മുഖകാന്തി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിൽ ഉൾപ്പെടുന്നത്. കൈയിലെയും കഴുത്തിലെയും ചർമവും മൃദുത്വവും ഇതിനൊപ്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതായത്, മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മുഖക്കുരുവും ഫലപ്രദമായി നീക്കം ചെയ്യാൻ വീട്ടുവിദ്യകൾ നിങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിൽ, ഇനി മുതൽ കഴുത്തിലേക്കും അൽപം ശ്രദ്ധ കൊടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കഴുത്തിലെ കറുപ്പ് നിറം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? എങ്കിൽ ചില പൊടിക്കൈകൾ
അതായത്, കഴുത്തിലുള്ള കറുത്ത പാടുകൾ ശരിക്കും സൗന്ദര്യ സംരക്ഷണത്തിന് ഒരു വെല്ലുവിളിയാണ്. ഇതിന് ബ്യുട്ടീക്കുകളിൽ പോകാതെ തന്നെ പ്രതിവിധി കണ്ടെത്താനാകുമെന്നതിനാൽ ആശങ്കപ്പെടേണ്ടതുമില്ല.
വേനൽക്കാലത്ത്, പൊടിയിലൂടെയും സൂര്യപ്രകാശത്തിലൂടെയും കഴുത്തിന്റെ നിറം ഇരുണ്ടതായി മാറുന്നതിന് സാധ്യത കൂടുതലാണ്. ചിലപ്പോഴൊക്കെ ഇത് കഴുത്തിൽ അഴുക്ക് അടിഞ്ഞു കൂടിയിരിക്കുന്ന പോലെ തോന്നിക്കും. എന്നാൽ നമ്മുടെ പൂർവ്വികർല പാരമ്പര്യമായി പ്രയോഗിക്കുന്ന ചില വീട്ടുവിദ്യകൾ കഴുത്തിലെ കറുപ്പിനുള്ള പരിഹാരമാണ്. കഴുത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുത്തശ്ശിവൈദ്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് നാരങ്ങ.
ബന്ധപ്പെട്ട വാർത്തകൾ: അധികം സമയമോ, ചിലവോ വേണ്ട ഈ "കിഴി" നിർമ്മിക്കുവാൻ
കഴുത്തിലെ കറുപ്പ് അകറ്റാൻ നാരങ്ങ ഉപയോഗിച്ചുള്ള വീട്ടുവൈദ്യങ്ങൾ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കാം. നാരങ്ങയും ഉരുളക്കിഴങ്ങും ചേർത്തുള്ള വീട്ടുവിദ്യയും അതുപോലെ നാരങ്ങ നീരും വെള്ളരിക്കയും ചേർത്തുള്ള പൊടിക്കൈയും കഴുത്തിലെ അഴുക്കിനെ നീക്കം ചെയ്യാനും ഹൈപ്പർപിഗ്മെന്റേഷനെ ഒഴിവാക്കാനും വളരെ മികച്ച പ്രതിവിധിയാണ്. ഈ രണ്ട് കൂട്ടുകളും തയ്യാറാക്കുന്ന രീതിയും, അത് എങ്ങനെ പ്രയോഗിക്കണമെന്നതും അറിയാൻ തുടർന്ന് വായിക്കുക.
1. നാരങ്ങ, ഉരുളക്കിഴങ്ങ് (Lemon and potatoes)
ഉരുളക്കിഴങ്ങും ചെറുനാരങ്ങാനീരും തുല്യ അളവിൽ എടുത്ത് കഴുത്തിൽ ഇരുണ്ട നിറമുള്ള ഭാഗത്തായി പുരട്ടുക. 15 മിനിറ്റോ അല്ലെങ്കിൽ 20 മിനിറ്റോ വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുത്ത് നന്നായി കഴുകുക.
ബന്ധപ്പെട്ട വാർത്തകൾ: ചർമസംരക്ഷണത്തിന് ചെറുനാരങ്ങാനീര്
ഇത് ദിവസവും തുടരുകയാണെങ്കിൽ, കഴുത്തിലെ കറുപ്പ് നിറം ഒഴിവാക്കാം. കാരണം, ഉരുളക്കിഴങ്ങിനും നാരങ്ങയ്ക്കും പ്രകൃതിദത്തമായ ബ്ലീച്ചിങ് ഗുണങ്ങളുണ്ട്. ഇത് ചർമത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. കഴുത്തിലെ കറുപ്പ് പൂർണമായും നീക്കാൻ ഇത് ഫലപ്രദമാണ്.
2. കുക്കുമ്പർ, നാരങ്ങ (Cucumber and lemon)
കുക്കുമ്പർ, നാരങ്ങ നീര് എന്നിവ ചർമത്തെ തണുപ്പിക്കുകയും അതേ സമയം വൃത്തിയാക്കുകയും ചെയ്യുന്നു. ഇവ രണ്ടും കൂടിച്ചേർന്നാൽ, അവ ഒരു ടോണറായി പ്രവർത്തിക്കുകയും കഴുത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കും.
ഈ രണ്ട് ജ്യൂസുകളും തുല്യ അളവിൽ കലർത്തി 10 മിനിറ്റ് കഴുത്തിൽ വക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ ഇത് കഴുകിക്കളയാം. ദിവസവും ഈ കൂട്ട് പ്രയോഗിക്കുകയാണെങ്കിൽ തീർച്ചയായും കഴുത്തിലെ കറുപ്പ് മാറ്റാം.
ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങാ കൃഷി, ലക്ഷങ്ങൾ ആദായം; അറിയേണ്ടതെല്ലാം
ഇതിന് പുറമെ, കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങും ആൽമണ്ട് ഓയിലും ഉത്തമ പരിഹാരങ്ങളാണ്. കറ്റാർവാഴ, ബേക്കിങ് സോഡ പോലുള്ള പ്രകൃതിദത്തമായ ഉപായങ്ങൾ സ്വീകരിക്കുന്നതും പാർശ്വഫലങ്ങളില്ലാതെ കഴുത്തിലെ ഇരുണ്ട നിറം അകറ്റാൻ സഹായിക്കും. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്‌സ് ഗുണങ്ങളാണ് കറുപ്പിനെ നീക്കം ചെയ്യുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.