Updated on: 28 March, 2022 6:14 PM IST
ഉറുമ്പ് ശല്യത്തിന് പ്രകൃതിദത്തമായ രീതിയിൽ 6 മറുപടികൾ

ഉറുമ്പിനെ തുരത്താം: ചൂടുകാലത്ത് വീടുകളിൽ ഉറുമ്പുകളുടെ ശല്യം കൂടുതലായിരിക്കും. വീട്ടിനകത്തും വസ്ത്രങ്ങൾക്കിടയിലും ഇത് ശല്യമാകുമെന്ന് മാത്രമല്ല, ഭക്ഷണപദാർഥങ്ങളിലും ഉറുമ്പുകൾ കയറിക്കൂടുന്നത് പ്രശ്നമാകാറുണ്ട്. ചിലർക്ക് ഉറുമ്പിന്റെ കടിയേൽക്കുന്നത് അലർജിയും വേദനയും വരെ ഉണ്ടാക്കിയേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പാറ്റ ശല്യം അകറ്റാൻ ഇങ്ങനെ ചില പൊടിക്കൈകൾ

ഇത്തരം സാഹചര്യത്തിൽ വീടുകളിൽ ഉറുമ്പുകളെ ഫലപ്രദമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഉറുമ്പുകളുടെ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് ശ്രമിക്കാവുന്ന ചില എളുപ്പ വീട്ടുവൈദ്യങ്ങളാണ് ചുവടെ വിവരിക്കുന്നത്.

ഉറുമ്പുകളെ തുരത്തുന്നതിനുള്ള വീട്ടുവൈദ്യങ്ങൾ (Home remedies for repelling ants)

1. കർപ്പൂരം (Camphor)

പൂജയ്ക്ക് ഉപയോഗിക്കുന്ന കർപ്പൂരം ഉറുമ്പുകളെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമാണ്. അതായത്, വസ്ത്രങ്ങളുടെ അലമാരകളിലും കിടക്കകളിലും കർപ്പൂരം സൂക്ഷിക്കുമ്പോൾ അവിടെ കർപ്പൂരത്തിന്റെ സുഗന്ധം പരക്കുന്നതിനും, ഈ മണത്തിലൂടെ ഉറുമ്പുകളെ അകറ്റി നിർത്താനും സാധിക്കും. ഉറുമ്പുകൾ കൂട്ടമായി കാണപ്പെടുന്ന വാതിൽപ്പടിയിലും തിട്ടകളിലും മറ്റും കർപ്പൂരം വക്കുന്നതും നല്ലതാണ്.

2. ഉപ്പ് (Salt)

അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് ഉപ്പ്. വെള്ളത്തിൽ ധാരാളം ഉപ്പ് ചേർത്ത് തിളപ്പിച്ച ശേഷം ഇത് തണുക്കാൻ വയ്ക്കുക. ശേഷം ഇത് ഒരു സ്പ്രേ കുപ്പിയിൽ നിറച്ച് ഉറുമ്പുകളുടെ ശല്യം കൂടുതലുള്ളിടത്ത് തളിക്കുക. ഉറുമ്പുകളെ തുരത്താനുള്ള മികച്ച വഴിയാണിത്.

ബന്ധപ്പെട്ട വാർത്തകൾ: തലയിൽ പേൻ ശല്യം ഉണ്ടോ? എങ്കിൽ ഇത് ഉപയോഗിക്കൂ ... പേൻ പമ്പകടക്കും

3. ഗ്രാമ്പൂ (Clove)

ഉറുമ്പിനെയും ഇതുപോലുള്ള മറ്റ് പ്രാണികളെയും തുരത്താനുള്ള മികച്ച പോംവഴിയാണ് ഗ്രാമ്പൂ. ഉറുമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിലും കൂടാതെ, മധുരമുള്ള ഭക്ഷണപദാർഥങ്ങളിലോ, അല്ലെങ്കിൽ പഞ്ചസാര ടിന്നിലോ ഉറുമ്പുകളുടെ ശല്യം അധികമാണെങ്കിൽ ഗ്രാമ്പൂവിന്റെ സുഗന്ധത്താൽ ഇവയെ അകറ്റി നിർത്താം. രണ്ട് മൂന്ന് ഗ്രാമ്പൂ ഇവിടെ സൂക്ഷിക്കുകയാണെങ്കിൽ ഉറുമ്പുകൾ അടുത്തേക്ക് വരില്ല.

4. ചോക്ക് (Chalk)

ഉറുമ്പുകളെ തുരത്താൻ പലതരം രാസവസ്തുക്കൾ അടങ്ങിയ ചോക്ക് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ അനാരോഗ്യമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ഉപയോഗിക്കാൻ പലർക്കും താൽപ്പര്യം ഉണ്ടാകണമെന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: ചിലന്തിയെ തുരത്താൻ മികച്ച 5 പോംവഴികൾ

എന്നാൽ സാധാരണ ചോക്കിനും ഉറുമ്പിനെ മാറ്റി നിർത്താനുള്ള കഴിവുണ്ട്. അതായത് ഈ ചോക്കുകളിൽ കാൽസ്യം കാർബണേറ്റ് കാണപ്പെടുന്നു. ഇത് ഉറുമ്പുകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

ചോക്ക് കൊണ്ട് വരച്ച രേഖ ഉറുമ്പുകൾക്ക് മറികടക്കാൻ കഴിയാത്ത ലക്ഷ്മണരേഖ പോലെയാണെന്ന് പറയാം.

5. മുളക് (Chilly)

മധുരപ്രിയരായ ഉറുമ്പുകൾക്ക് എതിരെ എരിവ് പ്രയോഗം നല്ല ഫലം ചെയ്യും. അതായത്,
ഉറുമ്പുകളുടെ ശല്യം വീടിനകത്ത് വളരെ കൂടുതലാണെങ്കിൽ, ആ സ്ഥലത്ത് അല്പം മുളക് വിതറുക. ഉറുമ്പുകൾ ഉടൻ അവിടം വിടുമെന്ന് മാത്രമല്ല, പിന്നീടും ഇവിടെ ഉറുമ്പുകളുടെ ശല്യമുണ്ടാകണമെന്നില്ല.

6. കുരുമുളക് (Pepper)

കുരുമുളകിന്റെ മണവും ഉറുമ്പുകളെ അടുപ്പിക്കില്ല. കറുത്ത കുരുമുളകോ ചുമന്ന കുരുമുളകോ ഉപയോഗിച്ച് ഉറുമ്പുകളെ ഓടിക്കാം. ഈ മാർഗത്തിന് യാതൊരു പാർശ്വഫലങ്ങൾ ഇല്ലെന്നതും മറ്റൊരു സവിശേഷതയാണ്. അതിനാൽ, ഉറുമ്പ് ശല്യം രൂക്ഷമായിടത്ത് കുറച്ച് കുരുമുളക് പൊടി വിതറുക.

ബന്ധപ്പെട്ട വാർത്തകൾ: എലിയെ തുരത്താൻ Black Cat എലിക്കെണി

English Summary: These 6 Home Remedies Are Effective To Get Rid Of Ants From Home And Kitchen
Published on: 28 March 2022, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now