ ലോഷനുകൾ പോലെയുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഭാഗമായി ഉപയോഗിക്കാം.
മുഖസൗന്ദര്യത്തിനായി ഒലിവ് ഓയിൽ ഉപയോഗിക്കേണ്ട വിധം
* ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചർമസംരക്ഷണത്തിന് ചെറുനാരങ്ങാനീര്
* രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലിവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി പോഷകാഹാര വസ്തുതകളും ആരോഗ്യ ഗുണങ്ങളും