ഇന്ന് മിക്കവർക്കുമുള്ള ആരോഗ്യപ്രശ്നമാണ് പ്രമേഹം. അമിതമായി പഞ്ചസാരയോ മധുരമോ കലർന്ന ഭക്ഷണം കഴിക്കുന്നത് വഴിയാണ് പ്രമേഹം ഉണ്ടാകുന്നത്. നമ്മുടെ ജീവിതശൈലിയിലും മറ്റുമുള്ള ക്രമവ്യത്യാസങ്ങളും പ്രമേഹത്തിന് കാരണമാകുന്നു. എന്നിരുന്നാലും ചിലർക്ക് ഇത് പാരമ്പര്യമായി ബാധിക്കുന്നതാണെന്നും പറയാം.
പ്രമേഹം ശരീരത്തിന് ദോഷകരമാകുന്നത് പോലെ ചർമത്തിനെയും ബാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?
ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്
കാരണം, രക്തത്തിൽ പഞ്ചസാര അസന്തുലിതമായി അടങ്ങിയിരിക്കുന്നത് നിരവധി ചർമ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. ഇത് നിങ്ങളുടെ പല അവയവങ്ങൾക്കും ദോഷകരമാണ്. അതുപോലെ ചർമത്തിൽ പ്രമേഹം എങ്ങനെ ബാധിക്കുന്നുവെന്ന് ഇവിടെ വിശദീകരിക്കുന്നു.
പ്രമേഹം ചർമത്തിൽ ബാധിക്കുമ്പോൾ...
ഫംഗസ് അണുബാധ, ചൊറിച്ചിൽ, വിറ്റിലിഗോ, കുമിളകൾ, ഡിജിറ്റൽ സ്ക്ലിറോസിസ്, ഫൂട്ട് അൾസർ എന്നിവയാണ് പ്രമേഹരോഗികളിൽ കാണപ്പെടുന്ന ചില ചർമ പ്രശ്നങ്ങൾ. ഇതിൽ ഫംഗസ് അണുബാധ ചർമത്തിൽ ചുവന്ന തിണർപ്പ് ഉണ്ടാകുന്നതിന് കാരണമാകുമെന്ന് മാത്രമല്ല, നിങ്ങൾക്ക് വേദനയുമുണ്ടാകാൻ കാരണമാകും. കാൻഡിഡ ആൽബിക്കൻസ് എന്നാണ് ഇതിനെ പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കുവാൻ കൊത്തമര സൂപ്പ്
ചൊറിച്ചിലും വേദനയുമാണ് ഫംഗസ് അണുബാധയിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ. അതുപോലെ ഫംഗസ് മൂലമുണ്ടാകുന്ന മറ്റൊരു രോഗമായ ജോക്ക് ഇച്ചിങ്ങും പ്രമേഹരോഗികളിൽ കാണപ്പെടുന്ന അണുബാധയാണ്.
ഇങ്ങനെ അണുബാധ അനുഭവപ്പെട്ടാൽ വളരെ തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടുക. അതുപോലെ പ്രമേഹരോഗികളിൽ പൊതുവെ കാണപ്പെടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ചൊറിച്ചിൽ. ഇത് നിങ്ങൾ അവഗണിക്കുകയാണെങ്കിൽ ഗുരുതരമായ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. അതിനാൽ തന്നെ പ്രമേഹരോഗികളുടെ കാലുകളുടെ താഴത്തെ ഭാഗത്ത് കാണപ്പെടുന്ന ചൊറിച്ചിലിനെതിരെ തുടക്കത്തിൽ തന്നെ പ്രതിവിധി കണ്ടെത്തണം. ഇതിനായി ചൊറിച്ചിലുള്ള ഭാഗത്ത് മോയ്സ്ചറൈസർ പുരട്ടുന്നത് നല്ലതാണ്. ഇത് നിങ്ങൾക്ക് ചൊറിച്ചിലിൽ നിന്നും ആശ്വാസം നൽകും.
പ്രമേഹരോഗികളിൽ കാണപ്പെടുന്ന മറ്റൊരു ചർമപ്രശ്നമാണ് വിറ്റിലിഗോ. ടൈപ്പ് 1 പ്രമേഹമാണ് വിറ്റിലിഗോയ്ക്ക് കാരണമാകുന്നത്. പ്രമേഹ രോഗികളുടെ മുഖത്തും നെഞ്ചിലും കൈകളിലും മറ്റും വെളുത്ത പാടുകൾ ഉണ്ടാകുന്നതായി കണ്ടെത്തിയാൽ അത് വിറ്റിലിഗോ ആണെന്ന് സൂചിപ്പിക്കുന്നു. ചർമത്തിലെ ബ്രൗൺ പിഗ്മെന്റിന് കാരണമായ കോശങ്ങളെ വിറ്റിലിഗോ നശിപ്പിക്കുന്നത് മൂലമാണ് ഇത്തരത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്നത്.
വിറ്റിലിഗോക്ക് എതിരെ എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ ഫലപ്രദമാണ്. ഇത് കൂടാതെ, ലൈറ്റ് തെറാപ്പിയും വിറ്റിലിഗോയ്ക്ക് എതിരെ മികച്ച പ്രതിവിധിയാണ്.
പ്രമേഹരോഗികളുടെ കൈകളിലും കാലുകളിലും വിരലുകളിലും മറ്റും കുമിളകൾ ഉണ്ടാകാറുണ്ട്. ഇവ പൊതുവെ വേദനയില്ലാത്ത കുമിളകളാണ്. ഇവ സാധാരണ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഭേദപ്പെടുമെങ്കിലും കുമിളകളിൽ വേദനയോ മറ്റോ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.
പ്രമേഹം കൂടുതലുള്ളവരിൽ അല്ലെങ്കിൽ ഗുരുതരമായി ഉള്ളവരിൽ പാദങ്ങളിൽ അൾസർ ഉണ്ടാകാറുണ്ട്. ഇത് പാദങ്ങളിലെ ഞരമ്പുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു. തുടർന്ന് കാലിൽ ഉണ്ടാകുന്ന ചെറിയ പോറൽ പോലും വ്രണമായി മാറിയേക്കാം. പ്രമേഹരോഗികളിലെ ചർമ പ്രശ്നങ്ങളിൽ ഏറ്റവും ഗുരുതരമായതാണ് പാദത്തിലെ അൾസർ.