Updated on: 27 May, 2022 9:04 PM IST
Easiest way to get rid of rats from homes and farms

വീടുകളാണെങ്കിലും, കൃഷിയിടമാണെങ്കിലും എലികൾ വരുത്തിവെയ്ക്കുന്ന നാശം ചില്ലറയല്ല. ഇവയെ തുരുത്തുന്നതും പ്രയാസകരമാണ്.  ചെറിയ നച്ചെലി മുതല്‍ പെരുച്ചാഴി, പന്നിയെലി വരെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.  കൃഷിയിടത്തിലും വീട്ടിലും വരുന്ന എല്ലാതരം എലികളെയും കൊല്ലാനുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പങ്കു വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: എലിയെ കൊല്ലാന്‍ ശീമക്കൊന്ന

എലികളെ കൊല്ലാനുള്ള വളരെ സിംപിളായ ഒരു വഴിയാണിത്.  എലിക്ക് ഭക്ഷിക്കാനാവശ്യമായ ആഹാരം തയ്യാറാക്കലാണ് ആദ്യപടി. അതിനു വേണ്ടത് അല്‍പം അരി. ഏതുതരം അരിയുമാവാം. ഏകദേശം അറുപതു ഗ്രാമിനടുത്ത് അരിയെടുത്ത് നന്നായി വറുക്കുക. വറുത്തശേഷം മിക്‌സിയിലിട്ട് അധികം തരികളില്ലാത്ത രൂപത്തില്‍ പൊടിച്ചെടുക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: എലിയെ തുരത്താനാകുന്നില്ലേൽ ഈ തക്കാളി വിദ്യ പ്രയോഗിച്ച് നോക്കൂ…

ഇതിലേക്ക് മൂന്നു പാരസെറ്റമോള്‍ ഗുളിക (650 മില്ലിഗ്രാം ഡോസേജായാല്‍ നല്ലത്) പൊടിച്ചു ചേര്‍ക്കുക. ഒരു പത്രക്കടലാസിലിട്ട് കല്ലുകൊണ്ട് കുത്തി പൊടിച്ചാല്‍ മതി. ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. എലി സാധാരണ വരുന്ന വഴികളിലോ എലിയെ പതിവായി കാണുന്ന സ്ഥലത്തോ ഒരു ചെറിയ പാത്രത്തില്‍ ഇതു വെക്കുക. രാത്രികാലത്ത് വെക്കുന്നതാണ് നല്ലത്. ഇതു കഴിച്ചാല്‍ മൂഷികമരണം ഉറപ്പ്.

പ്രത്യേകം ശ്രദ്ധിക്കേണ്ടത്, കോഴിയോ പൂച്ചയോ മറ്റു മൃഗങ്ങളോ ഇതു കഴിക്കാന്‍ ഇടയാവാത്ത തരത്തില്‍ രാവിലെ ഇത് എടുത്തു മാറ്റണം. ഇല്ലെങ്കില്‍ ഇതു കഴിച്ചാല്‍ അവയ്ക്കും അപകടം പറ്റാം. നമ്മുടെ കൈയില്‍ പറ്റിയാല്‍ പ്രത്യേകിച്ച് അപകടം ഇല്ലാത്തതിനാല്‍ മറ്റ്  വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുപോലെ പേടിക്കേണ്ടതില്ല. എങ്കിലും സോപ്പിട്ട് നന്നായി കൈകഴുകണം.

ബന്ധപ്പെട്ട വാർത്തകൾ: കോഴി വളർത്തും മുൻപ്, കൂടു നിർമ്മിക്കുന്നതിനെക്കുറിച്ചറിയാം.

English Summary: The easiest way to get rid of rats from homes and farms
Published on: 27 May 2022, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now