പാഷൻ ഫ്രൂട്ട് വളരെ പ്രശസ്തമായ ഒരു പ്രകൃതിദത്തമ പോഷക സമ്പുഷ്ടമായ ഉഷ്ണമേഖലാ ഫലമാണ്. അത് വളരെ രുചികരവും ആരോഗ്യത്തിന് നല്ലതുമാണ്. എന്നാൽ ഇത്തരം സസ്യങ്ങളുടെ ഇലകൾ ഉപയോഗിക്കാൻ പറ്റുമെന്ന് നിങ്ങൾക്ക് അറിയാമോ? അത് പലതരം അസുഖങ്ങൾക്കുള്ള മരുന്നാണ് പാഷൻ ഫ്രൂട്ടും അതിൻ്റെ ഇലകളും. പാഷൻ ഫ്രൂട്ടിൻ്റെ ഇലകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് അറിയാൻ ലേഖനം മുഴുവൻ വായിക്കൂ...
പാഷൻ ഫ്രൂട്ട് ഇലകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
പ്രമേഹം, കൊളസ്ട്രോൾ എന്നിവ പോലുള്ള അസുഖങ്ങൾക്ക് മരുന്നാണ് പാഷൻ ഫ്രൂട്ടിൻ്റെ ഇലകൾ, പക്ഷെ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കണം. കാരണം ഇത് പ്രത്യേക രീതിയിലാണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു വിധത്തിലുമുള്ള പാർശ്വ ഫലങ്ങൾ ഇല്ല എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകതകൾ. ഇത് പൂർണമായും പ്രകൃതി ദത്തമാണ്.
എങ്ങനെ ഉപയോഗിക്കണം
പാഷൻ ഫ്രൂട്ടിൻ്റെ ഇലകൾ രണ്ട് തരത്തിലാണ്. 3 വശങ്ങളിൽ ഉള്ള ഇലകളും ചെറിയ നീളമുള്ള ഇലകളും അതിൽ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ ഇലകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാരണം മൂത്ത ഇലയെങ്കിൽ 3 എണ്ണമാണ് വേണ്ടത് തളിരില എങ്കിൽ 5 എണ്ണവുമാണ് വേണ്ടത്. നിങ്ങൾക്ക് ഏത് ഇലകൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. എന്നാൽ തളിരില എങ്കിൽ അത് ഏറ്റവും ഗുണകരമാണ്.
ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.. ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുക്കുക. ഇതിലേക്ക് എടുത്ത് വെച്ച ഇലകൾ ഇട്ട് കൊടുത്ത് കുറഞ്ഞ തീയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഇലകൾക്ക് പച്ചനിറം ആകുന്നത് വരെയെങ്കിലും തിളപ്പിച്ച് എടുക്കാം. ശരിയായി കഴിഞ്ഞ് തിളപ്പിച്ചെടുത്ത വെള്ളം വാങ്ങി വെക്കുക.
ഇങ്ങനെ തയ്യാറാക്കി വെച്ച വെള്ളം വിവിധ അസുഖങ്ങൾക്ക് പ്രത്യേക രീതിയിലാണ് ഉപയോഗിക്കേണ്ടത്.
കൊാളസ്ട്രോളിന് എങ്ങനെ ഉപയോഗിക്കാം ?
കൊളസ്ട്രോളിന് ആണ് ഉപയോഗിക്കേണ്ടതെങ്കിൽ തയ്യാറാക്കി വെച്ചിരിക്കുന്ന വെള്ളത്തിലേക്ക് ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് കുടിയ്ക്കാവുന്നതാണ്.
ഉറക്കമില്ലായ്മയ്ക്ക്
ഉറക്കമില്ലായ്മയ്ക്ക് നിങ്ങൾക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുതേൻ ചേർത്ത് നന്നായി ഇളക്കിയെടുത്ത് രാത്രി കിടക്കുന്നതിന് മുൻപ് കുടിയ്ക്കാവുന്നതാണ്. വെള്ളത്തിൻ്റെ ചൂട് ശരിക്കും ആറിയതിന് ശേഷം മാത്രമേ ചെറുതേൻ ചേർക്കാവൂ.. ഇതിൽ വൈറ്റമിൻ എ ഗുണങ്ങളുള്ളത് കൊണ്ട് തന്നെ ഇത് ഉറക്കത്തിന് മാത്രമല്ല കാഴ്ച്ച ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രമേഹത്തിന്
പ്രമേഹത്തിന് വേണ്ടി ഇത് ഉപയോഗിക്കുമ്പോൾ തിളപ്പിച്ചിടുത്ത വെള്ളം മൂന്ന് ഭാഗങ്ങളാക്കി മാറ്റണം. രാവിലെ വെറും വയറ്റിൽ ഇതിൻ്റെ ഒരു ഭാഗം കഴിക്കുക. മാറ്റി വെച്ച രണ്ട് ഭാഗങ്ങൾ ഉച്ച കഴിഞ്ഞ് ഭക്ഷണത്തിന് ശേഷവും രാത്രി ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപും കുടിക്കാവുന്നതാണ്.
ഗുണങ്ങൾ
ധാരാളം വൈറ്റമിൻ എ, സി, അയേൺ, എന്നിവ ഒക്കെ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച്ച ശക്തി വർധിപ്പിക്കാൻ നല്ലതാണ്. മയോപ്പിയ എന്ന കാഴ്ച്ച പ്രശ്നങ്ങളെ ഇല്ലതാക്കാൻ ഇത് നല്ലതാണ്. വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് ഏറെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : പാഷൻ ഫ്രൂട്ട് കൊണ്ട് അടിപൊളി ഫേസ് പായ്ക്ക് തയ്യാറാക്കാം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.