Updated on: 7 December, 2019 4:08 PM IST

ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച്‌ സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി നശീകരണ പ്രതിസന്ധിയെ നേരിടുന്നതിനുമായി ബയോഡീഗ്രേഡബിള്‍ 'ഫ്‌ലോറിഷ്' സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കി മാതൃകയായിരിക്കുകയാണ് ഹല്‍ദ്വാനിയിലെ ഒരു നാനോടെക് കമ്പനി.മുള, വാഴപ്പഴം എന്നിവ ഉപയോഗിച്ചാണ് സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഉപയോഗിച്ച പാഡുകള്‍ നശിപ്പിക്കുന്നത് ഒരു പ്രധാന പ്രശ്‌നമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഓരോ വര്‍ഷവും 1,13,000 സാനിറ്ററി പാഡുകള്‍ മണ്ണില്‍ നിക്ഷേപിക്കുന്നു. ഇത് പരിസ്ഥിതിക്ക് ദോഷമായി മാറുന്നുണ്ട്. ഈ പ്രധാന പ്രശ്‌നത്തെ നേരിടാനാണ് ആര്‍ഐ നാനോടെക് ബയോഡീഗ്രേഡബിള്‍ സാനിറ്ററി നാപ്കിനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് മാത്രമല്ല ഇവ മണ്ണില്‍ ലയിക്കുന്നതിനാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യില്ല എന്നാണ് കമ്പനി പറയുന്നത് .

ബയോഡീഗ്രേഡബിള്‍ പാഡുകള്‍ ബാക്ടീരിയ രഹിത പാഡുകളാണ്, അവ മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ വളമായി മാറ്റാം. സസ്യങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് വളരെ ഗുണം ചെയ്യുമെന്ന് വൈശാലി രതി എന്ന ശാസ്ത്രജ്ഞ പറഞ്ഞു. മാത്രമല്ല ചര്‍മ്മത്തിന് ഇവ നല്ലതുമാണ്'.പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുന്നു. മാത്രമല്ല സ്ത്രീകളില്‍ ഇത് പലപ്പോഴും ഗര്‍ഭാശയ അര്‍ബുദത്തിനും കാരണമാകാറുണ്ട്.

English Summary: Sanitary napkins from bamboo and banana
Published on: 07 December 2019, 04:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now