രക്തം ദാനം ചെയ്യുക വഴി നമുക്ക് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും രക്തം ദാനം ചെയ്യാവുന്നതാണ്. പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കൽ സുരക്ഷിതമായി രക്തം ദാനം ചെയ്യാൻ കഴിയും. അതേസമയം സ്ത്രീകളെ സംബന്ധിച്ച് നാല് മാസത്തിൽ ഒരിക്കലാണ് ഇത് സാധ്യമാവുക.
ബന്ധപ്പെട്ട വാർത്തകൾ: രക്തം ഒ പോസിറ്റിവായ ആൾക്കാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ
രക്തദാനം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് നോക്കാം
രക്തദാതാവിൻറെ വയസ്സ് 18 നും 65 നും ഇടയ്ക്ക് ആയിരിക്കണം. ശരീര ഭാരം കുറഞ്ഞത് 55 കിലോഗ്രാം ഭാരം ഉണ്ടായിരിക്കണം. ഒരു വ്യക്തിയ്ക്ക് നിശ്ചിത ഇടവേള അടിസ്ഥാനമാക്കി രക്തം ദാനം ചെയ്യാവുന്നതാണ്. ഇടയ്ക്കിടെ രക്തം ദാനം ചെയ്യുന്നതിനുള്ള ഇടവേള പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്തമായിരിക്കും. രക്തം ദാനം ചെയ്യുന്നതിന് പുരുഷന്മാരാർക്ക് 90 ദിവസത്തെയും സ്ത്രീകൾക്ക് 120 ദിവസത്തെയും ഇടവേള ഉണ്ടായിരിക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മലത്തോടൊപ്പം രക്തം പോകുന്നതിനുള്ള കാരണങ്ങൾ
രക്തം ദാനം ചെയ്യുന്നതിനുമുമ്പ്, ദാതാവിന്റെ നാഡിമിടിപ്പ് (PULSE) 60-100 ബിപിഎമ്മിന് ഇടയിൽ ആയിരിക്കണം, അതേസമയം ഹീമോഗ്ലോബിന്റെ അളവ് 12.5ഗ്രാം/ഡിഎൽ അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കണം. രക്തദാതാവ് ശരിയായ ഉറക്കം ലഭിക്കുന്ന വ്യക്തി ആയിരിക്കണം. മതിയായ ഉറക്കം ലഭിക്കാത്ത ഒരു രാത്രി ഷിഫ്റ്റ് ജോലിക്കാരനാവരുതെന്നും ഡോക്ടർ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
ഉപവാസം പോലുള്ള ഏതെങ്കിലും വ്രതങ്ങൾ എടുത്തതിന്റെ തൊട്ടടുത്ത ദിവസം രക്തദാനം ചെയ്യാൻ തയ്യാറാവരുത്. രക്തം ദാനം ചെയ്യുന്നതിന് മുമ്പ് മദ്യം പോലെയുള്ള ലഹരികൾ ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ ദാതാവ് കാണിക്കരുതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ദാതാവിന് പകർച്ച വ്യാധികൾ എന്തെങ്കിലും ഉണ്ടെങ്കിൽ രക്തം നൽകാൻ തയ്യാറാവരുത്. പ്രത്യേകിച്ച് രക്തത്തിൽ കൂടി പകരുന്ന രോഗങ്ങൾ ഉണ്ടെങ്കിൽ മറ്റൊരാൾക്ക് രക്തം നൽകുന്നത് ഒഴിവാക്കണം. ദാതാവിന് ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിലും രക്തം ദാനം ചെയ്യരുത്.