ആരോഗ്യഗുണങ്ങൾക്കു പുറമെ ഉരുളക്കിഴങ്ങിന് ധാരാളം സൗന്ദര്യഗുണങ്ങളുമുണ്ട്. മുഖക്കുരു, പാടുകൾ, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാനുള്ള കഴിവുണ്ട് ഇതിന്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, പൊട്ടാസ്യം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി, സി എന്നിവയൊക്കെ ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ഉരുളക്കിഴങ്ങിൻറെ കൂടെ മറ്റു പല ചേരുവകളും ചേർത്തുണ്ടാക്കുന്ന മിശ്രിതങ്ങൾ പല ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമാണ്.
ബന്ധപ്പെട്ട വാർത്ത: ഉരുളക്കിഴങ്ങ് ഇനി വീട്ടില്‍ തന്നെ കൃഷി ചെയ്താലോ?
- ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കഴുകി വ്യത്തിയാക്കുക. ഇത് ഒരു മിക്സിയിലിട്ട് അരച്ചെടുക്കുക. അതിന് ശേഷം അരിപ്പ ഉപയോഗിച്ച് ഇതിൻ്റെ നീര് മാത്രം എടുക്കുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ചോ അല്ലെങ്കിൽ കൈ കൊണ്ടോ ഈ നീര് മുഖത്തിടാവുന്നതാണ്. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. പാടുകൾ മാറിക്കിട്ടും.
- ഉരുളക്കിഴങ്ങ് നീരിനൊപ്പം തേൻ ചേർത്താൽ ഗുണം ഇരട്ടിയാകും. ഒരു ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. ഇനി 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് 30 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യുന്നത് ചർമ്മത്തിലെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
- ഒരു ഉരുളക്കിഴങ്ങ് നന്നായി അരച്ച് ജ്യൂസ് എടുക്കുക. ഇതിലേക്ക് അര ടീ സ്പൂൺ നാരങ്ങയുടെ നീരും കൂടെ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തിട്ട് 20 മിനിറ്റ് വയ്ക്കുക. അതിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ മാസ്കിടുന്നത് ഗുണം ചെയ്യും.
- ഉരുളക്കിഴങ്ങ് വട്ടത്തിൽ ചെറിയ കഷണങ്ങളാക്കി എടുക്കുക. ചർമ്മത്തിൽ എവിടെ ആണോ പ്രശ്നമുള്ളത് അവിടെ ഈ കഷണങ്ങൾ ഉരക്കാവുന്നതാണ്. ഇനി ഈ നീര് ചർമ്മത്തിൽ ഒരു 10 മുതൽ 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയ ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ മാറ്റാൻ ഇത് ഏറെ നല്ലതാണ്.