Updated on: 18 June, 2022 12:10 PM IST
ഗർഭാവസ്ഥയിൽ ജോലി തുടരണോ, വേണ്ടയോ? എടുക്കാം ഈ മുൻകരുതലുകൾ

ഗർഭകാലം (Pregnancy) സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കേണ്ട സമയമാണെങ്കിലും ഏറെ വെല്ലുവിളി നിറഞ്ഞതാണ്. മികച്ച ആരോഗ്യം, മാനസിക സന്തോഷം എല്ലാം വളരെ കരുതലോടെ വേണം കാണാൻ, പ്രത്യേകിച്ച് ഉദ്യോഗസ്ഥരായ സ്ത്രീകൾ. വീട്ടമ്മമാരായാലും ഉദ്യോഗസ്ഥകളായാലും ചില മുൻകരുതലുകൾ എടുത്താൽ ഗർഭകാലത്തെ ആരോഗ്യ പ്രശ്നങ്ങളും പ്രസവ സമയത്തെ ബുദ്ധിമുട്ടുകളും ഏറെക്കുറെ പരിഹരിക്കാനാകും.

മുൻകരുതലുകൾ (Precautions)

  • വീട്ടിലായാലും ജോലി സ്ഥലത്തായാലും കഠിനമായി ജോലി ചെയ്യുന്നത് ഒഴിവാക്കുക. അമിതഭാരം എടുക്കാനോ ധാരാളം പടിക്കെട്ടുകൾ കയറിയിറങ്ങാനോ പാടില്ല. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. അയഞ്ഞ കോട്ടൺ തുണികൾ ധരിക്കുക.
  • ജോലി ചെയ്യുന്നതിനിടയ്ക്ക് കൃത്യമായ ഇടവേളകൾ എടുക്കുന്നത് നല്ലതാണ്. ഇത് മാനസിക സമ്മർദം (Stress) കുറയ്ക്കാൻ സഹായിക്കും. ഇടവേളകളിൽ പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ ധാരാളം വെള്ളം കുടിയ്ക്കുകയും ചെയ്യുക. പ്രോട്ടീൻ, ഇരുമ്പ് ഘടകങ്ങൾ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ധാരാളം കഴിക്കുക. ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക.

    ബന്ധപ്പെട്ട വാർത്തകൾ: മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

  • ഏറെ നേരം നിന്ന് കൊണ്ട് ചെയ്യുന്ന ജോലികൾ, രാസപദാർഥങ്ങൾ അല്ലെങ്കിൽ കീടനാശിനികൾ കൈകാര്യം ചെയ്യുന്ന ജോലികൾ എന്നിവ കഴിവതും ഗർഭകാലത്ത് ഒഴിവാക്കുന്നത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് നല്ലതാണ്.
  • ഈ സമയത്ത് ക്ഷീണം അധികമാകാനിടയുണ്ട്. ജോലി ചെയ്യുന്നതിനിടയ്ക്ക് എഴുന്നേറ്റ് നടക്കുകയോ കാലുകൾ നിവർത്തുകയോ ചെയ്യുന്നത് നല്ലതാണ്. കഴിവതും ഒമ്പത് മണിക്കൂറെങ്കിലും ഉറങ്ങുക.
  • കൂടുതൽ മാനസിക സമ്മർദമുള്ള ജോലികളും ഒഴിവാക്കുക. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസിന്റെ ആരോഗ്യവും. കൂടുതൽ ബഹളമോ ശബ്ദമോ ഉണ്ടാകുന്ന ചുറ്റുപാടിലുള്ള ജോലി പരമാവധി ഒഴിവാക്കുക. സിഗററ്റിന്റെ പുക കഴിവതും ശ്വസിക്കാതിരിക്കുക.

ഛർദി ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാം (How to avoid Vomiting)

വിശ്രമം പോലെ തന്നെ പ്രധാനമാണ് ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ടവലോ, കവറോ, നാരങ്ങയോ ബാഗിൽ കരുതുന്നത് നല്ലതാണ്. ജോലി ഏതായാലും പതിയെ സമയമെടുത്ത് ചെയ്യാൻ ശ്രമിക്കുക. ധൃതി പിടിച്ച് ജോലി ചെയ്യുന്നത് മാനസിക സമ്മർദവും ഛർദി വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

നേരത്തെ അവധിയെടുക്കണോ? (Is it necessary to take leave early?)

ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സിക്കുന്നവരും ഗർഭിണിയായ ശേഷം വലിയ രീതിയിൽ ആരോഗ്യ പ്രശ്നം അലട്ടുന്ന സ്ത്രീകളും ഡോക്ടറുടെ ഉപദേശം തേടിയ ശേഷം അവധിയെടുക്കുന്നത് നല്ലതാണ്. വലിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടാത്തവർ നേരത്തെ അവധിയെടുക്കേണ്ട കാര്യമില്ല. ജോലിയുടെ സ്വഭാവം അനുസരിച്ച് അവധിയെടുത്താൽ മതിയാകും.

അമിത രക്തസമ്മർദം ശ്രദ്ധിക്കേണ്ടവർ ആരൊക്കെ? (Pay attention to High Blood Pressure)

അഞ്ച് മുതൽ പത്ത് ശതമാനം വരെ ഗർഭിണികളിൽ അമിത രക്തസമ്മർദത്തിന് സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവർ, പ്രായം കൂടുതൽ ഉള്ളവർ, പ്രമേഹമോ വൃക്കരോഗമോ ഉള്ളവർ എന്നിവരിൽ രക്തസമ്മർദത്തിന് കൂടുതൽ സാധ്യതയുണ്ട്. എല്ലാവരും കൃത്യമായി രക്തസമ്മർദം പരിശോധിക്കേണ്ടത് നല്ലതാണ്. ശരീരഭാരം കൃത്യമായി ക്രമീകരിക്കുക. ഗർഭിണിയായിരിക്കുമ്പോൾ രക്തസമ്മർദത്തിനുള്ള മരുന്നു–കൾ ഡോക്ടറോട് ചോദിച്ചിട്ട് കഴിക്കുക. ചില മരുന്നുകൾ ദോഷകരമാകാം.

 

English Summary: Precautions should taken to continue work during pregnancy
Published on: 18 June 2022, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now