Updated on: 9 June, 2022 9:06 PM IST
Skin care with sugar; Learn more

പഞ്ചസാരയ്ക്ക് മൃതകോശങ്ങളെ അകറ്റാനുള്ള കഴിവുള്ളതു കൊണ്ട് ചര്‍മ്മ സംരക്ഷണത്തിനും പഞ്ചസാര (sugar) നല്ലതാണ്.  മുഖം പഞ്ചസാര കൊണ്ട് മെല്ലെ സ്ക്രബ്ബ്‌ ചെയ്യുന്നത് ചര്‍മ്മത്തിന് (skin) മൃദുത്വവും തിളക്കവും ലഭിക്കാന്‍ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇവയാണ് പഞ്ചസാര ഇല്ലാത്ത പഴങ്ങളും പച്ചക്കറികളും: പ്രമേഹമുള്ളവർക്കും കഴിയ്ക്കാം

പഞ്ചസാര കൊണ്ട് എങ്ങനെ ചര്‍മ്മ സംരക്ഷണം ചെയ്യാമെന്ന് നോക്കാം

* എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കാണ് പഞ്ചസാര കൂടുതൽ ഗുണം ചെയ്യുക. ഇതിനായി ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച്‌നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം  ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: എണ്ണമയമുള്ള ചര്‍മ്മമുള്ളവർക്ക്, ചർമ്മം എങ്ങനെ പരിപാലിക്കാം?

* പലർക്കും മഞ്ഞുകാലത്ത് കാലുകളിലെ വിണ്ടുകീറല്‍ വരാറുണ്ട്. പരിഹാരമായി പഞ്ചസാര ഉപയോഗിക്കാവുന്നതാണ്.  ഇതിനായി ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്ത് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.

ബന്ധപ്പെട്ട വാർത്തകൾ: ഉപ്പൂറ്റി വിണ്ടുകീറൽ; പരിഹാരം ഈ 5 മാർഗങ്ങൾ

* പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

* ബ്ലാക്ക്ഹെഡ്‌സ് മാറാനും പഞ്ചസാര സഹായിക്കും. ഇതിനായി ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം.

* പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും.

* തക്കാളി നീരിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്ക്രബ് ചെയ്യുന്നത് മുഖത്തെ കുഴികൾ മാറാന്‍ സഹായിക്കും.

English Summary: Skin care with sugar; Learn more
Published on: 09 June 2022, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now