രോഗങ്ങൾ വരാതെ ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കണമെങ്കിൽ പോഷകാഹാരങ്ങൾ മാത്രം പോര, അതിനനുസരിച്ചുള്ള വ്യായാമവും അത്യാവശ്യമാണ്. ഇക്കാര്യങ്ങളൊക്കെ മിക്കവർക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാൽ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മുഖത്തിനും വ്യായാമത്തിൻറെ ആവശ്യമുണ്ട്. ചർമ്മ സൗന്ദര്യ സംരക്ഷണം പോലെ തന്നെ മുഖത്തെ പേശികൾ ആരോഗ്യത്തോടെ ഇരിക്കാൻ വ്യായാമം അത്യാവശ്യമാണ്. കവിളുകൾ തൂങ്ങികിടക്കാതേയും ഇരട്ടത്താടി കുറയ്ക്കാനും മാത്രമല്ല മുഖ കാന്തിക്കും മുഖത്തു തിളക്കം വർദ്ധിപ്പിക്കാനും ഇത്തരം വ്യായാമങ്ങളിലൂടെ സാധിക്കുന്നു. ഫേസ് വ്യായാമങ്ങൾ മുഖത്തെ രക്തചംക്രമണം ക്രമീകരിക്കാൻ സഹായിക്കുന്നു. ശരീര വ്യായാമത്തോടൊപ്പം തന്നെ മുഖത്തിന് നൽകുന്ന വ്യായാമങ്ങളും പ്രാധാന്യം അർഹിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സൗന്ദര്യത്തിന് ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം
ഇത്തരത്തിൽ എളുപ്പത്തിൽ ചെയ്യാവുന്ന ചില ഫേഷ്യൽ വ്യായാമങ്ങളെക്കുറിച്ച് നോക്കാം.
* കണ്ണുകൾക്കും കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങൾക്കും വേണ്ടിയുള്ള വ്യായാമമാണിത്. നിങ്ങളുടെ ചൂണ്ട് വിരലും നടു വിരലും V ആകൃതിയിൽ എന്നപോലെ നിങ്ങളുടെ കണ്ണുകൾക്ക് മുകളിൽ വെക്കുക. തുടർന്ന് പുരികങ്ങളുടെ മധ്യഭാഗത്തും കണ്ണുകളുടെ മൂലയിലും മസ്സാജ് ചെയ്യുക. നടുവിരൽ കൊണ്ട് കണ്ണുകൾക്ക് ചുറ്റും വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. പക്ഷേ ചർമ്മം വലിയതെ ഇരിക്കാൻ ശ്രദ്ധിക്കണം. കൺകോണിലും ഇത്തരത്തിൽ മസ്സാജ് ചെയ്യുക. ഒന്നോ രണ്ടോ തവണ ചെയ്തതിന് ശേഷം കണ്ണുകളെ വിശ്രമിക്കാൻ അനുവദിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങനീര് നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് ദോഷകരം!
* കവിൾത്തടങ്ങളുടെ വ്യായാമത്തിനായി തള്ള വിരൽ കൊണ്ട് താടിയിൽ നിന്നും കണ്ണുകൾ വരെയുള്ള ഭാഗങ്ങളിലേക്ക് ഉഴിയുക. താടികളുടെ വശങ്ങളിലൂടെ കവിളുകൾ മുകളിലേക്ക് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ കവിളുകൾ തൂങ്ങുന്നതും വലിയ കവിളുകൾക്കും പരിഹാരം കാണുന്നു. കവിളുകളിൽ ഉണ്ടാകാനിടയുള്ള ചുളിവുകൾ നീക്കാനും ഇത്തരത്തിൽ മസാജ് ചെയ്യുന്നതിലൂടെ സാധിക്കുന്നു. വലിയ കവിളുകൾ ഉള്ളവർക്ക് മികച്ച ഒരു വ്യായാമാണിത്. അയഞ്ഞ ചർമ്മത്തിനുമുള്ള ഒരു മികച്ച പരിഹാര മാർഗമാണ് ഈ മസ്സാജ്.
ബന്ധപ്പെട്ട വാർത്തകൾ: കറ്റാർവാഴ മുടിയെ സംരക്ഷിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്
* താടി ഭാഗങ്ങൾക്കായുള്ള വ്യായാമത്തിനായി ചുണ്ടുകൾ "ഓ" എന്ന് പറയുന്ന രീതിയിൽ വെയ്ക്കുക, തുടന്ന് പുഞ്ചിരിക്കുക, തിരികെ വീണ്ടും "ഓ" എന്ന് പറയുന്ന രീതിയിൽ വെയ്ക്കുക, ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ താടിയെല്ലിലും ചുണ്ടുകളിലും താടിയിലും സമ്മർദ്ദം ചെലുത്താൻ സാധിക്കും.
* നെറ്റിയുടെ വ്യായാമത്തിനായി രണ്ടു കൈകളുടെയും മുഷ്ടി ചുരുട്ടി വിപരീത ദിശയിൽ നെറ്റിയിൽ വയ്ക്കുക. രണ്ടു വശങ്ങളിലേക്കും ഉഴിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ നെറ്റിയുടെ വലിപ്പം വർദ്ധിപ്പിക്കാൻ സാധിക്കും
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.