യൗവനത്തിലേയ്ക്ക് കടക്കുന്ന സമയത്താണ് സാധാരണയായി മുഖക്കുരു ഉണ്ടാകുന്നത്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ് ഈ സമയത്ത് മുഖക്കുരു ഉണ്ടാകുന്നത്. എന്നാൽ ഇത് ഇരുപത്തഞ്ചിനു ശേഷവും തുടരുകയാണെങ്കിൽ ഇതിനു പിന്നിലുള്ള കാരണം കണ്ടുപിടിക്കേണ്ടതാണ്.
അതിനായി ഡെര്‍മറ്റോളജിസ്റ്റിൻറെ സഹായം തേടാവുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു ഉണ്ടാകാം. അതിലൊന്നാണ് വയറ്റിനകത്തുണ്ടാകുന്ന അസ്വസ്ഥതകള്‍. ഉദരപ്രശ്‌നങ്ങള്‍ മുഖക്കുരുവിന് കരണമാകാമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. വലിയ അളവ് വരെ മുഖക്കുരുവിന് കാരണമാകുന്ന ഒരു പ്രശ്‌നമാണത്രേ ഇത്.
അതിനാലാണ് മുഖക്കുരു നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ ചില ഡയറ്റ് ടിപ്‌സ് നിർദ്ദേശിക്കുന്നത്. പാലോ, പാലുത്പന്നങ്ങളോ കഴിക്കരുത്, അധികം എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ വയറിന്റെ ആരോഗ്യം എത്തരത്തിലാണോ ഉള്ളത് അത് നേരിട്ട് ചര്‍മ്മത്തില്‍ പ്രതിഫലിക്കും. വയറിനകത്ത് ആവശ്യമായത്രയും ജലാംശമില്ലാതെയാകുന്നതോ ചില ഭക്ഷണപാനീയങ്ങള്‍ മൂലം വയര്‍ കേടാകുന്നതോ എല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാം. ഇത് മുഖക്കുരുവുണ്ടാക്കാനും മുഖക്കുരു പെട്ടെന്ന് പൊട്ടി, പഴുക്കാനും പാടുകള്‍ വീഴാനുമെല്ലാം കാരണമാകുന്നു.
നല്ലത് പോലെ വെള്ളം കുടിക്കുകയെന്നതാണ് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ചെയ്യാവുന്ന ഒരു മാര്‍ഗ്ഗം. നിര്‍ജ്ജലീകരണം, മലബന്ധം പോലുള്ള അസ്വസ്ഥതകളില്ലാതാക്കാനും ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ അകറ്റാനും ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തിളക്കമുള്ള ചര്‍മ്മത്തിന് ആരോഗ്യകരമായ ഭക്ഷണ ക്രമം
അതുപോലെ തന്നെ മുഖക്കുരു പ്രശ്‌നമുള്ളവര്‍ പാല്‍, തൈര്, പനീര്‍, മോര്, ചീസ് തുടങ്ങിയവ നിയന്ത്രിതമായി കഴിക്കുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.