Updated on: 21 November, 2022 3:29 PM IST
Strong earth quake in Russia's Kamchatka Peninsula, Volcanoes erupted

ശനിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്നാണ് റഷ്യയിലെ കംചത്ക പെനിൻസുല (Kamchatka Peninsula)യിലെ രണ്ട് അഗ്നിപർവ്വതങ്ങളിൽ നിന്ന് ചാരവും തിളങ്ങുന്ന ലാവയും പുറന്തള്ളാൻ തുടങ്ങിയത്, ശാസ്ത്രജ്ഞർ പറയുന്നത് ഇത് വലിയ പൊട്ടിത്തെറികൾക്കു വഴിവെക്കുമെന്നാണ്. മോസ്കോയിൽ നിന്ന് കിഴക്ക് 6,600 കിലോമീറ്റർ ഏകദേശം 4,000 മൈൽ ദുരം പസഫിക് സമുദ്രത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന ഉപദ്വീപ്, ഏകദേശം 30 സജീവ അഗ്നിപർവ്വതങ്ങളുള്ള ലോകത്തിലെ ഏറ്റവും സാന്ദ്രമായ ജിയോതർമൽ പ്രവർത്തന മേഖലകളിലൊന്നാണ്.

ശനിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്നാണ് ഈ പെട്ടെന്നുള്ള പുതിയ ലാവാ പുറത്തേക്കു വരുന്ന പ്രവർത്തനം റിപ്പോർട്ടു ചെയ്‌തത്‌. 4,754 മീറ്റർ ഏകദേശം 16,000 അടി ഉയരമുള്ള ക്ല്യൂചെവ്സ്കയ സോപ്ക (Klyuchevskaya Sopka)യിൽ, യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതമാണ്. 

ഇത് മണിക്കൂറിൽ 10 സ്ഫോടനങ്ങൾ രേഖപ്പെടുത്തുന്നുണ്ടെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ വൾക്കനോളജി ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.  ഷിവേലുച്ച് (Shiveluch volcano) അഗ്നിപർവ്വതത്തിൽ നിന്ന് ലാവാ പ്രവാഹങ്ങളും ചാരം ഉദ്‌വമനവും വരുന്നുണ്ടെന്ന് കൂടി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കംചത്ക (Kamchatka)യിൽ ജനവാസം വളരെ കുറവാണ്.

ഏകദേശം 5,000 ആളുകളുള്ള ക്ല്യൂച്ചി (Klyuchi) പട്ടണം രണ്ട് അഗ്നിപർവ്വതങ്ങൾക്കിടയിലാണ്, ഓരോന്നിനും 30-50 കിലോമീറ്റർ മാത്രം അകൽച്ചയൊള്ളു. പെനിൻസുല (peninsula)യിലെ ഒരേയൊരു പ്രധാന നഗരമായ പെട്രോപാവ്ലോവ്സ്ക്( Petropavlovsk)-കംചാറ്റ്സ്കി (Kamchatsky)യിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് അഗ്നിപർവ്വതങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: Winter Season: കേദാർനാഥ്, ബദരീനാഥ് ഇന്ന് മുതൽ അടച്ചിടും

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Strong earth quake in Russia's Kamchatka Peninsula
Published on: 21 November 2022, 03:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now