Updated on: 9 January, 2024 11:22 PM IST
Some tips to help prevent sprouted lentils from spoiling easily

മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ്.  മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ധാരാളം ആരോഗ്യഗുണങ്ങൾ ലഭ്യമാക്കാം.  പക്ഷെ ഇവ പെട്ടെന്ന് കേടുവന്നുപോകുന്ന ഭക്ഷണമാണ്.  മുളപ്പിച്ച പയറുവർഗ്ഗങ്ങൾ കേടുവരാതെ ഫ്രഷായി സൂക്ഷിക്കാൻ സഹായിരിക്കുന്ന ചില പൊടികൈകളാണ് പങ്കു വയ്ക്കുന്നത്.  

- ആദ്യം ശ്രദ്ധിക്കേണ്ടത് മുളപ്പിച്ച പയറുകളിൽ കേടുവന്നവയുണ്ടോ എന്ന് നോക്കുകയാണ്.  കേടായവ ഉടനെ നീക്കം ചെയ്യണം. ഇല്ലെങ്കിൽ ഇവ മറ്റുള്ളവയെക്കൂടി മോശമാക്കുന്നതിന് സാധ്യതയുണ്ട്.  ചീഞ്ഞ മുളകള്‍ ദുര്‍ഗന്ധം ഉണ്ടാക്കുകയും അത് മറ്റുള്ളവ ചീയുന്നതിന് കാരണമാകുകയും ചെയ്യുന്നു. 

-  മുളപ്പിച്ച പയറുവർഗ്ഗങ്ങളുടെയും ധാന്യങ്ങളുടെയും തൊലി നീക്കം ചെയ്യുകയാണെങ്കിൽ കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം.  ഇതിലെ വെള്ളവും നീക്കം ചെയ്യണം. 

- മുളകള്‍ വരുമ്പോൾ അവ പെട്ടെന്ന് തന്നെ കഴുകി വൃത്തിയാക്കണം. കാരണം ഇവയില്‍ അഴുക്ക് അടിഞ്ഞ് കൂടുന്നത് പലപ്പോഴും പെട്ടെന്ന് ചീത്തയാവാന്‍ കാരണമാകുന്നു.  പുറം തൊലി കളഞ്ഞു മുളകള്‍ വൃത്തിയോടെ സൂക്ഷിക്കാവുന്നതാണ്.  

- മുളപ്പിച്ച വസ്തുക്കള്‍ പൂർണ്ണമായും ഈർപ്പം നീക്കം ചെയ്‌ത് ഉണക്കിയെടുക്കുന്നതും കൂടുതൽ കാലം കേടുവരാതെ  സൂക്ഷിക്കാൻ കഴിയും. 

ബന്ധപ്പെട്ട വാർത്തകൾ: പ്രാതലിന് ഒരുപിടി പയർ ശീലമാക്കിയാലുണ്ടാകുന്ന ഗുണങ്ങൾ

- മുളപ്പിച്ച വസ്തുക്കള്‍ എപ്പോഴും എയര്‍ടൈറ്റ് കണ്ടെയ്‌നറുകളിൽ മാത്രം സൂക്ഷിക്കുക. 

- മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ഫ്രിഡ്‌ജിൽ വയ്ക്കുമ്പോൾ കൂടുതൽ പുറകിലായി വെയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഫ്രിഡ്‌ജിൻറെ  ഊഷ്മാവ് ചില സമയങ്ങളില്‍ പിന്‍ഭാഗത്ത് കൂടുതലാണ്. ഇത് മുളകള്‍ ഫ്രീസ് ആവുന്നതിനും തന്മൂലം രുചിയും ആരോഗ്യ ഗുണങ്ങളും നഷ്‌ടപ്പെടാനും കാരണമാകുന്നു. അതുകൊണ്ട് അവയെ ഫ്രിഡ്ജിന്റെ മുന്‍വശത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

English Summary: Some tips to help prevent sprouted lentils from spoiling easily
Published on: 09 January 2024, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now