Updated on: 8 June, 2023 2:54 PM IST
Onion juice can be used to reduce baldness and promote hair growth

നല്ല നീളമുള്ള കട്ടിയുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത് അല്ലെ? എന്നാൽ കാലാവസ്ഥ വ്യതിയാനവും, ശ്രദ്ധക്കുറവും കാരണം മുടി കൊഴിയുന്നതിനും, ചിലവർക്ക് കഷണ്ടിയും മറ്റും ഉണ്ടാകുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള എണ്ണകളും ചികിത്സകളും ഇന്ന് നിലവിൽ ഉണ്ട്. എന്നാൽ പലതും നീണ്ട് നിൽക്കാറില്ല, മാത്രമല്ല കെമിക്കലുകളാണ് പലരും ഉപയോഗിക്കുന്നതും.

എന്നാൽ മുടി കൊഴിച്ചിലിനും മുടി നന്നായി വളരുന്നതിനും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന പരമ്പരാഗതമായി ഉപയോഗിക്കുന്ന പ്രതിവിധിയാണ് ഉള്ളി നീര്. ഇത് മുടി കൊഴിച്ചിൽ മാറ്റാൻ മാത്രമല്ല കഷണ്ടി ഇല്ലാതാക്കുന്നതിനും, നരച്ച മുടിക്കും ഒക്കെ ഉത്തമമാണ് ഇത്.

ഉള്ളിനീര് മുടിക്ക് നല്ലതാണോ?

സൾഫർ സമ്പുഷ്ടമാണ് ഉള്ളി, ഉള്ളിക്ക് ശക്തമായ മണം നൽകുന്ന ഘടകം കൂടിയാണിത്. ഉള്ളിയിൽ കാണപ്പെടുന്ന തരം സൾഫർ തലയോട്ടിയിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും സൾഫർ കെരാറ്റിൻ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു, ഇത് മുടി വീണ്ടും വളരാൻ സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ ഉൽപാദനത്തിനും സൾഫർ അത്യന്താപേക്ഷിതമാണ്.

ഉള്ളി ജ്യൂസ് മുടിയ്ക്ക് നൽകുന്ന ഗുണങ്ങൾ:

1. നരച്ച മുടിക്ക്:

മുടിയുടെ അകാല നര മാറ്റാൻ ഉള്ളി നീര് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അകാല നരയ്ക്ക് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നായി ഓക്‌സിഡേറ്റീവ് സ്ട്രെസ് അറിയപ്പെടുന്നു. ഉള്ളി നീര് മുടിയിൽ പുരട്ടുന്നത് കാറ്റലേസിന്റെ രൂപീകരണത്തിന് സഹായിക്കുന്നു, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ വളരെ ഫലപ്രദമായി തടയുന്നു. മുടിയുടെ അകാല നര തടയാനും ചികിത്സിക്കാനും ഉള്ളി ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.

2. തലയോട്ടിയിലെ അണുബാധയ്ക്ക്:

ഉള്ളി ജ്യൂസിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയിലെ എല്ലാ അണുബാധകളെയും വളരെ ഫലപ്രദമായി ചികിത്സിക്കുന്നതിന് സഹായിക്കുന്നു. താരൻ ചികിത്സിക്കാൻ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. വരണ്ട മുടിയുള്ളവർക്ക് ഉള്ളി നീര് അല്പം വെളിച്ചെണ്ണയും മുട്ടയും ചേർത്ത് ഹെയർ പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ കുറയ്ക്കുന്നതിനും, ചൊറിച്ചിൽ മാറ്റുന്നതിനും ഇത് സഹായിക്കും

3. മുടി വളരുന്നതിന്:

ഉള്ളി നീര് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി തഴച്ചുവളരാൻ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും ഇത് മുടിയിൽ പുരട്ടുമ്പോൾ ഇതിൽ നിന്നുള്ള മണം ചിലപ്പോൾ മോശമായി തോന്നിയേക്കാം, അത്കൊണ്ട് ഹെയർ പായ്ക്കായി ഉള്ളി നീര് പുരട്ടാവുന്നതാണ്. ഇത് ഉള്ളിയുടെ ദുർഗന്ധത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഉള്ളി നീര് ഉപയോഗിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ

മുടി വളർച്ചയ്ക്ക് ഉള്ളി നീര് ഉപയോഗിക്കുന്നതിന്റെ പ്രധാന പാർശ്വഫലങ്ങൾ സൈനസ് അണുബാധയ്ക്ക് സാധ്യതയുള്ളവരിൽ ഇത് വർദ്ധിപ്പിക്കും എന്നതാണ്. ഉള്ളി നീര് അല്ലെങ്കിൽ ഉള്ളി പേസ്റ്റ് ഹെയർ പായ്ക്ക് ആയി ഉപയോഗിച്ചതിന് ശേഷം, സൈനസ് അണുബാധയ്ക്ക് സാധ്യതയുള്ള ആളുകൾക്ക് തലവേദനയും മൂക്കൊലിപ്പും അനുഭവപ്പെടാം. അവർക്ക്, ഉള്ളി കൊണ്ട് ഉണ്ടാക്കിയ എണ്ണ ഉപയോഗിക്കാവുന്നതാണ്. സൈനസ് അണുബാധയ്ക്ക് സാധ്യതയുള്ള ആളുകൾ ഒഴികെ, ഉള്ളി ജ്യൂസ് പൊതുവെ എല്ലാവരോടും യോജിക്കുന്നു.

ഉള്ളി നീര് എങ്ങനെ ഉപയോഗിക്കാം ?

മുടികൊഴിച്ചിൽ ചികിത്സിക്കാൻ ഉള്ളി നീര് ഉണ്ടാക്കാൻ, ചെറിയ ഉള്ളി എടുത്ത്, പുറംതൊലി നീക്കം ചെയ്ത്, വെള്ളം ഉപയോഗിക്കാതെ ബ്ലെൻഡറിൽ പേസ്റ്റ് രൂപത്തിലാക്കുക. ജ്യൂസ് വേർതിരിച്ചെടുക്കാൻ ഒരു സ്‌ട്രൈനർ ഉപയോഗിക്കാവുന്നതാണ്. ശേഷം ജ്യൂസ് ഹെയർ ഡൈ ബ്രഷ് ഉപയോഗിച്ച് ജ്യൂസ് തലയോട്ടിയിൽ പുരട്ടുക.

ബന്ധപ്പെട്ട വാർത്തകൾ: മുടി തഴച്ച് വളരുന്നതിന് കറിവേപ്പില എണ്ണ വീട്ടിൽ ഉണ്ടാക്കാം

English Summary: Onion juice can be used to reduce baldness and promote hair growth
Published on: 08 June 2023, 02:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now