Updated on: 2 November, 2023 8:28 PM IST
Some tips to get rid of mosquitoes from home

അധിക വീടുകളിലും ഇന്ന് കൊതുക് ശല്യം ഉണ്ടാകുന്നുണ്ട്. രാത്രിയും പകലും ഇവ നമ്മളെ കടിച്ചു ശല്യപ്പെടുത്താറുണ്ട്.  കൊതുക് ശല്യം കൂടുന്നത് വൈകിട്ടാണ്.  കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നതിനാൽ അവയെ അകറ്റേണ്ടത് പ്രധാനമാണ്. വീടിനും പുറത്ത് ചെടിചട്ടിയിലോ പാത്രങ്ങളിലോ വെള്ളം കെട്ടിനിൽക്കാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. കൊതുക് ശല്യം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികൾ നോക്കാം.

- ലെമൺ ഗ്രാസ് കൊതുകിനെ അകറ്റുന്നതിൽ വളരെ ഫലപ്രദമാണ്. ഇവയുടെ നീര് വീട്ടിൽ തളിക്കാവുന്നത്. വീട്ടിൽ വളർത്തുന്നതും മികച്ച പരിഹാരമാണ്.

- കൊതുക് രൂക്ഷമാവുന്ന നേരങ്ങളിൽ കർപ്പൂരം കത്തിക്കാം. സാമ്പ്രാണി കത്തിച്ച് പുക വീടിന്റെ എല്ലായിടത്തേക്കും എത്തിക്കുന്നതും വളരെ നല്ലതാണ്.

- വെളുത്തുള്ളി സത്തിൽ അടങ്ങിയിരിക്കുന്ന സൾഫറുകൾ കൊതുകുകൾ ഉൾപ്പെടെയുള്ള വിവിധ പ്രാണികൾക്കെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നീണ്ടുനിൽക്കുന്ന ദുർഗന്ധം ആഴ്ചകളോളം പ്രദേശത്ത് നിന്ന് കൊതുകുകളെ തടയും.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ എളുപ്പത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാം, കാട് പോലെ വെളുത്തുള്ളി ഉണ്ടാക്കും ഈ രീതിയിൽ കൃഷി ചെയ്താൽ

- മറ്റൊരു ഔഷധ സസ്യമായ തുളസിയാണ്. കൊതുക് ശല്യം അകറ്റുന്നതിന് തുളസി സഹായിക്കുന്നു. തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തും തളിക്കുന്നത് കൊതുക് ശല്യം അകറ്റും.

English Summary: Some tips to get rid of mosquitoes from home
Published on: 02 November 2023, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now