Updated on: 21 May, 2022 7:36 PM IST

നമുക്കെല്ലാം വിശ്വാസമുള്ള, പാർശ്വഫലങ്ങളും ദോഷങ്ങളും വരുത്തില്ലെന്നുറപ്പുള്ള ഒരു ശാസ്ത്രമാണല്ലോ ആയുര്‍വേദം. വിവിധ രോഗങ്ങള്‍ക്കും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഇതിൽ പരിഹാരങ്ങളുണ്ട്. ആയുര്‍വേദത്തില്‍ പല തരം എണ്ണകളുണ്ട്. രോഗങ്ങള്‍ മാറ്റാനും സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം ഇവയേറെ ഗുണകരവുമാണ്.

പലതിനും പല തരം എണ്ണകളാണെന്നു മാത്രം. ചര്‍മത്തില്‍ പുരട്ടാവുന്ന ഒരു ആയുര്‍വേദ എണ്ണയാണ് നാല്‍പാമരാദി. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നാലു മരങ്ങളില്‍ നിന്നാണ് ഇതു തയ്യാറാക്കുന്നത്. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയില്‍ നിന്നാണിവ തയ്യാറാക്കുന്നത്. ഇതു വെളിച്ചെണ്ണയിലും നല്ലെണ്ണയിലുമുണ്ടാക്കും. നല്ലെണ്ണ ചൂടും വെളിച്ചെണ്ണ തണുപ്പും നല്‍കും. കാലാവസ്ഥയും ശരീര പ്രകൃതവും അനുസരിച്ച് ഇതുപയോഗിയ്ക്കാം. ഇതിനൊപ്പം ഇതില്‍ മറ്റു പല ഔഷധ ചേരുവകളും ചേര്‍ക്കുകയും ചെയ്യുന്നു.  ത്വക്കില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, പാടുകള്‍ അതേപോലെ നിറം വയ്ക്കുന്നതിന് കരുവാളിപ്പ് അകറ്റി മുഖത്തിന് ഒരേ കാന്തി സ്വന്തമാക്കുവാന്‍ കറുത്ത പാടുകള്‍ മാറ്റുന്നതിന് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് നമുക്ക് നാല്‍പാമരാദി ഉപയോഗിക്കാവുന്നതാണ്. ഒരൊറ്റ എണ്ണയുടെ ഉപയോഗത്താല്‍ തന്നെ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെങ്കില്‍ അത് സ്ഥിരമാക്കുന്നതാണ് നല്ലത്. അത്തരത്തില്‍ ഒരു തൈലമാണ് നാല്‍പ്പാമരാദി തൈലം.

ബന്ധപ്പെട്ട വാർത്തകൾ: ഒലിവ്‌ ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍

* ഡ്രൈ സ്‌കിന്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റിയ തൈലമാണിത്. നല്ല ഡ്രൈ സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ഈ തൈലം തേച്ച് കുളിക്കുന്നത് സ്‌കിന്‍ മോയ്‌സ്ച്വറാക്കി നിലനിര്‍ത്തുന്നതിനും ഡ്രൈനസ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

* മുഖത്തിന് നിറം കൂട്ടണം എന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓയിലാണിത്. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് ഈ ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത്തരത്തില്‍ മസാജ് ചെയ്ത് പയറുപൊടി അല്ലെങ്കില്‍ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുഖത്ത് മാറ്റം കാണാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കറ്റാർവാഴ മുടിയെ സംരക്ഷിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ് .

* കാലിലെ മൊരി കളയുവാന്‍ ഈ തൈലം ഉപയോഗിക്കുന്നത് നല്ലതാണ്. ഡ്രൈ സ്‌കിന്‍ മൂലം പലരിലും കാലില്‍ മൊരി വരുന്ന അവസ്ഥയുണ്ട്. ചിലരില്‍ ഇത് കട്ടപിടിച്ചിരിക്കുന്നതും കാണാം. ഇത്തരം അവസ്ഥ ഒഴിവാക്കുവാന്‍ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. കാലില്‍ നന്നായി പുരട്ടി കഴുകി കളയാവുന്നതാണ്.

* സണ്‍ടാന്‍ കുറയ്ക്കുവാന്‍ ഈ തൈലം ഉപയോഗിക്കാം. രാത്രിയില്‍ മാത്രം ഈ തൈലം ഉപയോഗിക്കുന്നതാണ് നല്ലത്. കിടക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ പുറത്തു നിന്ന് വന്നതിനു ശേഷമോ ഈ തൈലം തേച്ച് മുഖം നന്നായി മസ്സാജ് ചെയ്ത് കെമിക്കല്‍സ് കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ചോ അല്ലെങ്കില്‍ നാച്യുറല്‍ പൊടികള്‍ ഉപയോഗിച്ചോ കഴുകി കളയാവുന്നതാണ്. ദിവസേന ചെയ്യും തോറും സ്‌കിന്‍ നിറം വയ്ക്കുകയും ടാന്‍ കുറയുകയും ചെയ്യും.

* കറുത്ത പാടുകള്‍ കളയുവാന്‍ ഈ തൈലം ഉപയോഗിക്കുന്നത് നല്ലതാണ്. ദേഹത്ത് അല്ലെങ്കില്‍ മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ ഇവ മാറ്റികിട്ടുവാന്‍ ഇവ ഉപയോഗപ്പെടുത്താം. എന്നും ഇത് തേച്ചുപിടിപ്പിച്ച് കുറച്ചുനേരം വെച്ചതിനുശേഷം കഴുകി കളയുന്നതാണ് ഏറ്റവും നല്ലത്.

* കുട്ടികളെ നന്നായി തേച്ചു കുളിപ്പിക്കുവാന്‍ ഉപയോഗ്ക്കാന്‍ പറ്റിയ തൈലമാണ് നാല്‍പാമരാദി തൈലം. ചെറുപ്പത്തില്‍ തന്നെ ഇവ തേച്ചു കുളിപ്പിച്ചാല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ കുറവായിരിക്കും. മാത്രവുമല്ല, നല്ല നിറം ഉണ്ടാകുന്നതിനും സഹായിക്കും.

* പാടുകളും സ്‌ട്രെച്ച് മാര്‍ക്കും കുറയ്ക്കുന്നു. ഇത് ദിവസേന ശീലമാക്കുകയാണെങ്കില്‍ ശരീരത്തില്‍ ഉണ്ടാകുന്ന പാടുകളും അതുപോലെ പ്രസവത്തിനുശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കുകളും കുറയ്ക്കുന്നു.

* നല്ല സോഫ്റ്റ് സ്‌കിന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ തൈലം ദിവസേന ഒരു ബോഡി മസാജ് ഓയിലായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ദിവസേന ഉപയോഗി്കും തോറും സ്‌കിന്‍ നല്ല സോഫ്റ്റായി കിട്ടുന്നു.

English Summary: Solution for all beauty problems; Nalpamaradi Oil
Published on: 21 May 2022, 07:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now