Updated on: 16 August, 2023 5:10 PM IST
Potato for hair care routine

ഉരുളക്കിഴങ്ങ് പാചകത്തിനും ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കുന്ന പച്ചക്കറിയാണ്. എന്നാൽ അത് തലമുടിക്ക് നല്ലതാണോ? അതേ കേശ സംരക്ഷണത്തിനും നല്ലതാണ് ഉരുളക്കിഴങ്ങ്.എന്നാൽ നമ്മളിൽ പലർക്കും അത് അറിയത്തില്ല എന്ന് മാത്രം. മുടി എപ്പോഴും നന്നായി വളരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്, എന്നാൽ ഇപ്പോഴത്തെ ജീവിത ശൈലികളും അന്തരീക്ഷ മാലിന്യവും മുടി കൊഴിച്ചിൽ, അല്ലെങ്കിൽ കട്ടിയില്ലാതെ വളരുക, ഫ്രിസ് ആകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇനി അതിനൊരു പ്രതിവിധി എന്നോണം ഉരുളക്കിഴങ്ങ് ഉപയോഗിച്ചോളൂ!

ഉരുളക്കിഴങ്ങ് എങ്ങനെയാണ് കേശസംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്?

ഉരുളക്കിഴങ്ങ് ജ്യൂസ് മുടിയ്ക്ക് നൽകുന്ന ഗുണങ്ങൾ:

1. ഉരുളക്കിഴങ്ങ് തിളപ്പിച്ചാറ്റിയ വെള്ളം അവസാന മുടി കഴുകാനായി ഉപയോഗിച്ചാൽ മുടിക്ക് തിളക്കവും മിനുസവും നൽകുന്നു.

2. ഉരുളക്കിഴങ്ങ് ജ്യൂസ് വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, മുടി വളർച്ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്.

3. നാരങ്ങാനീരിനൊപ്പം ഹെയർ പാക്ക് ആയി ഉപയോഗിച്ചാൽ താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

4. ഉരുളക്കിഴങ്ങ് ജ്യൂസ് ശിരോചർമ്മം നന്നായി വൃത്തിയാക്കുന്നതിനും, തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

5. ഹെയർ മാസ്‌കായി ഉപയോഗിക്കുമ്പോൾ ഉരുളക്കിഴങ്ങ് ജ്യൂസ് മുടിയെ നന്നായി നിലനിർത്തുന്നു, പ്രത്യേകിച്ചും തൈര് അല്ലെങ്കിൽ കറ്റാർ വാഴ പോലുള്ള പോഷക ഘടകങ്ങൾക്കൊപ്പം ഉപയോഗിക്കുകയാണെങ്കിൽ.

മുടിയിൽ ഉരുളക്കിഴങ്ങ് ജ്യൂസ് പാർശ്വഫലങ്ങൾ

ചില ആളുകൾക്ക് ഉരുളക്കിഴങ്ങ് ജ്യൂസ് അലർജിയായിരിക്കാം. നിങ്ങൾക്ക് ഉരുളക്കിഴങ്ങ് ജ്യൂസിനോട് അലർജിയുണ്ടെങ്കിൽ, അത് തിണർപ്പും ചൊറിച്ചിലും ഉണ്ടാക്കാം. അത്തരത്തിലുള്ള ചൊറിച്ചിൽ ഉണ്ടെങ്കിൽ ഒരിക്കലും ബാഹ്യ ഉപയോഗത്തിനായി എടുക്കരുത്. കൂടാതെ ജ്യൂസിനായി ഉരുളക്കിഴങ്ങുകൾ തിരഞ്ഞെടുക്കുമ്പോൾ മുളയ്ക്കാത്തതും പച്ചനിറമില്ലാത്തതുമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

1. മുടിക്ക് ഉരുളക്കിഴങ്ങ് നീരും ഉള്ളി നീരും:

ഒരു ഉരുളക്കിഴങ്ങിന്റെ തൊലി നീക്കം ചെയ്ത് എടുക്കുക, 1/4 കപ്പ് ചെറിയ ഉള്ളി തൊലി കളയുക. ഇനി ഇവ വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ച് നന്നായി അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ നന്നായി പുരട്ടുക, 30 മിനിറ്റ് കാത്തിരുന്ന് കഴുകുക. ഇത് മുടി തഴച്ചുവളരാൻ വളരെയധികം സഹായിക്കും.

2. ഉരുളക്കിഴങ്ങ് ഹൈഡ്രേറ്റിംഗ് ഹെയർ മാസ്ക്:

ഒരു കിഴങ്ങ് അരച്ച് അതിൻ്റെ നീര് മുഴുവനായി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത ജ്യൂസിൽ, കറ്റാർ വാഴ ജെല്ലും 1/4 ടീസ്പൂൺ വെർജിൻ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ആഴ്‌ചയിലൊരിക്കൽ ഈ ഹെയർ പാക്ക് മുടിയ്ക്ക് ഡീപ് കണ്ടീഷൻ ചെയ്യാൻ ഉപയോഗിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹമുണ്ടോ? എങ്കിൽ ശരീരം കാണിക്കും ചില മുന്നറിയിപ്പുകൾ

English Summary: Potato for hair care routine
Published on: 16 August 2023, 05:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now