Updated on: 30 September, 2023 9:28 PM IST
Sugar is also prone to spoilage. Know the solutions

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പഞ്ചസാരയും കേടുവരാനിടയുണ്ട്.  പൊതുവെ പഞ്ചസാര കുറേകാലം കേടുകൂടാതെയിരിക്കുമെങ്കിലും കൃത്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍, ഉറുമ്പ് മുതലായ ജീവികള്‍ കയറിയാല്‍, ഈര്‍പ്പം നിലനിന്ന് പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. ഇത് പഞ്ചസാരയുടെ നിറം വ്യത്യാസപ്പെടാനും രുചിയിലും മണത്തിലും വ്യത്യാസമുണ്ടാകാനും കാരണമാകുന്നു.  പഞ്ചസാര കേടുവരാതെ എങ്ങനെ സൂക്ഷിക്കാമെന്നതിനെ കുറിച്ചാണ് വിശദമാക്കുന്നത്.

- പഞ്ചസാര വൃത്തിയുള്ളതും ടൈറ്റായതുമായ കണ്ടൈനറുകളിൽ സൂക്ഷിക്കുക.   ഇങ്ങനെ ചെയ്യുന്നത്  പഞ്ചസാര ഈര്‍പ്പമില്ലാതെ വയ്ക്കാൻ സഹായിക്കും.  ഈര്‍പ്പം നിലനിൽക്കുന്നത്  ബാക്ടീരിയ വേഗത്തിൽ  പെരുകാനും അങ്ങനെ പഞ്ചസാര കേടാകാനും കാരണമാകും. ഇത് പല രോഗങ്ങൾക്കും കാരണമാകും. ടൈറ്റായ കണ്ടൈനറുകളിൽ സൂക്ഷിക്കുന്നത് ഉറുമ്പ് മുതലായ പ്രാണികൾ പഞ്ചസാരയില്‍ കയറുന്നതും തടയാനാവും. 

പഞ്ചസാര ചില്ലുകുപ്പികളിൽ സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിക്കുന്നത് പ്ലാസ്റ്റിക്കും പഞ്ചസാരയും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയും നിറം, രുചി എന്നിവയിൽ വ്യത്യാസമുണ്ടാകാനുമിടയുണ്ട്. 

ഉപയോഗ ശേഷം ​സ്പൂണ്‍​ പഞ്ചസാര കുപ്പിയിൽ ഇട്ടുവയ്ക്കരുത്. പ്ലാസ്റ്റിക്ക് സ്പൂൺ ആണെങ്കില്‍ പ്ലാസ്റ്റിക് മണം വരാനും സ്റ്റീൽ സ്പൂണ്‍ ആണെങ്കില്‍ തുരുമ്പെടുക്കാനും കാരണമാകുന്നു. ആ തുരുമ്പിന്റെ അംശം പഞ്ചസാരയില്‍ കലരാനും സാധ്യത കൂടുതലാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ശർക്കര പഞ്ചസാരയേക്കാൾ നല്ലതാണോ? ആരോഗ്യ ആനുകൂല്യങ്ങളുടെ താരതമ്യം

പഞ്ചസാര​ അമിതമായി വാങ്ങുന്നത് ഒഴിവാക്കുക. പഞ്ചസാര പൊതുവെ ആരോഗ്യത്തിന് നന്നല്ലാത്തതുകൊണ്ട്  ചെറിയ അളവില്‍ മാത്രം വാങ്ങി സൂക്ഷിക്കുക. 

English Summary: Sugar is also prone to spoilage. Know the solutions
Published on: 30 September 2023, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now