Updated on: 12 September, 2022 4:04 PM IST
The side effects of guava

രുചികരവും പോഷകസമൃദ്ധവുമായ ഉഷ്ണമേഖലാ ഫലമാണ് പേരക്ക. കുറഞ്ഞ കലോറിയും നാരുകളാൽ നിറഞ്ഞതുമായ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴം കൂടിയാണ് പേരയ്ക്ക. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന പേരയ്ക്കക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പഴങ്ങൾ മാത്രമല്ല പേരയ്ക്കയുടെ ഇലകളും ആരോഗ്യത്തിന് വളരെ നല്ലതാണ്.

പേരക്കയുടെ സത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം, ദഹനം, രോഗപ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ പഴത്തിലെ ചില സംയുക്തങ്ങൾ എല്ലാവർക്കും അനുയോജ്യമല്ല, പ്രത്യേകിച്ച് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക്. അത് കൊണ്ട് തന്നെ ഈ പഴം അമിതമായി കഴിക്കുന്നതും അത്ര നല്ലതല്ല.. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ, കരോട്ടിൻ, എന്നിങ്ങനെയുള്ള ഗുണങ്ങളാൽ സമ്പന്നമാണ് പേരയ്ക്ക. ഇതിൽ 80 ശതമാനത്തോളം വെള്ളം അടങ്ങിയിട്ടുണ്ട്. എന്നാൽ പേരയ്ക്ക ഇഷ്ടപ്പെടുന്നവർ അതിൻ്റെ ദോഷ വശങ്ങൾ കൂടി അറിഞ്ഞിരിക്കണം.

എന്തൊക്കയാണ് പേരയ്ക്കയുടെ ദോഷ വശങ്ങൾ 

പ്രമേഹ രോഗികൾ ശ്രദ്ധിക്കുക

ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹമുള്ളവർ ഇഷ്ടപ്പെടുന്ന പഴങ്ങളിലൊന്നാണ് പേരക്ക. എന്നിരുന്നാലും, നിങ്ങൾ ഈ പഴം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുന്നത് ഉറപ്പാക്കുക. 100 ഗ്രാം പേരയ്ക്കയിൽ 9 ഗ്രാം പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ, അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.

ദഹനത്തിനെ ബാധിക്കുന്നു

അധികമായി പേരയ്ക്ക കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.ഫ്രക്ടോസ് എന്നറിപ്പെടുന്ന പഞ്ചസാര പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് അധികമാകുന്നത് ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് പേരയ്ക്ക കഴിക്കുമ്പോൾ നമുക്ക് വയർ വേദന അനുഭവപ്പെടുന്നു. പേരയ്ക്ക ഒരളവിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

വയർ വീർക്കുന്നതിന് കാരണമാകും

വിറ്റാമിൻ സി, ഫ്രക്ടോസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. രണ്ടിൽ ഏതെങ്കിലുമൊരു ഉയർന്ന ഡോസ് നിങ്ങളെ വയർ വീർപ്പിക്കാൻ ഇടയാക്കും. നമ്മുടെ ശരീരത്തിന് വളരെയധികം വിറ്റാമിൻ സി ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, അതിനാൽ അമിതഭാരം പലപ്പോഴും വയറു വീർക്കുന്നതിന് കാരണമാകുന്നു. ഫ്രക്ടോസിന്റെ കാര്യവും ഇതുതന്നെ, 40 ശതമാനം ആളുകളും ഫ്രക്ടോസ് മാലാബ്സോർപ്ഷൻ എന്ന അവസ്ഥയാൽ ബുദ്ധിമുട്ടുന്നു. ഇതിൽ, പ്രകൃതിദത്ത പഞ്ചസാര ശരീരം ആഗിരണം ചെയ്യുന്നില്ല, പകരം അത് നമ്മുടെ വയറ്റിൽ ഇരുന്നു വീർക്കുന്നതിലേക്ക് നയിക്കുന്നു. പേരക്ക കഴിച്ച് പെട്ടെന്ന് ഉറങ്ങുന്നത് പോലും വയറുവീർപ്പിന് കാരണമാകും.

പേരയ്ക്കയിലെ ബാക്ടീരിയകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുന്നു

ഇ കോളി, സാൽമൊണെല്ല തുടങ്ങിയ ബാക്ടീരിയകൾ വെള്ളത്തിലൂടെയും മണ്ണിലൂടെയും ഒക്കെ പഴങ്ങളിൽ പറ്റി നിൽക്കുന്നു. നമ്മൾ കഴിക്കുമ്പോൾ ഇത്തരത്തിലുള്ള പഴങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറുന്നതിനും കാരണമാകുന്നു. ഇത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇഞ്ചി ഉണ്ടോ? എങ്കിൽ ഉണ്ടാക്കിയെടുക്കാം സ്വാദിഷ്ടമായ വിഭവങ്ങൾ

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: The side effects of guava
Published on: 12 September 2022, 04:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now